കണ്ണപുരം കിഴക്കേക്കാവ് ഭഗവതിക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണപുരത്താണ് സ്ഥിതി ചെയ്യുന്ന ഒരു കാവാണ് കിഴക്കേക്കാവ്. ദുർഗ്ഗയാണ് ഇവിടത്തെ പ്രതിഷ്ഠ. ലക്ഷ്മി, സരസ്വതി, കാളി എന്നീ ഭാവങ്ങളിൽ ദുർഗ്ഗ ഇവിടെ കുടികൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
ഐതിഹ്യം
തിരുത്തുകഐതിഹ്യം തുടങ്ങുന്നതിങ്ങനെയാണ്, വലിയവീട്ടിൽകാരണവൻ തെക്കുംമ്പാട് പെരുംകൂലോം തായക്കാവിൽ ഇളംകോലം കാണുവാൻ ആചാരക്കുടയും ചുരലും കൈവിളക്കുമായി തിരിച്ചു. ഭക്തിയുടെപാരമ്യതയിൽ ദേവിക്കു കാരണവരെയും, കാരണവർക്ക് തിരിച്ചും കണ്ട് മതിവന്നില്ലാ അവസ്ഥ വന്ന്, വെള്ളൊലമെയ്ക്കുടയിൽ എഴുന്നളളീ തീരദേശത്തിനു കിഴക്ക്, കിഴക്കുതൃക്കൺപാർത്തല്ലങ്കരിച്ചു (മറ്റുപൂർവസ്ഥാനങ്ങൾ രണടിലും ദേവിപടിഞ്ഞാറ് അഭിമുഖമായാണ് ഉപവിഷ്ടയാകുന്നത്) കുടിയിരുന്നഇടമാണ് കിഴക്കെകാവ്.
ഉത്സവാഘോഷം
തിരുത്തുക- തുലാവം10 വെച്ചുചാർത്തി ദേവപ്രശ്നം.
- തുലാമാസം 10 കഴിഞ്ഞുള്ള കാർത്തികനക്ഷത്രം തൃപ്പുത്തരി,രോഹിണീ നക്ഷത്രം മറുപുത്തരി.
- ധനുമാസം 5 കളിയാട്ടമഹോത്സവത്തിനുള്ള അടയാളം കൊടുക്കൽ.
- ധനുമാസം 11 മുതൽ 15 വരെ കളീയാട്ടമഹോത്സവം.
- ധനുമാസം 20 തീയതി കരിയിടൽകര്മ്മം,ഗുരുതിപൂജ,ഗുരുതിതർപ്പണം.
- കുഭമാസത്തിലെ ആയില്യംനാളീൽ നാഗമൂട്ട്.
- മീനമാസത്തിലെ കാർത്തിക തൊട്ട് പൂരം വരെ പൂരമഹോത്സവം.
- മേടമാസം ഒന്നാം തീയതി വിഷുക്കണി കഴിഞ്ഞു നടയടക്കുന്നു
കളിയാട്ടമഹോത്സവത്തിനുകെട്ടിയാടുന്ന തെയ്യങ്ങൾ
തിരുത്തുകശങ്കരകാളാമാഞ്ഞാളിയമ്മ,ചുഴലിഭഗവതി,കോലസ്വരൂപത്തിങ്കൽതായി,ധർമ്മദൈവം, പുലിയൂരുകണ്ണൻ,നെടുബാലിയൻ,വെട്ടയ്ക്കൊരുമകൻ,നാഗകന്നിയമ്മ,ഇളംകോലം(ദാരികവധം), രക്തചാമുണ്ഡി,വിഷ്ണുമൂർത്തി,വയനാട്ടുകുലവൻ.
കളിയാട്ടമഹോത്സവത്തിനു തിരുവരങ്ങിലെത്തുന്ന പുറാട്ടുകൾ
തിരുത്തുകപനിയന്മാർ,ഇളയമ്മയും മൂത്തമ്മയും,നബോലൻ,മാപ്പിളപുറാട്ട്.
