കാർട്‌വേലിയൻ ഭാഷകൾ
കൊക്കേഷ്യൻ തദ്ദേശീയ ജനങ്ങൾ സംസാരിക്കുന്ന ഭാഷകളെ മൊത്തമായി പറയുന്ന പേരാണ് കാർട്‌വേലിയൻ ഭാഷകൾ - Kartvelian languages (Georgian: ქართველური ენები) എന്നത്. ഐബീരിയൻ - Iberian[1] എന്നും ഇവ അറിയപ്പെടുന്നുണ്ട്. നേരത്തെ [2] സൗത്ത് കൊക്കേഷ്യൻ - South Caucasian[3]) എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. പ്രാഥമികമായി ജോർജിയയിലെ തദ്ദേശീയ ജനങ്ങളും റഷ്യ, ഇറാൻ, അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്യൻ യൂനിയൻ, ഇസ്രയേൽ [4], തുർക്കിയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലെ[5] നല്ലൊരു വിഭാഗം തദ്ദേശീയരും ഈ ഭാഷകൾ സംസാരിക്കുന്നുണ്ട്. ലോകത്താകമാനമായി ഏകദേശം 5.2 ദശലക്ഷം ജനങ്ങൾ കാർട്‌വേലിയൻ ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Kartvelian | |
---|---|
ქართველური | |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | Western Trans-Caucasus, Northeast Anatolia |
ഭാഷാ കുടുംബങ്ങൾ | One of the world's primary language families |
പ്രോട്ടോ-ഭാഷ | Proto-Kartvelian |
വകഭേദങ്ങൾ |
|
ISO 639-5 | ccs |
Glottolog | kart1248 |
മറ്റു ഭാഷാ കുടുംബങ്ങളുമായി കാർട്‌വേലിയൻ ഭാഷകൾക്ക് ബന്ധമില്ല.[6] ഏകദേശം എഡി 430ൽ [7] എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്ന ജോർജിയൻ ഭാഷയിലുള്ള inscriptions of Bir el Qutt ആണ് ആദ്യത്തെ കാർട്‌വേലിയൻ സാഹിത്യ മൂല കൃതി. എല്ലാ കാർട്‌വേലിയൻ ഭാഷകളും എഴുതാൻ ഉപയോഗിക്കുന്നത് ജോർജിയൻ ഭാഷയിലെ അക്ഷരമാലകളാണ്. എന്നാൽ, കാർട് വേലിയൻ ഭാഷയായ ലാസ് ഭാഷ തുർക്കി അക്ഷരങ്ങളിലും ലാറ്റിൻ അക്ഷരങ്ങളിലും എഴുതുന്നുണ്ട്.
സാമൂഹിക സാംസ്കാരിക പദവി
തിരുത്തുകകാർട്വേലിയൻ ഭാഷകൾ സംസാരിക്കുന്ന മുഴുവൻ ജനങ്ങളും സാഹിത്യ, വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ജോർജിയൻ ഭാഷയാണ്. ജോർജിയ രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനം പേരും ഉപയോഗിക്കുന്ന രാജ്യത്തെ ഔദ്യോഗിക ഭാഷയാണ് ജോർജിയൻ ഭാഷ. ഏറെ പ്രത്യേകതകൾ ഉള്ളതും പുരാതന അക്ഷരമാലകൾ ഉപയോഗിച്ചുമാണ് ഈ ഭാഷ എഴുതുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന പുരാതന സാഹിത്യ ഗ്രന്ഥങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സാഹിത്യ പാരമ്പര്യമുള്ള ഏക കൊക്കോഷ്യൻ ഭാഷയാണ് ജോരജിയൻ ഭാഷ. പഴയ ജോർജിയൻ അക്ഷരങ്ങൾ ഗ്രീക്ക് സ്വാധീനമുള്ള അറാമിക് ഭാഷകളിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് കരുതപ്പെടുന്നത്.[8] 1864 മുൽ മിൻഗ്രേലിയൻ ഭാഷ എഴുതുന്നത് ജോർജിയൻ അക്ഷരമാല ഉപയോഗിച്ചാണ്. 1927നും 1937നും ഇടക്കുള്ള കാലഘട്ടത്തിൽ ലാസ് ഭാഷയും മുഖ്യമായും എഴുതിയിരുന്നത് ജോർജിയൻ അക്ഷരമാലകൾ ഉപയോഗിച്ചായിരുന്നു. എന്നാൽ, ഇപ്പോൾ തുർക്കി, ലാറ്റിൻ അക്ഷരങ്ങൾ ഉപയോഗിച്ചും എഴുതുന്നുണ്ട്.
