കാട്ടാമ
330 മില്ലീമീറ്റർ വരെ വലിപ്പം വരുന്ന ഒരു കാട്ടിൽ കണ്ടുവരുന്ന വലിയൊരു ആമയാണ് കാട്ടാമ അഥവാ തിരുവന്തപുരം ആമ(Indotestudo travancorica)[2]. പ്രാധമികമായി ഇവയുടെ ഭക്ഷണം പുല്ലും ചെറു സസ്യങ്ങളുമാണ്. എന്നാൽ ഇവ കക്കകളും പ്രാണികളും ചത്ത മൃഗങ്ങളേയും പൂപ്പലുകളേയും പഴങ്ങളും ഭക്ഷിക്കും. 450-850 ഉയരമുള്ള കുന്നിഞ്ചെരുവുകളിലെ കാടുകളിലാണ് ഇവയെ കണ്ടുവരുന്നത്. നവംബർ മുതൽ മാർച്ച് വരെയുള്ള അവയുടെ പ്രജനനകാലത്ത് ആൺ ആമകൾ തമ്മിലുള്ള യുദ്ധത്തിൽ തോട് വച്ചാണ് എതിരിടുക. ഇവ നിലത്ത് ആഴമില്ലാത്ത കൂടുണ്ടാക്കി 1മുതൽ 5വരെ മുട്ടകളിടുന്നു. മുട്ടവിരിഞ്ഞിറങ്ങുമ്പോൾ 55-60 മില്ലീമീറ്റർ വലിപ്പമുണ്ടാകും. ആവാസവ്യവസ്ഥയുടെ നാശവും തുണ്ടുതുണ്ടാക്കലും കാട്ടുതീയും വേട്ടയാടലുമെല്ലാം ഈ ആമകളുടെ നിലനിൽപ്പിന് ഭീഷണിയാണ്.
Travancore Tortoise | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. travancorica
|
Binomial name | |
Indotestudo travancorica (Boulenger, 1907)
| |
Synonyms[1] | |
|
ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം നാശോന്മുഖമായേക്കാവുന്ന അവസ്ഥയിലുള്ള ജീവികളിൽപ്പെടുന്നു. ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമപ്രകാരം ഷെഡ്യൂഡ് നാലിൽ പെടുത്തി സംരക്ഷിച്ചിരിക്കുന്നു.ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ കേരളം, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വിതരണം. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന തദ്ദേശിയമായയിനം ആമയാണ്.
അവലംബം
തിരുത്തുക- ↑ Fritz Uwe; Peter Havaš (2007). "Checklist of Chelonians of the World" (PDF). Vertebrate Zoology. 57 (2): 284–285. ISSN 1864-5755. Archived (PDF) from the original on 2010-12-17. Retrieved 29 May 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-20. Retrieved 2017-02-12.