ലൈൻ ദ്വീപുകൾ

(Line Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2°00′S 156°30′W / 2°S 156.5°W / -2; -156.5

Line Islands is located in Pacific Ocean
Line Islands
Line Islands
ശാന്ത സമുദ്രത്തിൽ ലൈൻ ദ്വീപുകളുടെ സ്ഥാനം
ലൈൻ ദ്വീപുകൾ

ശാന്ത സമുദ്രത്തിലുള്ള പതിനൊന്ന് അടോലുകളാണ് ലൈൻ ദ്വീപുകൾ . ഇവയിൽ എട്ട് ദ്വീപുകൾ കിരീബാസിന്റെ ഭരണത്തിൻ കീഴിലാണ്. ബാക്കിയുള്ളവ യു.എസ്.എയുടേയും. കിരീബാസിന്റെ നിയന്ത്രണത്തിലുള്ള ദ്വീപുകളിലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന സമയമേഖല ഉള്ളത് - UTC+14:00.

ലൈൻ ദ്വീപുകളെ ഉത്തര ലൈൻ ദ്വീപുകൾ ,മധ്യലൈൻ ദ്വീപുകൾ, ദക്ഷിണ ലൈൻ ദ്വീപുകൾ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. കാരളിൻ,ഫ്ലിന്റ്,വോസ്റ്റോക്ക്,മാൽഡെൻ,സ്റ്റാർബക്ക് എന്നിവയാണ് ദക്ഷിണ ലൈൻ ദ്വീപുകൾ .

ഭൂമിശാസ്ത്രം തിരുത്തുക

ഉഷ്ണമേഖലയിലെ ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളിൽ കാണുന്ന വലയാകാരങ്ങളായ പവിഴ ദ്വീപുകളെ (coral islands) അടോലുകൾ അല്ലെങ്കിൽ അറ്റോൾ (atoll (pronounced /ˈætɒl/) എന്നു വിളിക്കുന്നു [1] . ദക്ഷിണ ലൈൻ ദ്വീപുകളിൽ ജൈവ വൈവിധ്യം വളരെ അധികമാണ്. ഇവിടെയുള്ള കടൽതട്ടിന്റെ 90% പ്രദേശത്തും പവിഴപ്പുറ്റുകൾ കാണാം. നാഷണൽ ജ്യോഗ്രഫിക് നടത്തിയ പര്യവേഷണങ്ങളിൽ ഇവിടെ വച്ച് 325 തരം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സംരക്ഷണത്തിന്റെ ഭാഗമായി ഈ ദ്വീപുകൾക്ക് ചുറ്റുമുള്ള 12 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മത്സ്യബന്ധനം കർശനമായി നിരോധിച്ചിരിക്കുന്നു.

വെല്ലുവിളികൾ തിരുത്തുക

കാലാവസ്ഥാ വ്യതിയാനം ഇവിടെയുള്ള ജൈവ വൈവിദ്ധ്യത്തിനു പ്രധാന വെല്ലുവിളിയാണ്. അത് പോലെ തന്നെ പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന സമുദ്രത്തിലെ വർദ്ധിക്കുന്ന അമ്ലത , ഉയർന്ന ജലനിരപ്പ് , ജലത്തിന്റെ ഉയരുന്ന താപനില തുടങ്ങിയവയും ഇവിടത്തെ വന്യമായ ജൈവ വൈവിധ്യത്തെ അന്യമാക്കുന്നു. [2]


അവലംബം തിരുത്തുക

  1. https://www.youtube.com/watch?v=Z29H_AX-jTs
  2. നാഷണൽ ജോഗ്രഫിക് മാസിക , സെപ്റ്റംബർ 2014

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലൈൻ_ദ്വീപുകൾ&oldid=2523983" എന്ന താളിൽനിന്ന് ശേഖരിച്ചത്