ജ്യോതിഷ സംബന്ധിയായ ഒരു അനുഷ്ഠാനം. ക്ഷേത്രങ്ങളിൽ ദേവസാന്നിധ്യത്തിനു ഹാനികരമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നറിയാനായി നടത്തുന്ന പ്രശ്നം വയ്ക്കൽ ആണിത്. ക്ഷേത്രത്തിൽ അപമൃതികൾ ഉണ്ടാവുക, ക്ഷേത്രപരിസരത്ത് തുടർച്ചയായി ദുരിതങ്ങൾ പെരുകുക, പൂജാദികർമങ്ങൾക്ക് അകാരണമായി വിഘ്നങ്ങൾ ഉണ്ടാവുക, കവർച്ച തുടങ്ങിയ കാര്യങ്ങൾ സംഭവിക്കുക എന്നീ സന്ദർഭങ്ങളിലെല്ലാം അതിനുള്ള കാരണം കണ്ടുപിടിക്കാനായി ദേവപ്രശ്നം നടത്തും. ക്ഷേത്ര നവീകരണത്തിനു മുന്നോടിയായും ദേവപ്രശ്നം നടത്താറുണ്ട്. ചുരുക്കത്തിൽ ദേവന് അഹിതമായതു വല്ലതും ദേവാലയത്തിൽ നടന്നിട്ടുണ്ടോ എന്നു കണ്ടുപിടിക്കുന്നതിനായോ ദേവാലയത്തിൽ നടത്താനുദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ ദേവനു ഹിതമായവയാണോ എന്നറിയുന്നതിനായോ ആണ് ദേവപ്രശ്നം നടത്തുന്നത്.

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേവപ്രശ്നം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദേവപ്രശ്നം&oldid=1634946" എന്ന താളിൽനിന്ന് ശേഖരിച്ചത്