കാരെൻ അല്ലൻ

അമേരിക്കന്‍ ചലചിത്ര നടന്‍

കാരെൻ ജെയ്ൻ അല്ലൻ (ജനനം: ഒക്ടോബർ 5, 1951) ഒരു അമേരിക്കൻ ചലച്ചിത്ര-നാടക നടിയാണ്. അനിമൽ ഹൌസ് (1978) എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചതിനുശേഷം, ഹാരിസൺ ഫോർഡിനൊപ്പം റെയ്ഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആർക്ക് (1981) എന്ന ചിത്രത്തിലെ മരിയൻ റെവൻവുഡ് എന്ന കഥാപാത്രത്തിലൂടെ അവർ കൂടുതൽ അറിയപ്പെടുകയും ഇതേവേഷം പിന്നീട് ഇന്ത്യാന ജോൺസ്, കിംഗ്ഡം ഓഫ് ക്രിസ്റ്റൽ സ്കൾ (2008) എന്ന സിനിമയ്ക്കായി വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. സ്റ്റാർമാൻ (1984), സ്‌ക്രൂജ്ഡ് (1988) എന്നീ ചിത്രങ്ങളിലും സഹവേഷങ്ങളിൽ അഭിനയിച്ചു. അവളുടെ നാടകവേഷങ്ങളിൽ ബ്രോഡ്‌വേയിലെ പ്രകടനങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

കാരെൻ അല്ലൻ
Karen Allen at the opening of A Year by the Sea, Coconut Creek, Florida in February 2017
ജനനം
Karen Jane Allen

(1951-10-05) ഒക്ടോബർ 5, 1951  (73 വയസ്സ്)
തൊഴിൽActress
സജീവ കാലം1977–present
ജീവിതപങ്കാളി(കൾ)
(m. 1988; div. 1998)
കുട്ടികൾ1
വെബ്സൈറ്റ്karenallen-actor-director.com

ആദ്യകാലം

തിരുത്തുക

ഇല്ലിനോയിയിലെ നാപ്പർവില്ലിൽ ഒരു സർവ്വകലാശാലാ പ്രൊഫസറായ റൂത്ത് പട്രീഷ്യ (മുമ്പ്, ഹോവെൽ), ഒരു എഫ്ബിഐ ഏജന്റായ കരോൾ തോംസൺ അല്ലൻ എന്നിവരുടെ പുത്രിയായി കാരെൻ അല്ലൻ ജനിച്ചു.[1] അവർ ഇംഗ്ലീഷ്, ഐറിഷ്, സ്കോട്ടിഷ്, വെൽഷ് വംശജയാണ്.[2] അവളുടെ പിതാവിന്റെ ജോലിയുടെ സ്വഭാവം കുടുംബത്തെ പലപ്പോഴും സ്ഥലംമാറ്റത്തിനു നിർബന്ധിച്ചു. "ഞാൻ മിക്കവാറും എല്ലാ വർഷവും ചലിച്ചുകൊണ്ടിരുന്നു, അതിനാൽ ഞാൻ എല്ലായ്പ്പോഴും ഒരു സ്കൂളിലെ പുതിയ കുട്ടിയായിരുന്നു, എല്ലായ്പ്പോഴും ശാശ്വതമായ ഒരു സുഹൃദ്‌ബന്ധങ്ങൾ പുലർത്തുന്നതിനുള്ള സന്ദർഭങ്ങളും എല്ലാ വിധത്തിലും എനിക്കു നഷ്ടപ്പെട്ടു", അലൻ 1987 ൽ പറഞ്ഞു.[3] അവളുടെ പിതാവ് കുടുംബകാര്യങ്ങളിൽ വളരെയധികം പങ്കാളിയായിരുന്നുവംന്ന് അല്ലൻ പറയുന്നുണ്ടെങ്കിലും അവളും രണ്ട് സഹോദരിമാരും വളർന്നത് വളരെ സ്ത്രീ ആധിപത്യമുള്ള ഒരു കുടുംബത്തിലായിരുന്നു.[4] 17 വയസ്സിൽ മേരിലാൻഡിലെ ലാൻഹാമിലുള്ള ഡുവാൽ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കലയും രൂപകൽപ്പനയും പഠിക്കാൻ രണ്ടുവർഷം ന്യൂയോർക്ക് നഗരത്തിലേക്ക് പോയി.[5]

ഔദ്യോഗികജീവിതം

തിരുത്തുക
 
അലൻ 2006 ലെ ഡാളസ് കോമിക് കോണിൽ.

