കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആന്റ് ടെക്നോളജി

(കാർഷിക എൻ‍ചിനീയറിങ് കോളേജ്, തവനൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഏക കാർഷിക എഞ്ചിനീയറിങ് കലാലയമാണ്[1] കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആൻറ് ടെക്നോളജി അഥവാ KCAET. സ്വാതന്ത്ര്യസമര സേനാനി കെ. കേളപ്പന്റെ‍ പേരിൽ അറിയപ്പെടുന്ന ഈ സ്ഥാപനം കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ മലപ്പുറം ജില്ലയിലെതവനൂരിൽ 1985-ൽ ,കേളപ്പജിയുടെ നാമധേയത്തിൽ സ്ഥാപിതമായി.‍ [2].

കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിങ് ആൻറ് ടെക്നോളജി
KCAET
തരംവിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
സ്ഥാപിതം1985
ഡീൻഡോ. എം. ശിവസ്വാമി
സ്ഥലംതവനൂർ, മലപ്പുറം, കേരളം, ഇന്ത്യ
ക്യാമ്പസ്ഭാരതപ്പുഴയുടെ തീരത്ത് വിശാലമായ 99 ഏക്കർ
ചുരുക്കെഴുത്ത്KCAET
വെബ്‌സൈറ്റ്http://www.kau.edu/kcaettavanur.htm

എഞ്ചിനീയറിങ് കോളേജ് തുടങ്ങുന്നതിന്നു മുൻപ് അവിടെ റൂറൽ ഇൻസ്റ്റിറ്റൂട്ട് എന്ന സ്ഥാപനമായിരുന്നു പ്രവർത്തിച്ചിരുന്നത്.

കാർഷിക മേഖലയുടെ നവീകരണത്തിനൂന്നൽ നൽകിക്കൊണ്ടുള്ള വിഷയങ്ങളാണ് 4 വർഷം നീൺടു നിൽക്കുന്ന പഠനത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്[2].

അവലംബം തിരുത്തുക

  1. http://www.kerala.gov.in/education/pg.htm#5 Archived 2009-04-09 at the Wayback Machine. (ശേഖരിച്ചത് 2009 ഏപ്രിൽ 7)
  2. 2.0 2.1 http://www.kcaetonline.net/KCAET.html Archived 2011-08-17 at the Wayback Machine. (ശേഖരിച്ചത് 2009 ഏപ്രിൽ 7)