വർഗ്ഗീകരണം
തിരുത്തുകകാർട്വേലിയൻ ഭാഷാ കുടുംബത്തിൽ പ്രധാനമായും നാലു ഭാഷകളാണ് അടങ്ങിയിരിക്കുന്നത്.[3][9][10][11][12][13]
- സ്വാൻ ഭാഷ : ജോർജിയയിലെ സ്വനേതി മേഖലയുടെ വടക്കുപടിഞ്ഞാറൻ പർവ്വത പ്രദേശത്തും കരിങ്കടലിന്റെ കിഴക്കു വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന അബ്ഖാസിയയിലെ കോഡോരി വാലിയിലുമായി ( Kodori Gorge) ഏകദേശം 35,000 - 40,000 തദ്ദേശീയരായ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് സ്വാൻ ഭാഷ
- ജോർജിയൻ-സാൻ (കാർടോ-സാൻ)
- സാൻ ഭാഷകൾ (കോൾഷിയൻ)
- മിൻഗ്രേലിയൻ ഭാഷ :- ജോർജിയയുടെ പടിഞ്ഞാറൻ ഭാഗത്ത് താമസിക്കുന്ന മിൻഗ്രേലിയൻ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് മിൻഗ്രേലിയൻ ഭാഷ. 1989ൽ 500,000 തദ്ദേശീയ ജനങ്ങൾ ഈ ഭാഷ സംസാരിച്ചിരുന്നു. ജോർജിയയുടെ പടിഞ്ഞാറൻ പ്രവിശ്യയായ സമെഗ്രിലോ മേഖലയിൽ ആണ് പ്രധാനമായും ഭാഷ സംസാരിക്കുന്നത്. 1991ൽ ജോർജിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച, കരിങ്കടലിന്റെ കിഴക്കു വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന അബ്ഖാസിയയിലും ജോർജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിലും മിൻഗ്രേലിയൻ സംസാരിക്കുന്നുണ്ട്.
- ലാസ് ഭാഷ :- കരിങ്കടലിന്റെ തെക്കുകിഴക്കൻ തീരത്ത് വസിക്കുന്ന ലാസ് ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ലാസ് ഭാഷ. ഏകദേശം 20,000 ഓളം ലാസ് ജനങ്ങളാണ് തുർക്കിയിൽ ഈ ഭാഷ സംസാരിക്കുന്നത്. 1925വരെ ലാസിസ്ഥാൻ എന്നപേരിൽ അറിയപ്പെട്ടിരുന്ന ജോർജിയയുടെ അതിർത്തി പ്രദേശം വരെ ഈ ജനങ്ങൾ വസിക്കുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ Caucasian languages Encyclopædia Britannica
- ↑ Bernard Laks, Origin and Evolution of Languages: Approaches, Models, Paradigms, Equinox, 2008, p. 46
- ↑ 3.0 3.1 Boeder (2002), p. 3
- ↑ Languages of Israel
- ↑ Ethnologue entry about the Kartvelian language family
- ↑ Dalby (2002), p. 38
- ↑ Hewitt (1995), p. 4.
- ↑ Encyclopædia Britannica, 15th edition (1986): Macropedia, "Languages of the World", see section titled "Caucasian languages".
- ↑ Boeder (2005), p. 6
- ↑ Gamkrelidze (1966), p. 69
- ↑ Fähnrich & Sardzhveladze (2000)
- ↑ Kajaia (2001)
- ↑ Klimov (1998b), p. 14