കിരിബാത്ത് ( സിംഹള: කිරිබත් ) അരിയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ശ്രീലങ്കൻ വിഭവമാണ്. തേങ്ങാപ്പാൽ ഉപയോഗിച്ച് അരി പാകം ചെയ്താണ് ഇത് തയ്യാറാക്കുന്നത്. [1] ശ്രീലങ്കൻ പാചകരീതിയിലെ ഒരു പ്രധാനപ്പെട്ട വിഭവമാണ് കിരിബാത്ത്. സാധാരണയായി എല്ലാ മാസത്തെയും ആദ്യ ദിവസം ഈ വിഭവം പ്രഭാതഭക്ഷണത്തിനായി വിളമ്പുന്നു. കൂടാതെ ശുഭകരമായ ദിവസങ്ങളിലും ചടങ്ങുകളിലും കിരിബാത്ത് ആളുകൾ കഴിക്കുന്നു . [2] [3] ശ്രീലങ്കയിലെ ഏറ്റവും പ്രശസ്തമായ പരമ്പരാഗത വിഭവങ്ങളിൽ ഒന്നാണ് കിരിബാത്ത് . [4]

കിരിബാത്ത്

പദോൽപ്പത്തി

തിരുത്തുക

സിംഹള ഭാഷയിൽ ഉള്ള ഒരു സമാസം ആണ് ഈ വാക്ക്, ഇവിടെ കിരി (කිරි) എന്നാൽ "പാൽ" എന്നും ബാത്ത് (බත්) എന്നാൽ "അരി" എന്നും അർത്ഥമാക്കുന്നു.

ചരിത്രം

തിരുത്തുക
 
കെലാനിയ രാജ മഹാവിഹാരത്തിലെ ചുമർച്ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം - ഗൗതമ ബുദ്ധന് സുജാത കിരിബാത്ത് അർപ്പിക്കുന്നു.

കിരിബാത്തിന്റെ ഉത്ഭവം വ്യക്തമല്ല, എന്നിരുന്നാലും ഈ വിഭവം ശ്രീലങ്കയിൽ മാത്രമുള്ളതാണെന്ന് തോന്നുന്നു. [5] കേരളത്തിൽ ഇതിനു സാമ്യമുള്ള വിഭവങ്ങൾ ഉണ്ട്. ഉദ്ദാ: പാൽക്കഞ്ഞി.

ബോധോദയം നേടുന്നതിന് തൊട്ടുമുമ്പ്, ബോധിവൃക്ഷത്തിൻ കീഴിൽ ധ്യാനത്തിലിരിക്കുമ്പോൾ സുജാത ഗൗതമ ബുദ്ധന് കിരിബാത്ത് അർപ്പിച്ചതായി പറയപ്പെടുന്നു. [6] [7] [8]

സന്ദർഭങ്ങൾ

തിരുത്തുക

സിംഹളരുടെ വീട്ടിലും സിംഹളരുടെ അവധി ദിവസങ്ങളിലെ ചടങ്ങുകളിലും കിരിബാത്ത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വിഭവം ഉത്സവങ്ങളുടെ സമയത്തും അല്ലെങ്കിൽ മംഗളകരമായ അവസരങ്ങൾ ആഘോഷിക്കുന്ന സമയങ്ങളിലും ഇത് ജനങ്ങൾ കഴിക്കുന്നു. [9] പരമ്പരാഗതമായി ഇത് എല്ലാ മാസവും ആദ്യ ദിവസം കുടുംബങ്ങളും കഴിക്കുന്നു. [10]

