കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിനോദസഞ്ചാരമാണ് കാർഷിക ടൂറിസം, അഗ്രിടൂറിസം അല്ലെങ്കിൽ അഗ്രൊടൂറിസം എന്ന് അറിയപ്പെടുന്നത്.

ലിത്വാനിയയിലെ ഒരു ഗ്രാമപ്രദേശത്ത് സഞ്ചാരികൾക്ക് താമസ സൌകര്യം നൽകുന്ന ഒരു കുടിൽ
കൻസാസ് അഗ്രിടൂറിസം ബിസിനസ്സിൽ നിയമപരമായ ഉത്തരവാദിത്തം നിരസിക്കുന്ന ബോർഡ്
റൊമാനിയയിലെ കോവാസ്നയിലെ ഗ്രാമീണ കെട്ടിടം

തരങ്ങൾ തിരുത്തുക

അഗ്രികൾച്ചർ, ഫുഡ് സിസ്റ്റംസ്, കമ്മ്യൂണിറ്റി ഡവലപ്മെന്റ് ജേണലിൽ പ്രസിദ്ധീകരിച്ച 2018 ലെ ഒരു ലേഖനം ഒന്നോ അതിലധികമോ വിഭാഗങ്ങളായി അഗ്രിടൂറിസം പ്രവർത്തനങ്ങളെ തരംതിരിച്ചിട്ടുണ്ട്: ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് വിൽപ്പന (ഉദാ. ഫാം സ്റ്റാൻഡുകൾ, യു-പിക്ക് ), കാർഷിക വിദ്യാഭ്യാസം (ഉദാ. ഒരു ഫാമിലേക്കുള്ള സ്കൂൾ സന്ദർശനങ്ങൾ), ആതിഥ്യമര്യാദ (ഫാം താമസം), വിനോദം (ഉദാ. വേട്ട, കുതിരസവാരി, ഹൈറൈഡുകൾ, വിളവെടുപ്പ് അത്താഴം).[1] മിക്ക അഗ്രി ടൂറിസ്റ്റുകളും ഫാം സ്റ്റാൻഡുകൾ സന്ദർശിക്കുന്നതിനും, മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും, കൃഷിയിൽ പങ്കെടുക്കുന്നതിനും ഒക്കെ സമയം ചെലവഴിക്കാറുണ്ട്.

സാമ്പത്തിക നേട്ടങ്ങൾ തിരുത്തുക

അഗ്രി ടൂറിസം, നിരവധി ചെറുകിട ഫാമുകളുടെ നിലനിൽപ്പിന് അത്യാവശ്യമായ ഒരു മാർഗമായി മാറിയിരിക്കുന്നു. ബിസിനസ്സ് പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുന്നതിലൂടെ, കൂടുതൽ സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ ഫാം ഓപ്പറേറ്റർമാർക്ക് കഴിയും. കാരണം, വർഷത്തിൽ വിള സീസണിൽ തികച്ചും വ്യത്യസ്തമായ വരുമാനമാർഗ്ഗം നൽകാൻ അഗ്രിടൂറിസം സഹായിക്കും.[2] ചില പഠനങ്ങളിൽ അഗ്രിടൂറിസം പ്രവർത്തനങ്ങൾ പലപ്പോഴും പ്രദേശത്തെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിലൂടെ അവരുടെ ചുറ്റുമുള്ള സമൂഹങ്ങൾക്ക് ഗുണം ചെയ്യുന്നു എന്നും പറയുന്നു. ഗ്രാമീണ മേഖലയിലേക്ക് എത്തുന്ന സന്ദർശകരുടെ വർദ്ധന ഗ്രാമീണ മേഖലയിലെ സാമ്പത്തിക വളർച്ചക്കും കാരണമാകും.[3]

വിവിധ രാജ്യങ്ങളിലെ അഗ്രി ടൂറിസം തിരുത്തുക

 
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഇന്ത്യാനയിലെ ഒരു ഹെർബ് ഫാം

ഇറ്റലി തിരുത്തുക

1985 മുതൽ ഇറ്റലിയിലെ അഗ്രിടൂറിസം ഔദ്യോഗികമായി നിയന്ത്രിക്കുന്നത് ഒരു നിയമമാണ്,[4] 2006 ൽ ഇത് ഭേദഗതി ചെയ്തു.[5]

അമേരിക്ക തിരുത്തുക

ചെറുകിട ഫാമുകളുടെയും ഗ്രാമീണ സമൂഹങ്ങളുടെയും വരുമാനവും സാമ്പത്തിക സാധ്യതയും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ബദലാണ് കാലിഫോർണിയ സർവകലാശാലയിലെ ചെറുകിട ഫാം സെന്റർ വഴിയുള്ള അഗ്രിടൂറിസം. മേളകളും ഉത്സവങ്ങളും ഉൾപ്പെടെ കാലിഫോർണിയയിൽ ചില തരത്തിലുള്ള അഗ്രിടൂറിസം സംരംഭങ്ങൾ നന്നായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇനിയും വികസനത്തിനുള്ള മറ്റ് സാധ്യതകൾ ഇത് വാഗ്ദാനം ചെയ്യുന്നു ".[6] യുസി സ്മോൾ ഫാം സെന്റർ ഒരു കാലിഫോർണിയ അഗ്രിടൂറിസം ഡാറ്റാബേസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് "സന്ദർശകർക്കും സംരംഭകർക്കും സംസ്ഥാനത്തൊട്ടാകെയുള്ള നിലവിലുള്ള അഗ്രിടൂറിസം സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു".[7]