1978 ൽ നാഷണൽ ലാംപൂൺസ് അനിമൽ ഹൗസിലാണ് അലൻ തന്റെ പ്രധാന ചലച്ചിത്ര വേഷം അവതരിപ്പിച്ചത്. അവളുടെ അടുത്ത രണ്ട് ചലച്ചിത്ര വേഷങ്ങൾ 1979 ൽ ദി വാണ്ടറേഴ്‌സ്, 1960 കളിലെ ഉത്‌പതിഷ്‌ണുക്കളായ മൂന്ന് കോളേജ് വിദ്യാർത്ഥികളിൽ ഒരാളായി അഭിനയിച്ച, 1980 ലെ എ സ്മോൾ സർക്കിൾ ഓഫ് ഫ്രണ്ട്സ് എന്നിവയിലായിരുന്നു. 1979 ൽ ദൈർഘ്യമേറിയ സിബിഎസ് പരമ്പരയായിരുന്ന നോട്ട്സ് ലാൻഡിംഗിന്റെ പൈലറ്റ് എപ്പിസോഡിൽ ഡോൺ മുറെ അവതരിപ്പിച്ച സിഡ് ഫെയർഗേറ്റിന്റെയും സിഡിന്റെ ആദ്യ ഭാര്യ സൂസൻ ഫിൽബിയുടെയും മകളായ ആനി ഫെയർഗേറ്റ് എന്ന അതിഥിവേഷത്തിൽ അവർ പ്രത്യക്ഷപ്പെട്ടു.

സ്റ്റീവൻ സ്പിൽബെർഗ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റായ റൈഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആർക്ക് (1981) എന്ന ചിത്രത്തിലെ ഇൻഡ്യാന ജോൺസിന്റെ (ഹാരിസൺ ഫോർഡ്) പ്രണയ താൽപ്പര്യമുള്ള ആവേശഭരിതയായ മരിയൻ റെവൻവുഡ് എന്ന നായികയായി അഭിനയിച്ചതോടെ അവളുടെ കരിയർ മാറ്റിമറിക്കപ്പെട്ടു. ഈ ചിത്രത്തിലെ വേഷത്തിലൂടെ മികച്ച നടിക്കുള്ള സാറ്റേൺ അവാർഡ് നേടുന്നതിന് അവർക്കു സാധിച്ചു.[6] ടെഡ് കോച്ചെഫ് സംവിധാനം ചെയ്ത സ്പ്ലിറ്റ് ഇമേജ് (1982) എന്ന നാടകീയ ത്രില്ലറിലെ പ്രധാന വേഷവും റിച്ചാർഡ് മാർക്വാണ്ട് സംവിധാനം ചെയ്ത പാരീസ് പശ്ചാത്തലമാക്കിയ റൊമാന്റിക് നാടകീയ ചിത്രം അണ്ടിൽ സെപ്റ്റംബർ (1984), മറ്റ് നാടക വേഷങ്ങൾ ഉൾപ്പെടെ ചില ചെറിയ ചിത്രങ്ങൾക്ക് ശേഷം സ്റ്റാർമാൻ (1984) എന്ന സയൻസ് ഫിക്ഷൻ സിനിമയിൽ ജെഫ് ബ്രിഡ്ജസുമായി ഒന്നിച്ചഭിനയിച്ചു.

1982-ലെ ദി മൺഡേ ആഫ്റ്റർ ദ മിറക്കിൾ എന്ന നാടകത്തിലൂടെ അല്ലൻ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിച്ചു.[7] 1983 ൽ, ഓഫ്-ബ്രോഡ്‌വേ നാടകമായ എക്‌സ്ട്രിമിറ്റീസിൽ നായികയായി അഭിനയിച്ചു, തന്നെ ആക്രമിക്കുകയും ബലാൽക്കാരം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരാളെ കീഴ്‍പ്പെടുത്തി ബന്ധിക്കുന്ന കായബലം ആവശ്യപ്പെടുന്നതായ ഒരു സ്ത്രീയുടെ വേഷമായിരുന്നു ഇത്.[8] നാടകാഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പലപ്പോഴും സിനിമാ വേഷങ്ങളിൽ നിന്ന് ഇടവേളകൾ എടുത്തിരുന്ന അവർ; പോൾ ന്യൂമാൻ സംവിധാനം ചെയ്ത ടെന്നസി വില്യംസിന്റെ ദ ഗ്ലാസ് മെനഗറീ എന്ന നാടകത്തിന്റെ 1987 ലെ ചലച്ചിത്രാവിഷ്ക്കാരത്തിൽ ജോൺ മാൽക്കോവിച്ച്, ജോവാൻ വുഡ്‌വാർഡ് എന്നിവരോടൊപ്പം അലൻ ലോറയായി വേഷമിട്ടു.[9]