പുതുവർഷം

തിരുത്തുക

സിംഹളരുടെ പുതുവത്സരം ആഘോഷിക്കുമ്പോൾ സിംഹളർക്ക് കിരിബത്തിന് വളരെ പ്രധാനം കല്പിക്കുന്നു. അവരുടെ വർഷത്തിലെ ആദ്യ ഭക്ഷണമായി കിരിബാത്ത് അവർ കഴിക്കുന്നു. [11] [9] പുതുവർഷത്തിലെ പ്രഭാതത്തിൽ, വീട്ടിനുള്ളിലെ ഒരു അടുപ്പ് വീട്ടിലെ സ്ത്രീ കത്തിക്കുകയും പരമ്പരാഗതമായ രീതിയിൽ കിരിബത്ത് പാകം ചെയ്യുകയും ചെയ്യുന്നു. ചിലപ്പോൾ ഈ അവസരത്തിനായി പ്രത്യേകമായി സൂക്ഷിച്ചിരിക്കുന്ന അരി ഉപയോഗിക്കും, കാരണം ഈ അവസരത്തിന് ഏറ്റവും മികച്ച അരി ആവശ്യമാണ്. കാരണം അന്നുണ്ടാക്കുന്ന കിരിബാത്ത് ഏറ്റവും രുചികരം ആയിരിക്കണം. പാചകം പൂർത്തിയാകുമ്പോൾ, ആദ്യം ബുദ്ധനും ദൈവങ്ങൾക്കും വഴിപാട് അർപ്പിക്കും. പിന്നെ നിരവധി ആചരണങ്ങൾക്കും ആചാരങ്ങൾക്കും പ്രാർത്ഥനകൾക്കും ശേഷം കുടുംബം ഭക്ഷണം കഴിക്കാൻ തുടങ്ങുന്നു. ബുദ്ധനും ദേവനുമൊപ്പം പ്രതീകാത്മകമായി ഭക്ഷണം കഴിക്കുന്നതുപോലെ കുടുംബം ഒരേ അരിയിൽ നിന്ന് കഴിക്കും. സിംഹളരുടെ പുതുവർഷത്തിലോ മറ്റേതെങ്കിലും പ്രത്യേക അവസരങ്ങളിലോ കിരിബത്ത് ഭക്ഷണത്തിന്റെ പ്രധാന വിഭവമായി വിളമ്പി നൽകും. മേശപ്പുറത്ത്, പരമ്പരാഗത മധുരപലഹാരങ്ങളായ കേവം, കോക്കിസ്, വാഴപ്പഴം, മറ്റ് പല പലഹാരങ്ങൾ എന്നിവയ്‌ക്കൊപ്പം കിരിബാത്തും വിളമ്പുന്നു. അതിനുശേഷം, എണ്ണ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ച ശേഷം വർഷത്തിലെ ആദ്യ ഭക്ഷണം കഴിക്കുവാൻ ആരംഭിക്കുന്നു. [12] കിരിബാത്ത് ജീവിതത്തെ പ്രതീകപ്പെടുത്തുന്നു. അതിനാൽ ഇത് കുടുംബത്തിലെ പൂർവ്വികർക്ക് അച്ഛനോ അമ്മയോ ഇത് നേദിച്ച് നൽകുന്നു.[13]

അന്നദാനം ചടങ്ങ്

തിരുത്തുക

പരമ്പരാഗതമായി ഒരു കുഞ്ഞിന് നൽകുന്ന ആദ്യത്തെ ഖരഭക്ഷണമാണ് കിരിബത്ത്. [14] [15] [16]

വിവാഹങ്ങൾ

തിരുത്തുക

വിവാഹത്തിൽ വധൂവരന്മാർക്ക് കിരിബത്ത് നൽകാറുണ്ട്. [17] [18]

ശ്രീലങ്കക്കാർ ദൈനംദിന പാചകത്തിന് ഉപയോഗിക്കുന്ന ഏറ്റവും പ്രശസ്തമായ ചേരുവകൾ അരിയും തേങ്ങയും ആണ്. ശ്രീലങ്കക്കാരുടെ ഏറ്റവും വലിയ വിള അരിയാണ്. ഉഷ്ണമേഖലാ ദ്വീപായതിനാൽ ശ്രീലങ്കയിൽ നാളികേരം സുലഭമാണ്. തേങ്ങാപ്പാൽ ശ്രീലങ്കക്കാർ ദിവസവും പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ്. തേങ്ങ ഒരുതരത്തിലുള്ള രൂപത്തിലും ഉപയോഗിക്കാത്ത ശ്രീലങ്കൻ ഭക്ഷണം കാണാൻ ബുദ്ധിമുട്ടാണ്.