ആരാധ്യസ്ഥാനങ്ങൾ
തിരുത്തുകകോലസ്വരൂപത്തിങ്കൽതായി(മഹാലക്ഷമി),ചുഴലിഭഗവതി(മഹാസരസ്വതി),ശങ്കരകാളാമാഞ്ഞളി(മഹാകാളി)എന്നീ ദേവതളെ പ്രധാനശ്രീകോവിലിനകത്തും. നെടുബാലിയൻ ദൈവം,വെട്ടയ്ക്കൊരുമകൻ,ധർമ്മദൈവം,ഗുരു,ശ്രീ പീഠദേവതാസ്ഥാനം പുറംകൊട്ടിലിലും,തെക്കെപള്ളിയറയിൽ പുലിയൂരുകണ്ണൻ ദൈവം,നാഗകന്നിയമ്മയെ കെട്ടിയാരാധിക്കുന്ന നാഗസ്ഥാനം,കന്നിമൂലയിൽ ബ്രഹ്മരക്ഷസ്സ്,വടക്കെപള്ളീയറയിൽ രക്തചാമുണ്ഡിയെയും വിഷ്ണുമൂർത്തിയെയും,കൊട്ടുപ്പുറത്ത് ദേവി ശക്തിപീഠത്തിലെഴുന്നള്ളി ഉപവിഷ്ടയാകുന്നയിടം.വടക്കെഭാഗത്തെ അമൃത്കലശത്തറകൾ,സോമതീർഥപടവിലെ പൂരമാടം,ഈശാനകോണിലെ ഗുരുകാരണവസന്നിധി,ക്ഷേത്രകാവൽക്കരനായ വയനാട്ടുകുലവൻദൈവത്തിന്റെ തിരുമുത്തിനുപുറത്തെ പള്ളിയറ,പൂർവ്വസ്ഥാനാത്തുള്ള നാഗവും ആരാധ്യസ്ഥാനങ്ങളാണ്.
മഹത്ത്വങ്ങൾ
തിരുത്തുകകോലസ്വരൂപത്തിന്റെ കുലദേവതയായ കോലസ്വരൂപത്തിങ്കൽത്തായിയെയും, ചുഴലിസ്വരൂപത്തിന്റെ കുലദേവതയായ ചുഴലിഭഗവതിയെയും, അള്ളടം സ്വരൂപത്തിനെറ് ദേവതയായ ശങ്കരകാള മാഞ്ഞാളീയെയും ഒരു പള്ളിയറകകത്ത് ആരാധിക്കുന്നു. ഇങ്ങനെ മൂന്നു നാട്ടു- രാജ്യദേവതകളെ ഒരു ശ്രീകോവിലനകത്ത് മൂർത്തി കല്പനയിലും,തിഗുണാംബികയായി ബ്രഹമ്കല്പനയിലും ആരാധിക്കുന്നു.അപൂർവമായ താന്ത്രീകഅനുഷ്ടാനച്ചിട്ടയുള്ള ക്ഷേത്രങ്ങളീലൊന്നാണ്,ഇവിടെ പൂജാകർമ്മങ്ങൾ കാൽപിണച്ചുവച്ചു നിന്നുകൊണ്ടാണ്,സാധാരണയായി പത്മാസനത്തിലിരുന്നാണ്(സുഖപൂരകാസനം)ക്ഷേത്രത്തിൽ പൂജാകർമ്മങ്ങൾ. ഭദ്രകാളി ദാരുകവധം നടത്തുന്നത് നാന്ദകവാൾ(ഒരാളൂടെ തലയ്ക്കു ചേർന്ന)ഉപയോഗിച്ചാണ്, കളീയാട്ടമഹോത്സവത്തിനു ദേവി അസുരവധം(കുലകൊത്തുന്നത്)നടത്തുന്നത് ക്ഷേത്രത്തിൽ പൂജിക്കുന്ന ഈ വാൾ കൊണ്ടാണ്.