കായട
പാകമായിത്തുടങ്ങുന്ന വാഴപ്പഴം (കായ്) ഉപയോഗിച്ചു നിർമ്മിക്കുന്ന ഒരു പലഹാരമാണ് കായട. മൂപ്പെത്തി പഴുത്തു തുടങ്ങുന്ന നേന്ത്ര വാഴയുടെ പഴമാണ് ഈ പലഹാരം നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. മലബാർ മേഖലയിലെ മുസ്ലീങ്ങൾക്ക് വളരെ പ്രിയപ്പെട്ട വിഭവമാണിത്. ചിലയിടങ്ങളിൽ ഉന്നക്കായ് എന്ന പേരിലും ഈ വിഭവം അറിയപ്പെടുന്നു. ഉന്നമരത്തിന്റെ കായുടെ ആകൃതിയിൽ നിർമ്മിക്കുന്നതിനാലാണിങ്ങനെ അറിയപ്പടുന്നത്.
തയ്യാറാക്കുന്ന വിധം
തിരുത്തുകകായ് പരുവത്തിലുള്ള വാഴപ്പഴം കട്ടിയായ് അരച്ചെടുക്കുന്നു. ഇത് ചെറിയ വട്ടത്തിൽ പരത്തിയെടുക്കുന്നു. ഇതിൽ ആവശ്യമായ പണ്ടം ചേർത്ത്, പണ്ടം പുറത്ത് വരാത്ത രീതിയിൽ ഉന്നക്കായുടെ ആകൃതിയിൽ ഉരുട്ടിയെടുക്കുന്നു. ഇത് തിളപ്പിച്ച എണ്ണയിൽ വറുത്തെടുക്കുന്നു. സാധാരണയായി വെളിച്ചെണ്ണയാണ് ഇതിനായി ഉപയോഗിക്കാറ്. ഇതിലേക്കാവശ്യമായ പണ്ടം തയ്യാറാക്കുന്ന വിധം താഴെ പറയുന്നു.
പണ്ടം
തിരുത്തുകചിരകിയ തേങ്ങയും പഞ്ചസാരയും നെയ്യും ഉപയോഗിച്ചാണ് സാധാരണയഅയി പണ്ടം നിർമ്മിക്കുന്നത്. അല്പം നെയ്യിൽ ചൂടാക്കി അതിൽ കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തെടുക്കുന്നു. ഇതേ രീതിയിൽ തേങ്ങ വറുത്ത് അതിൽ ആവശ്യത്തിനു പഞ്ചസാരയും മുട്ടയും ചേർത്ത് വഴറ്റുന്നു ഇതിൽ വറുത്തെടുത്ത കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി എന്നിവ ചേർക്കുന്നു. ഇത് ഇഷ്ടാനുസരണം കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, മുട്ട എന്നിവ ഒഴിവാക്കിയും തയ്യാറാക്കാറുണ്ട്.
ചിത്രശാല
തിരുത്തുക-
കായട അഥവ ഉന്നക്കായ്