1988 ൽ സ്‌ക്രൂജ്ഡ് എന്ന ക്രിസ്മസ് കോമഡിയിൽ ബിൽ മുറെ എന്ന കഥാപാത്രത്തിന്റെ നീണ്ടകാലത്തെ പ്രണയിനിയായിരുന്ന ക്ലെയറായി അലൻ ചലച്ചിത്രലോകത്തേയ്ക്ക് തിരിച്ചുവന്നു. 1990 ൽ, 1986 ലെ ബഹിരാകാശവാഹനം ചലഞ്ചർ ദുരന്തത്തെ അടിസ്ഥാനമാക്കി ചലഞ്ചർ എന്ന ടെലിവിഷൻ സിനിമയിൽ ദുർവ്വിധി ബാധിച്ച ക്രൂ അംഗം ക്രിസ്റ്റ മക്അലിഫിനെ അവതരിപ്പിച്ചു. തുടർന്ന്, സ്പൈക്ക് ലീയുടെ മാൽക്കം എക്സ് (1992), ദി പെർഫെക്റ്റ് സ്റ്റോം (2000), ഇൻ ദി ബെഡ്‌റൂം (2001) എന്നിവയിൽ ചെറിയ സഹവേഷങ്ങളിൽ അഭിനയിച്ചു. ലോ & ഓർഡർ (1996), ലോ & ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് (2001) എന്നീ ടെലിവിഷൻ പരമ്പരകളിൽ അവർ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ദി റോഡ് ഹോം (1994) എന്ന ഹ്രസ്വകാല പരമ്പരയിലും റിപ്പർ (1996) എന്ന വീഡിയോ ഗെയിമിൽ ഡോ. ക്ലെയർ ബർട്ടനെയും അവതരിപ്പിച്ചു. 2014 ൽ സിബിഎസ് പോലീസ് നടപടിക്രമ നാടകീയ പരമ്പരയായ ബ്ലൂ ബ്ലഡ്സിന്റെ നാലാം സീസണിലെ "അൺഫിനീഷ്ഡ് ബിസിനസ്[10] എന്ന പേരിലുള്ള 13 ആം എപ്പിസോഡിൽ ബെറ്റി ലോവിന്റെ വേഷം ചെയ്തു.

തന്റെ ഏറ്റവും അറിയപ്പെടുന്ന മരിയൻ റെവൻ‌വുഡ് എന്ന കഥാപാത്രത്തെ മുൻ ചിത്രത്തിലെ വേഷത്തിന്റെ തുടർച്ചയായി 2008 ലെ ഇന്ത്യാനാ ജോൺസ്, ദി കിംഗ്ഡം ഓഫ് ക്രിസ്റ്റൽ സ്കൾ എന്ന ചിത്രത്തിലൂടെ അവർ വീണ്ടും അവതരിപ്പിച്ചു. അതിൽ അവൾ ഇന്ത്യാന ജോൺസുമായുള്ള തന്റെ ബന്ധം പുതുക്കുകയും അവർക്ക് ഷിയ ലാ ബ്യൂഫ് അവതരിപ്പിച്ച കഥാപാത്രമായ ഹെൻ‌റി ജോൺസ് III (മട്ട് വില്യംസ് എന്നു സ്വയം വിശേഷിപ്പിച്ച) എന്നൊരു മകനുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. ന്യൂയോർക്ക് നഗരത്തിലെ ചെറി ലെയ്ൻ തിയേറ്ററിൽ ജോൺ ഫോസെയുടെ എ സമ്മർ ഡേ എന്ന നാടകത്തിന്റെ 2012 ഒക്ടോബറിൽ ആരംഭിച്ച അമേരിക്കൻ പ്രഥമപ്രദർശനത്തിൽ അലൻ അഭിനയിച്ചു.[11]

