ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള ജലധാരയാണ് ജിദ്ദയിലെ കിംഗ്‌ ഫഹദ് ജലധാര[1]. ജിദ്ദ ജലധാര എന്നും ഇത് അറിയപ്പെടുന്നു. അൽ ഹംറയിൽ പലസ്തീൻ സ്ട്രീറ്റ് കടലിനോട് ചേരുന്ന ഭാഗത്താണ് ജിദ്ദയിലെ പ്രധാന ആകർഷണമായ കിംഗ്‌ ഫഹദ് ജലധാര സ്ഥിതി ചെയ്യുന്നത്[2].

ജിദ്ദയിലെ കിംഗ്‌ ഫഹദ് ജലധാര

രൂപകല്പന

തിരുത്തുക
 
ജലധാര സൂര്യാസ്തമയ സമയത്ത്

1980ൽ നിർമിച്ച ഈ ജലധാര 312 മീറ്റർ(1024 അടി) ഉയരമുള്ളതാണ്. ഉയരത്തിന്റെ കാര്യത്തിൽ ജിദ്ദ ജലധാര ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ചെങ്കടലിലെ ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 375 കിലോമീറ്റർ വേഗതയിൽ വെള്ളം പമ്പ് ചെയ്യുന്ന 3.5 മെഗാവാട്ട് ശക്തിയുള്ള മൂന്നു സെന്ററിഫ്യുജൽ പമ്പുകളും പതിനെട്ടു അനുബന്ധ പമ്പുകളും ഉപയോഗിച്ചാണ് ഈ ജലധാര പ്രവർത്തിക്കുന്നത്. രാത്രി സമയത്ത് ശക്തി കൂടിയ 500 ഓളം വൈദ്യുതിവിളക്കുകൾ ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു

  1. "ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള കിംഗ്‌ ഫഹദ് ജലധാര". അറബ് ന്യൂസ്‌. Retrieved 21 മാർച്ച്‌ 2012. {{cite web}}: Check date values in: |accessdate= (help)
  2. "കിംഗ്‌ ഫഹദ് ജലധാര". blindloop.com.
"https://ml.wikipedia.org/w/index.php?title=കിംഗ്‌_ഫഹദ്_ജലധാര&oldid=1846102" എന്ന താളിൽനിന്ന് ശേഖരിച്ചത്