തരിയോട് ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പെറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് തരിയോട് ഗ്രാമപഞ്ചായത്ത്. ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 71.17 ചതുരശ്രകിലോമീറ്ററാണ്.അതിരുകൾ വടക്ക്- കോട്ടത്തറ, പടിഞ്ഞാറത്തറ പഞ്ചായത്തുകൾ, കിഴക്ക്- കോട്ടത്തറ-വെങ്ങപ്പള്ളി പഞ്ചായത്തുകൾ, തെക്ക് - പൊഴുതന പഞ്ചായത്ത്, പടിഞ്ഞാറ്- കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക് എന്നിവയാണ്.
തരിയോട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°37′25″N 75°57′30″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | വയനാട് ജില്ല |
വാർഡുകൾ | കർലാട്., ചീങ്ങണ്ണൂർ, തരിയോട്, മൈലാടുംകുന്ന്, കല്ലങ്കാരി, മടത്തുവയൽ, ചെന്നലോട്, കാവുംമന്ദം, കാലിക്കുനി, കോട്ടക്കുന്ന്, പാമ്പുംകുനി, പത്താംമൈൽ, ചെക്കണ്ണിക്കുന്ന്. |
ജനസംഖ്യ | |
ജനസംഖ്യ | 10,236 (2001) |
പുരുഷന്മാർ | • 5,200 (2001) |
സ്ത്രീകൾ | • 5,036 (2001) |
സാക്ഷരത നിരക്ക് | 84.41 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221919 |
LSG | • G120406 |
SEC | • G12015 |
2001 ലെ സെൻസസ് പ്രകാരം തരിയോട് ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 10236 ഉം സാക്ഷരത 84.41% ഉം ആണ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001