കാരെൻ അല്ലൻ ബെർക്ക്‌ഷെയർ തിയറ്റർ ഗ്രൂപ്പുമായി ഒരു ദീർഘകാല ബന്ധമുണ്ട്. 1981 ൽ മസാച്യുസെറ്റ്സിലെ സ്റ്റോക്ക്ബ്രിഡ്ജിൽ നടന്ന ബെർക്‌ഷയർ തിയേറ്റർ ഫെസ്റ്റിവലിൽ ടു ഫോർ ദ സീ എന്ന നാടകത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഈ ബന്ധം ആരംഭിച്ചത്. അടുത്തുള്ള വില്യംസ്റ്റൗൺ നാടകമേളയുടെ വേനൽക്കാല നാടക നിർമ്മാണത്തിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. 2015 ഓഗസ്റ്റിൽ, ബെർക്ക്‌ഷയർ തിയേറ്റർ ഗ്രൂപ്പിനായി ടെറൻസ് മക്നാലിയുടെ ഫ്രാങ്കീ ആന്റ് ജോണി ഇൻ ദ ക്ലെയർ ഡി ലൂൺ എന്ന നാടകം സംവിധാനം ചെയ്തു.[12] കാർസൺ മക്കല്ലേഴ്‌സിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള എ ട്രീ. എ റോക്ക്. എ ക്ലൗഡ് എന്ന ഹ്രസ്വ ചിത്രത്തിലൂടെ 2016 ൽ അലൻ ഒരു ചലച്ചിത്ര സംവിധായികയായി അരങ്ങേറ്റം കുറിച്ചു.[13] 2017 മാർച്ചിലെ മാഞ്ചസ്റ്റർ ഫിലിം ഫെസ്റ്റിവലിൽ ഇത് മികച്ച അന്താരാഷ്ട്ര ഹ്രസ്വചിത്രമെന്നനിലയിൽ വിജയം നേടി.[14] ജോവാൻ ആൻഡേഴ്സന്റെ ദ ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റുപോയ ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കിയുള്ള 2017 ലെ എ ഇയർ ബൈ ദി സീ എന്ന സിനിമയിൽ അലൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.[15]

  1. [1][പ്രവർത്തിക്കാത്ത കണ്ണി]
  2. Wloszczyna, Susan (September 15, 2010). "Allen and Riegert tend to the 'White Irish Drinkers'". USA Today. Archived from the original on October 3, 2012. Retrieved September 15, 2010.
  3. Herman, Arthur. "Karen Allen Balances Tame, Sexy Roles". United Press International. May 22, 1987.
  4. Labrecque, Jeff. "Karen Allen in 'Indiana Jones': The Girl Who Almost Got Away" Archived 2014-10-18 at the Wayback Machine.. Entertainment Weekly. September 18, 2012. Accessed October 22, 2012.
  5. "About - Karen Allen". karenallen-actor-director.com. Karen Allen. Retrieved May 27, 2018.
  6. "List of Best Actress Saturn Award winners". Archived from the original on December 19, 2008.
  7. Barton, Chris (August 21, 2012). "'Indiana Jones' Star Karen Allen Heads for the Stage". Los Angeles Times. Los Angeles, California: Tronc. Retrieved November 6, 2018.
  8. Barton, Chris (August 21, 2012). "'Indiana Jones' Star Karen Allen Heads for the Stage". Los Angeles Times. Los Angeles, California: Tronc. Retrieved November 6, 2018.
  9. Hetrick, Adam; Jones, Kenneth (October 10, 2012). "Karen Allen and Samantha Soule Share 'A Summer Day' Off-Broadway Beginning Oct. 10". Playbill. New York City: Playbill, Inc.
  10. "Unfinished Business". January 17, 2014 – via www.imdb.com.
  11. Kozinn, Allan (2012-10-22). "Karen Allen Returns in 'Summer Day' at Cherry Lane Theater". The New York Times. Retrieved October 22, 2012.
  12. Shaw, Dan (July 31, 2015). "Karen Allen at Home in the Berkshires". The New York Times. Retrieved July 31, 2015.
  13. Shanahan, Mark (July 28, 2017). "'Raiders' actress Karen Allen brings directorial debut to Woods Hole Film Fest". The Boston Globe. Archived from the original on 2019-04-18. Retrieved October 5, 2017.
  14. Monsky, Ronni (May 31, 2017). "The Berkshire International Film Festival opens this week: 80 films from 23 countries in 4 days". The Berkshire Edge. Retrieved October 5, 2017.
  15. Burr, Ty (September 21, 2017). "Karen Allen is the one true thing in 'Year by the Sea'". The Boston Globe. Archived from the original on 2019-04-18. Retrieved October 5, 2017.
"https://ml.wikipedia.org/w/index.php?title=കാരെൻ_അല്ലൻ&oldid=3937493" എന്ന താളിൽനിന്ന് ശേഖരിച്ചത്