കിഴക്കിന്റെ കാതോലിക്കോസ് (വിവക്ഷകൾ)
കിഴക്കിന്റെ കാതോലിക്കോസ് കിഴക്കിന്റെ സഭയുടെ അദ്ധ്യക്ഷന്മാരായ സെലൂക്യ-ടെസിഫോൺ വലിയ മെത്രാപ്പോലീത്താമാരുടെ അഥവാ കിഴക്കിന്റെ സഭയുടെ കാതോലിക്കോസ്-പാത്രിയാർക്കീസുമാരുടെ സ്ഥാനനാമമാണ്. കിഴക്കിന്റെ സഭയുടെ ആധുനിക ശാഖകളായ കിഴക്കിന്റെ അസ്സീറിയൻ സഭയുടെയും പുരാതന പൗരസ്ത്യ സഭയുടെയും തലവന്മാർ കിഴക്കിന്റെ കാതോലിക്കോസ് എന്ന് വിളിക്കപ്പെടുന്നു.
ഇതിനുപുറമെയുള്ള ഉപയോഗങ്ങൾ:
- കിഴക്കിന്റെ മഫ്രിയോനോ, പലപ്പോഴും കിഴക്കിന്റെ കാതോലിക്കോസ് എന്ന് വിളിക്കപ്പെട്ടിട്ടുള്ള സുറിയാനി ഓർത്തഡോക്സ് സഭയുടെ സസാനിയൻ സാമ്രാജ്യത്തിലെ വിഭാഗത്തിന്റെ അദ്ധ്യക്ഷൻ.
- പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും, 1912 മുതൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അദ്ധ്യക്ഷൻ.
- പൗരസ്ത്യ ക്രിസ്തീയതയുടെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാർ, പ്രത്യേകിച്ച് കാതോലിക്കോസ് അദ്ധ്യക്ഷന്മാരായിരിക്കുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ.