കേരളത്തിൽ നെൽകൃഷി ചെയുന്ന പാടശേഖരങ്ങളിൽ ജലസേചനത്തിനായി ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് പെട്ടിയും പറയും. കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പാടശേഖരങ്ങളിൽ വെള്ളം കയറ്റിയും, ഇറക്കിയും ജല നിരപ്പ് നിയന്ത്രിച്ചു നിർത്താൻ പെട്ടിയും പറയും പൊതുവേ ഉപയോഗിച്ചു വരുന്നു.

പെട്ടിയും പറയും
പെട്ടിയും പറയും

രൂപകൽപനതിരുത്തുക

 
ആലപ്പുഴ ചെട്ടിക്കുളങ്ങര കരിപ്പുഴപുഞ്ചയിലെ ദൃശ്യം

മരത്തടി കൊണ്ടാണ് സാധാരണ രീതിയിൽ പെട്ടിയും പറയും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു വശം തുറന്ന, ഉൾവശം പൊള്ളയായ ചതുര പെട്ടിയും, പെട്ടിയുടെ അടച്ച വശത്തു അതിനു കീഴിലായി, അകം പൊള്ളയായ പറയും പിടിപ്പിച്ചിരിക്കുന്നു. പറ പെട്ടിയോട് ചേരുന്ന ഭാഗത്ത് ഒരു വലിയ ദ്വാരം തീർത്തിരിക്കുന്നു. പറക്കുള്ളിൽ ഏറ്റവും താഴെ ഇലകളോടു കൂടിയ, കറങ്ങുന്ന ഒരു നീളൻ ദണ്ഡ് ഉണ്ട് (ചിലർ ഇതിനു ഇലവെട്ടു എന്ന് പറയുന്നു). പറയും, പെട്ടിയും കടന്നു മുകളിലേക്ക് തള്ളി നിൽക്കുന്ന ഈ ദണ്ഡിൽ പെട്ടിക്കു മുകളിലായി ഒരു വലിയ ചക്രം ഘടിപ്പിച്ചിരിക്കുന്നു. അതായത് പെട്ടിക്കു മുകളിലെ ചക്രം കറക്കിയാൽ, അതു ഘടിപ്പിച്ചിരിക്കുന്ന നീളൻ ദണ്ഡും, ദണ്ഡിൽ പിടിപ്പിച്ചിരിക്കുന ഇലകളും കറങ്ങും. മുകളിലെ വലിയ ചക്രത്തോട് ഒരു വൈദ്യുത മോട്ടോറിൽ നിന്നുള്ള ബെൽറ്റ്‌ ബന്ധിപ്പിച്ചിരിക്കുന്നു. പറ വെള്ളത്തിൽ മുങ്ങി കിടക്കത്തക്ക രീതിയിൽ ഒരു കുഴി (പറക്കുഴി) നിർമ്മിച്ച്‌ അതിൽ പറ മുങ്ങുന്ന രീതിയിൽ പെട്ടിയും പറയും സ്ഥാപിക്കുന്നു.

പ്രവർത്തനംതിരുത്തുക

വൈദ്യുത മോട്ടോർ പ്രവർത്തിക്കുമ്പോൾ അതുമായി ഘടിപ്പിച്ചിരിക്കുന്ന ബെൽറ്റ്‌ മുഖേന പെട്ടിക്കു മുകളിലെ ചക്രം തിരിയുകയും, അതോടൊപ്പം പറക്കുള്ളിലെ ദണ്ഡും, ഇലകളും തിരിയുന്നു. ജലത്തിൽ മുങ്ങി കിടക്കുന്ന ഇലകളുടെ അതി വേഗത്തിലുള്ള തിരിച്ചിൽ മൂലം പറക്കുള്ളിലൂടെ ജലം മുകളിലേക്ക് തള്ളപ്പെടുകയും, പറയുമായി ഘടിപ്പിച്ചിരിക്കുന്ന പെട്ടിയിൽ പ്രവേശിക്കുകയും ചെയുന്നു. തുടർച്ചയായ തള്ളൽ മൂലം പെട്ടിയിൽ പ്രേവേശിച്ച ജലം പെട്ടിയുടെ മറു വശത്തെ തുറന്ന ഭാഗത്ത് കൂടി പുറത്തേക്ക് ഒഴുകുന്നു.

കാര്യക്ഷമതതിരുത്തുക

 
ആലപ്പുഴയിലെ ദൃശ്യം

സാധാരണയായി ഉപയോഗിക്കുന്ന വൈദ്യുത മോട്ടോർ പമ്പുമായി താരതമ്യം ചെയുമ്പോൾ വളരെ കാര്യക്ഷമത കൂടിയ സംവിധാനമാണ് പെട്ടിയും പറയും. തുല്യമായ വൈദ്യുത ഉപഭോഗവും, സമയവും കണക്കിലെടുത്താൽ പോലും മോട്ടോർ പമ്പിനേക്കാൾ അഞ്ചു മുതൽ പത്തു ഇരട്ടി അധികം വെള്ളം വരെ കടത്താൻ പെട്ടി-പറ സംവിധാനത്തിനാകും.[അവലംബം ആവശ്യമാണ്]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പെട്ടിയും_പറയും&oldid=2381499" എന്ന താളിൽനിന്ന് ശേഖരിച്ചത്