കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം

ഒരു ശിവക്ഷേത്രം
(കാർപ്പിള്ളിക്കാവ് മഹാദേവക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യകേരളത്തിൽ എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ അങ്കമാലിയ്ക്കടുത്ത് മഞ്ഞപ്ര ഗ്രാമത്തിൽ ഒരു ശിവക്ഷേത്രമാണ് കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം. കേരളത്തിലെ പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവ്വം ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പുരാണകഥാപാത്രമായ കാർത്തവീര്യാർജ്ജുനനാൽ പ്രതിഷ്ഠിതമാ‍ണ് ഇവിടുത്തെ ശിവലിംഗം എന്നു കരുതപ്പെടുന്നു. ഉപദേവതകളായി പാർവ്വതി, ഗണപതി, അയ്യപ്പൻ, വിഷ്ണു (സാളഗ്രാമം), കാർത്തവീര്യാർജ്ജുനൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.

കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവക്ഷേത്രം
പ്രവേശനകവാടം

കാർപ്പിള്ളിക്കാവ് പൂരം ഇവിടെയാണ് നടക്കുന്നത്. മകരമാസത്തിൽ എട്ടുദിവസം നീണ്ടു നിൽക്കുന്ന ഈ പൂരം ജനുവരി അവസാ‍നവും ഫെബ്രുവരി ആദ്യവുമായി ആണ് നടക്കുക. ഈ സമയത്ത് ശിവൻ പ്രസാദവാനായിരിക്കും എന്നും ഭക്തജനങ്ങളുടെ ആഗ്രഹ സാഫല്യം വരുത്തുമെന്നും ഭക്തർ കരുതുന്നു.

അനുബന്ധം

തിരുത്തുക