കിരിബത്ത് സാധാരണയായി നാല് അടിസ്ഥാന ഘടകങ്ങളിൽ നിന്നാണ് തയ്യാറാക്കുന്നത്: വെളുത്ത ചെറുധാന്യ അരി, കട്ടിയുള്ള തേങ്ങാപ്പാൽ അല്ലെങ്കിൽ അടിസ്ഥാന പാൽ, വെള്ളം, ഉപ്പ് എന്നിവ. [19]

വിഭവം നന്നായി പാചകം ചെയ്യുന്നതിന് ശരിയായ ഇനം അരി തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. നീണ്ട ധാന്യ അരിയോ ഇടത്തരം അരിയോ വച്ച് ഈ വിഭവം ഉണ്ടാക്കിയാൽ അത് നന്നാകില്ല . [20] പരമ്പരാഗതമായി, അതിന്റെ കൃത്യമായ രുചിക്കും നന്നായി പാചകം ചെയ്ത് എടുക്കുവാനും വേണ്ടി റത്തു ഹാൽ അല്ലെങ്കിൽ റത്തു കകുലു ഹാൽ എന്നറിയപ്പെടുന്ന അരി ഇനം ഉപയോഗിച്ചാണ് കിരി ബാത്ത് തയ്യാറാക്കുന്നത്. അന്നജം കലർന്നതും ഒട്ടിപ്പിടിക്കുന്നതുമായ ഏത് ഇനവും അരിയും കിരിബാത്ത് ഉണ്ടാക്കുവാൻ ഉപയോഗിക്കാം. അരി ശരിയായി കട്ടിയാകാൻ, വേവിച്ച അരിയുടെ ഘടന വളരെ പ്രധാനമാണ്. ശ്രീലങ്കയുടെ തെക്കൻ ഭാഗങ്ങളിൽ ശ്രീലങ്കൻ അരി കിട്ടാൻ ബുദ്ധിമുട്ടുള്ളതിനാൽ, തദ്ദേശവാസികൾ പകരമായി ചുവന്ന അരി ഉപയോഗിച്ചേക്കാം.

തയ്യാറാക്കൽ

കിരിബത്തിന്റെ പാചകക്കുറിപ്പ് വളരെ ലളിതമാണ്. ഏകദേശം പതിനഞ്ച് മിനിറ്റ് തിളച്ച വെള്ളത്തിൽ അരി പാകം ചെയ്യുന്നു. തേങ്ങാപ്പാൽ ചേർത്ത് വേവിച്ച് അരി വെന്ത് തേങ്ങാപാൽ മുഴുവൻ അരി പിടിച്ച് വറ്റുന്നത് വരെ അത് വേവിക്കും. പാകം ചെയ്യുമ്പോൾ ഉപ്പും ചേർക്കുന്നു. എന്നിരുന്നാലും, ചിലർ അതിൽ എള്ള് അല്ലെങ്കിൽ കശുവണ്ടി പോലുള്ള വ്യത്യസ്ത ചേരുവകൾ ചേർക്കും. കിരിബാത്ത് വിളമ്പുന്ന സാധാരണ രീതി, അത് തണുത്ത് ഒരു പ്ലേറ്റിൽ നിറച്ച ശേഷം, അത് അമർത്തി ഡയമണ്ട് അല്ലെങ്കിൽ ചതുരാകൃതിയിലുള്ള കട്ടകളാക്കി മുറിച്ചിട്ട് വിളമ്പുന്നു. [21]

പരമ്പരാഗതമായി കിരിബാത്ത് പാകം ചെയ്തിരുന്നത് വിറക് അടുപ്പുകളിൽ മൺപാത്രങ്ങൾ വച്ച് ആയിരുന്നു. ഇങ്ങനെ പാകം ചെയ്യുമ്പോൾ വിഭവത്തിന് ഒരു പ്രത്യേക രുചി കൈവന്നിരുന്നു.

