ഏറെക്കുറെ പൂർണ്ണമായി സമുദ്രത്തിനടിയിലുള്ളതും മനുഷ്യവാസമില്ലാത്തതുമായ ഒരു ത്രികോണാകൃതിയിലുള്ള ദ്വീപാണ് കിങ്ങ്മാൻ റീഫ് /ˈkɪŋmən/. ഇത് കിഴക്കുപടിഞ്ഞാറ് 18 കിലോമീറ്ററും തെക്കുവടക്ക് 9 കിലോമീറ്ററും വലിപ്പമുള്ളതാണ്.[1] വടക്കൻ പസഫിക് സമുദ്രത്തിൽ, ഹവായിയൻ ദ്വീപുകൾക്കും അമേരിക്കൻ സമോവയ്ക്കും ഏകദേശം മദ്ധ്യത്തിലായി 6°23′N 162°25′W / 6.383°N 162.417°W / 6.383; -162.417 എന്ന സ്ഥാനത്താണ് ഈ റീഫ് സ്ഥിതിചെയ്യുന്നത്.[2][3] വടക്കൻ ലൈൻ ദ്വീപുകളിൽ ഏറ്റവും വടക്കായി പാൽമൈറ അറ്റോൾ എന്ന അടുത്തുള്ള ദ്വീപിന് 67 കിലോമീറ്റർ വടക്കുപടിഞ്ഞാറും ഹൊണോലുലുവിന് 1720 കിലോമീറ്റർ തെക്കുമായാണ് ഇതിന്റെ സ്ഥാനം.[2]

കിങ്ങ്മാൻ റീഫ്
Reef
കിങ്ങ്മാൻ റീഫിന്റെ തെക്കുകിഴക്കൻ ഭാഗം. വടക്കോട്ടുള്ള കാഴ്ച്ച
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
Region വടക്കൻ ലൈൻ ദ്വീപുകൾ
(ഫാനിംഗ്സ് ഗ്രൂപ്പ്)
Coordinates 6°23′N 162°25′W / 6.383°N 162.417°W / 6.383; -162.417
നീളം 18 കി.മീ (11 മൈ), കിഴക്കുപടിഞ്ഞാറ്
വീതി 9 കി.മീ (6 മൈ), തെക്കുവടക്ക്
Height 1.5 മീ (5 അടി)
Depth 82 മീ (269 അടി)
Area 76 കി.m2 (29 ച മൈ)
 - land 0.012 കി.m2 (0 ച മൈ)
 - water 76 കി.m2 (29 ച മൈ)
Population 0
Material പവിഴം, ചുണ്ണാമ്പുകല്ല്
Owner United States
(Claimed under the Guano Islands Act in 1856)
Discovered by എഡ്മണ്ട് ഫാനിംഗ്
 - date 1789
Map of Kingman Reef
കിങ്ങ്മാൻ റീഫിന്റെ ഓർത്തോഗ്രാഫിക് പ്രൊജക്ഷൻ.
നാസയുടെ എൻ.എൽ.ടി. ലാൻഡ്സാറ്റ് 7 എടുത്ത വർണ്ണചിത്രം.

80 മീറ്റർ ആഴമുള്ള ഒരു ലഗൂണിനു ചുറ്റുമായാണ് ഈ റീഫ് സ്ഥിതിചെയ്യുന്നത്.[1] റീഫിനുള്ളിലുള്ള പ്രദേശത്തിന്റെ വിസ്തീർണ്ണം 76 ചതുരശ്രകിലോമീറ്റർ വരും. കിഴക്കൻ അതിർത്തിയിൽ 8000 ചതുരശ്രമീറ്ററിൽ പവിഴപ്പുറ്റുകളുടെ അവശിഷ്ടവും 4000 ചതുരശ്രമീറ്ററിൽ വലിയ കക്കകളും നിറഞ്ഞ രണ്ട് കരഭാഗങ്ങളുണ്ട്.[4] തീരത്തിന്റെ ആകെ നീളം 3 കിലോമീറ്ററാണ്.[2] ഏറ്റവും ഉയർന്ന കരഭാഗം സമുദ്രനിരപ്പിന് 1.5 മീറ്റർ മാത്രം ഉയരത്തിലാണ്.[4] മിക്ക സമയത്തും ഈ കരഭാഗം പോലും ജലാവൃതമാണ്. അക്കാരണത്താൽ കിങ്ങ്മാൻ റീഫ് സമുദ്രയാത്രയ്ക്ക് ഭീഷണിയാണ്. ഇവിടെ പ്രകൃതിവിഭവങ്ങളൊന്നും തന്നെയില്ല. വാസയോഗ്യമല്ലാത്തതിനാൽ മനുഷ്യർ നടത്തുന്ന ഒരു ഉത്പാദന/നിർമ്മാണപ്രവൃത്തികളും ഇവിടെ നടക്കുന്നില്ല.[2]

പരിസ്ഥിതി

തിരുത്തുക
 
കിംഗ്മാൻ‌ റീഫിലെ നനവില്ലാത്ത ഭാഗം. തെങ്ങിൻ തൈ വളരുന്നത് ശ്രദ്ധിക്കുക.

സമുദ്രജീവികളുടെ വളരെ വൈവിധ്യമുള്ള ഒരു ആവാസവ്യവസ്ഥയുടെ കേന്ദ്രമാണ് കിങ്മാൻ റീഫ്. ആഴംകുറഞ്ഞഭാഗത്ത് ധാരാളമായ കാണപ്പെടുന്ന ജയ്ന്റ് ക്ലാമുകൾക്കു പുറമേ 38 ജനുസിൽപ്പെടുന്ന 130 ഓളം സ്പീഷീസ് പവിഴങ്ങളും ഈ റീഫിലുണ്ട്.


ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "Jane's Oceania profile of Kingman Reef". Archived from the original on 2012-05-11. Retrieved 2013-09-15.
  2. 2.0 2.1 2.2 2.3 United States Pacific Island Wildlife Refuges - CIA World Factbook Archived 2017-07-16 at the Wayback Machine. Last updated April 7, 2010.
  3. Coordinates are near the dry land spits.
  4. 4.0 4.1 "Kingman Reef National Wildlife Refuge". Archived from the original on 2013-07-25. Retrieved 2013-09-15.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

  Wikimedia Atlas of Kingman Reef

"https://ml.wikipedia.org/w/index.php?title=കിങ്ങ്മാൻ_റീഫ്&oldid=3992772" എന്ന താളിൽനിന്ന് ശേഖരിച്ചത്