കാവുംമന്ദം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാവുംമന്ദം. കല്പറ്റയിൽ നിന്നും ഏകദേശം 14 കിലോമീറ്റർ അകലെയായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കോട്ടത്തറ, മാടക്കുന്ന്, തരിയോട് തുടങ്ങിയ പ്രദേശവാസികളുടെ ഏറ്റവും അടുത്ത പ്രധാന വാണിജ്യവ്യവഹാര കേന്ദ്രം ആണ് കാവുംമന്ദം. റബ്ബർ, വാഴ, കാപ്പി, തെങ്ങ്, കവുങ്ങ്, നെല്ല് എന്നിവയാണ് കൂടുതലായും ഇവിടെ കൃഷി ചെയ്യപ്പെടുന്നത്.