ഉപഭോഗം

കിരിബത്ത് സാധാരണയായി ലുനുമിറിസ്, ചുവന്ന ഉള്ളി, മുളക് അടരുകൾ, മാസ്, ഉപ്പ്, നാരങ്ങ എന്നിവ ചേർത്ത് ഉണ്ടാക്കിയ ഒരു ചട്നിയോടൊപ്പം ആണ് വിളമ്പുന്നത്. ഇത് സീനി സാമ്പോൾ, ശർക്കര, വാഴപ്പഴം എന്നിവയ്‌ക്കൊപ്പവും കഴിക്കാം. [22]

ഒരു സ്പൂൺ കൊണ്ട് പ്ലേറ്റിൽ വിളമ്പുന്നുണ്ടെങ്കിലും, ലുനുമിറിസുമായി കുഴച്ച് കഴിക്കുവാൻ ഉള്ള ഏറ്റവും നല്ല മാർഗമായതിനാൽ പരമ്പരാഗതമായി കൈകൊണ്ട് കിരിബാത്ത് കഴിക്കുന്നു. [23]

വ്യതിയാനങ്ങൾ

തിരുത്തുക

ഇനിപ്പറയുന്നവ ഉൾപ്പെടെ കിരിബത്തിന്റെ പല വ്യതിയാനങ്ങൾ ഉണ്ട്:

മൂംഗ് കിരിബാത്ത്

തിരുത്തുക

Mung kiribath ( സിംഹള: මුං කිරිබත් Mung ) പാൽ ചോറിൽ വേവിച്ച ചെറുപയർ ചേർത്ത് ഉണ്ടാക്കുന്ന കിരിബത്തിന്റെ ഒരു വകഭേദമാണ്. ഈ വിഭവം ഉണ്ടാക്കാൻ കിരിബാത്ത് ഉണ്ടാക്കുന്ന അതേ രീതി പിന്തുടരാവുന്നതാണ്. അതിൽ അധികമായി വേവിച്ച ചെറുപയർ ചേർക്കും. ബുദ്ധക്ഷേത്രങ്ങളിൽ ഇത് പലപ്പോഴും തയ്യാറാക്കപ്പെടുന്നു. [24]

ഇംബുൽ കിരിബാത്ത്

തിരുത്തുക

Imbul kiribath ( സിംഹള: ඉඹුල් කිරිබත් ) ഇത് യധാർത്ഥ കിരിബാത്തിൻ്റെ മധുരമുള്ള വകഭേദം ആണ് . സ്ഥിരമായി ഉണ്ടാക്കുന്ന പാൽ ചോറ് ചെറിയ അളവിൽ എടുത്ത് വാഴയിലയിൽ വിരിച്ചാണ് ഇത് ഉണ്ടാക്കുന്നത്. തേങ്ങയും ശർക്കരയും കൊണ്ട് നിർമ്മിച്ച പാനി പോൾ എന്ന് വിളിക്കുന്ന മധുരപലഹാരം അതിൻ്റെ മധ്യഭാഗത്ത് വയ്ക്കുന്നു. വാഴയില മടക്കി ലംബമായി ഉരുട്ടി ദൃഡമായി അമർത്തി അതിന് അസാധാരണമായ സിലിണ്ടർ ആകൃതി നൽകുന്നു. [25] [26]

