ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത

(കാൽഷ ഷിംല റയിൽവേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിലെ പട്ടണങ്ങളായ സിൽഗുടി , ഡാർജീലിങ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത . 2 ft (610 mm) വീതിയുള്ള നാരോ ഗേജ് റെയിൽ‌വേ കുട്ടി ട്രെയിൻ അഥവാ ടോയ് ട്രെയിൻ എന്നും അറിയപ്പെടുന്നു. ഉയരത്തിലെ അപൂർവത കൊണ്ടും നിർമ്മാണ വൈഭവം കൊണ്ടും ലോക പൈതൃക പട്ടികയിൽ ഇടം തേടിയ റെയിൽ പാതയാണ്. ഇത് ന്യൂ ജൽപായ്ഗുഡിയെയും ഡാർജിലിങ്ങിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 1981-ലാണ് ഇതിന്റെ പ്രവർത്തനം തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ ആയ ഖും (khoom) ഈ റെയിൽവേ ലൈനിൽ ആണ് ഉള്ളത്.

ഡാർജീലിങ് ഹിമാലയൻ റെയിൽ‌വേ
Mountain Railways of India
ഡാർജിലിംഗ് ഹിമാലയൻ റെയിൽ‌വേ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata
Area5.34, 70 ഹെ (575,000, 7,535,000 sq ft)
മാനദണ്ഡംii, iv
അവലംബം944ter
നിർദ്ദേശാങ്കം27°02′42″N 88°16′02″E / 27.045°N 88.267222222222°E / 27.045; 88.267222222222
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2005, 2008
വെബ്സൈറ്റ്dhr.in.net

പ്രത്യേകതകൾ

തിരുത്തുക

ഇതിന്റെ നിർമ്മാണം കഴിഞ്ഞത് 1879 നും 1881 ഇടക്കാണ്. 86 km നീളമുള്ള ഈ പാത സമുദ്ര നിരപ്പിൽ നിന്നും 100 മീ. സിൽഗുടിയിലും 2,200 മീ ഡാർജിലിംഗിലും ഉയരമുണ്ട്. ഇതിലെ ട്രെയിനുകൾ നീരാവി എൻ‌ജിൻ ഉപയോഗിച്ചാണ് ഓടുന്നത്. ഡാർജിലിംഗ് മെയിൽ ട്രെയിൻ ഡീസൽ എൻ‌ജിൻ ഉപയോഗിക്കുന്നു. ഈ ട്രെയിൻ യാത്രയിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്.

1999 ൽ ഇത് ലോകപൈതൃക സ്മാരകമായി യുനെസ്കോ അംഗീകരിച്ചു.[1]

 
ടോയ് ട്രെയിൻ
ഡാർജിലിംഗ് റെയിൽ‌വേ സ്റ്റേഷൻ

ഇത് കൂടി കാണുക

തിരുത്തുക
  1. "Mountain Railways of India". UNESCO World Heritage Centre. Retrieved 2006-04-30.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

27°2′42″N 88°16′2″E / 27.04500°N 88.26722°E / 27.04500; 88.26722