സാൻ ഭാഷകൾ
കാർട്‌വേലിയൻ ഭാഷാ കുടുംബത്തിലെ മിൻഗ്രേലിയൻ ഭാഷയും ലാസ് ഭാഷയേയും മൊത്തത്തിൽ പറയുന്ന പേരാണ് സാൻ ഭാഷകൾ (Zan languages, or Zanuri (Georgian: ზანური ენები) എന്നത്. ചില ബഹുഭാഷ പണ്ഡിതരുടെ അഭിപ്രായത്തിൽ ഈ രണ്ടു ഭാഷകളും ഒന്നാണെന്നും ഇവ സാൻ ഭാഷയുടെ രണ്ടു വകഭേദങ്ങളാണെന്നുമാണ്. എന്നാൽ മിൻഗ്രേലിയൻ ഭാഷയും ലാസ് ഭാഷയും പരസ്പരം മനസ്സിലാക്കാവുന്നതല്ല. ഒരു ഭാഷ സംസാരിക്കുന്ന ആൾക്ക് മറ്റേ ഭാഷയിലെ പല വാക്കുകളും അറിയുമെങ്കിലും നിരവധി വാക്കുകൾ അറിയില്ല. സാൻ വാക്ക് ഗ്രീക്കോ റോമൻ പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവെന്നതാണ്.
Zan | |
---|---|
ഭൂവിഭാഗം: | South Caucasus, Anatolia |
ഭാഷാഗോത്രങ്ങൾ: | Kartvelian
|
ഉപവിഭാഗങ്ങൾ: |
ചരിത്രംതിരുത്തുക
ആധുനിക തുർക്കിയിലെ ട്രാബ്‌സൺ പ്രവിശ്യ മുതൽ പടിഞ്ഞാറൻ ജോർജിയ വരെ നീണ്ടു കിടക്കുന്ന കരിങ്കടലിന്റെ തീരപ്രദേശത്തെ ജനങ്ങളാണ് സാൻ ഭാഷകൾ സംസാരിക്കുന്നത്.
അവലംബംതിരുത്തുക
- Amerijibi-Mullen, Rusudan (ed., 2006), K’olxuri (megrul-lazuri) ena: Colchian (Megrelian-Laz) language. ICGL (Universali: Tbilisi, Georgia), www.icgl.org. (see also the review of this book by Andrew Higgins.)
- Jost Gippert/Irakli Dzocenidze/Svetlana Ahlborn, The Zan language. Armazi Project: Georgian Academy of Sciences (Chikobava Institute of Linguistics)