റഫറൻസുകൾ

തിരുത്തുക
  1. "Sri Lanka: Food & Tropical Fruits". lankalibrary.com. Retrieved 2008-09-13.
  2. "Culture of SRI LANKA". everyculture.com. Retrieved 2008-09-13.
  3. "Milk Rice (Kiribath) – A Sri Lankan Tradition". A Hazelnut For My Gypsy Heart. Archived from the original on 2020-06-02. Retrieved 27 July 2018.
  4. "Sinhalese New Year Festival". info.lk. Archived from the original on 2008-07-04. Retrieved 2008-09-13.
  5. Jaufer, Aaysha. "What Makes A Sri Lankan Meal So Distinctive?". Retrieved 27 July 2018.
  6. "Milk Rice (Kiribath) – A Sri Lankan Tradition". A Hazelnut For My Gypsy Heart. Archived from the original on 2020-06-02. Retrieved 27 July 2018."Milk Rice (Kiribath) – A Sri Lankan Tradition" Archived 2020-06-02 at the Wayback Machine.. A Hazelnut For My Gypsy Heart. Retrieved 27 July 2018.
  7. Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.
  8. "Easy to make Milk Rice (Kiribath) in a rice cooker". Ammis Kitchen. Retrieved 27 July 2018.
  9. 9.0 9.1 Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.
  10. "Easy to make Milk Rice (Kiribath) in a rice cooker". Ammis Kitchen. Retrieved 27 July 2018."Easy to make Milk Rice (Kiribath) in a rice cooker". Ammis Kitchen. Retrieved 27 July 2018.
  11. Lee, Jonathan H. X. (Ed); Nadeau, Kathleen M. (Ed) (2011). Encyclopedia of Asian American Folklore and Folklife, Volume 1. ABC-CLIO. p. 1085. ISBN 9780313350665.
  12. Wijesiri, Lionel. "Preserving Avurudu traditions, a prime responsibility". Daily news. Retrieved 27 July 2018.
  13. Van Daele, Wim. "The meaning of culture-specific food: rice and its webs of significance in Sri Lanka" (PDF). Journal of Applied Anthropology: 292–304. Retrieved 27 July 2018.
  14. Candappa, Rohan (2010). Picklehead: From Ceylon to suburbia; a memoir of food, family and finding yourself. Random House. p. 88. ISBN 9781407081342.
  15. Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.
  16. "Easy to make Milk Rice (Kiribath) in a rice cooker". Ammis Kitchen. Retrieved 27 July 2018."Easy to make Milk Rice (Kiribath) in a rice cooker". Ammis Kitchen. Retrieved 27 July 2018.
  17. Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.
  18. "Easy to make Milk Rice (Kiribath) in a rice cooker". Ammis Kitchen. Retrieved 27 July 2018."Easy to make Milk Rice (Kiribath) in a rice cooker". Ammis Kitchen. Retrieved 27 July 2018.
  19. Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.
  20. "How to make Kiribath (Sri Lankan Milk Rice)". Island smile. Retrieved 27 July 2018.
  21. Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.
  22. "Everything You Need to Know About Sri Lankan Kiribath". THE FOODIE MILES. Retrieved 27 July 2018.
  23. "How to make Kiribath (Sri Lankan Milk Rice)". Island smile. Retrieved 27 July 2018."How to make Kiribath (Sri Lankan Milk Rice)". Island smile. Retrieved 27 July 2018.
  24. Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.
  25. Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.Ramesh, Nisha. "SRI LANKA: KIRIBATH". 196 Flavors. Retrieved 27 July 2018.
  26. "Everything You Need to Know About Sri Lankan Kiribath". THE FOODIE MILES. Retrieved 27 July 2018."Everything You Need to Know About Sri Lankan Kiribath". THE FOODIE MILES. Retrieved 27 July 2018.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കിരിബാത്ത്&oldid=3828524" എന്ന താളിൽനിന്ന് ശേഖരിച്ചത്