യുണൈറ്റഡ് കിംഗ്ഡംഡം തിരുത്തുക

ടൂറിസം പ്ലാനിംഗ് ആന്റ് ഡവലപ്മെൻറ് ജേണലിലെ 2011 ലെ ഒരു ലേഖനം അനുസരിച്ച്, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ കാർഷിക മേഖല അഗ്രിടൂറിസത്തിലൂടെ സാമ്പത്തികനേട്ടം കൈവരിക്കുന്നുണ്ട്.[8]

ഇന്ത്യ തിരുത്തുക

ഇന്ത്യൻ ജനസംഖ്യയുടെ 85 ശതമാനവും നേരിട്ടോ അല്ലാതെയോ കാർഷിക മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും ആശ്രയിച്ചിരിക്കുന്നവരാണ്.[9] അതുപോലെ ഇന്ത്യയുടെ ജിഡിപിയുടെ 26 ശതമാനവും കാർഷിക മേഖലയിൽ നിന്നാണ്.[9] ഇന്ത്യയിൽ കാർഷിക ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഒരു സംസ്ഥാനമാണ് കേരളം. ആലപ്പുഴ കോട്ടയം ജില്ലകളിലായി കിടക്കുന്ന കുട്ടനാട്, വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങി കാർഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള പ്രദേശങ്ങൾ കേരളത്തിൽ നിരവധിയാണ്. കേരളസർക്കാർ ആവിഷ്കരിച്ച ''ഗ്രീൻ ഫാം'' പദ്ധതി, കേരളത്തിലെ കാർഷിക ടൂറിസം വളർച്ചക്ക് ഉദ്ദേശിച്ചുള്ളതാണ്.[10] കേരളത്തെക്കൂടാതെ മഹാരാഷ്ട്ര, നാഗാലാന്ഡ്, സിക്കിം സംസ്ഥാനങ്ങളും അഗ്രി ടൂറിസം വിജയകരമായി നടത്തുന്ന സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്രയിൽ അഗ്രി ടൂറിസം പ്രൊമോട്ട് ചെയ്യുന്നത് അഗ്രി ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ്.[11]

അവലംബം തിരുത്തുക

 1. Chase, Lisa C.; Stewart, Mary; Schilling, Brian; Smith, Becky; Walk, Michelle (2018-04-02). "Agritourism: Toward a Conceptual Framework for Industry Analysis". Journal of Agriculture, Food Systems, and Community Development (in ഇംഗ്ലീഷ്). 8 (1): 13–19. doi:10.5304/jafscd.2018.081.016. ISSN 2152-0801.
 2. Khanal, Aditya; Mishra, Ashok (2014). "Agritourism and off‐farm work: survival strategies for small farms". Agricultural Economics. 45 (S1).
 3. Barbieri, Carla; Sotomayor, Sandra; Aguilar, Francisco (2017). "Perceived Benefits of Agricultural Lands Offering Agritourism". Tourism Planning and Development. 16 (1): 43–60.
 4. Law N. 730, year 1985
 5. Law N. 96, year 2006
 6. "Agritourism Davis, California: University of California, Small Farm Center". December 30, 2008. Archived from the original on 2013-12-03. Retrieved 2021-01-12.
 7. "California Agritourism Database Davis, California: University of California, Small Farm Center". Archived from the original on January 15, 2009. Retrieved December 30, 2008.
 8. Chris Phelan & Richard Sharpley, Exploring Agritourism Entrepreneurship in the UK, Tourism Planning and Development, 8(2): pp. 121-136 (May 2011).
 9. 9.0 9.1 "The Evolution of Agri-Tourism practices in India: Some Success Stories | Madridge Publishers". 2021-01-12. Archived from the original on 2021-01-12. Retrieved 2021-01-12.{{cite web}}: CS1 maint: bot: original URL status unknown (link)
 10. "KTIL - Green Farms". 2018-04-26. Archived from the original on 2018-04-26. Retrieved 2021-01-12.{{cite web}}: CS1 maint: bot: original URL status unknown (link)
 11. "About Agri Tourism Development Corporation India - ATDC". 2021-01-12. Archived from the original on 2021-01-12. Retrieved 2021-01-12.{{cite web}}: CS1 maint: bot: original URL status unknown (link)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാർഷിക_ടൂറിസം&oldid=3802998" എന്ന താളിൽനിന്ന് ശേഖരിച്ചത്