കേരളത്തിലെ കാലടിയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ക്രിസ്ത്യൻ ദേവാലയമാണ് കാഞ്ഞൂർ സെന്റ് മേരീസ് പള്ളി. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനാൽ കാഞ്ഞൂർ പള്ളി പ്രശസ്തമാണ്. പുരാതനമായ പല കാഴ്ചകൾ കൊണ്ടും ഇവിടം സമ്പന്നമാണ്. ചരിത്ര രേഖകൾ പ്രകാരം ഏ.ഡി 1001 - ൽ സ്ഥാപിതമായതാണ് ഈ ദേവാലയം [1]. തുടർന്ന് പല കാലഘട്ടങ്ങളിലും പള്ളി പുതുക്കി പണിതിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലാണ് കാഞ്ഞൂർ പള്ളി സ്ഥിതി ചെയ്യുന്നത്.

പ്രത്യേകതകൾ

തിരുത്തുക

ഏ.ഡി 1001 - ൽ സ്ഥാപിതമായ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം ഇറ്റലിയിൽ നിന്നും പോർട്ടുഗീസുകാർ കൊണ്ടു വന്ന് സ്ഥാപിച്ചതാണ്. പള്ളിയിലെ അസാമാന്യ വലിപ്പമുള്ള മണി 16-ആം നൂറ്റാണ്ടിൽ ഫ്രാൻസിൽ നിന്നും കൊണ്ടു വന്നതാണെന്നു വിശ്വസിക്കുന്നു. പള്ളിയുടെ ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള ഇരുപതോളം കല്ലുകളിൽ പഴയ മലയാള ഭാക്ഷാ ലിഖിതങ്ങളും വട്ടെഴുത്തു ലിഖിതങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഈ കല്ലുകൾ പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ സ്ഥാപിച്ചവയാണെന്ന് കരുതി പോരുന്നു. പള്ളിയിലെ ചുമർ ചിത്രങ്ങൾ പുതിയ ചായങ്ങളാൽ പുതുക്കിയവയാണെങ്കിലും അവ വളരെ പഴക്കം ഏറിയവയാണ്. പള്ളി ഭിത്തിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള പുഷ്പാകൃതിയിലുള്ള മണ്ഡപം പഴയകാലത്തെ പ്രസംഗമണ്ഡപമാണ്. ഇത്തരത്തിലുള്ള പ്രസംഗമണ്ഡപങ്ങൾ ഇന്ന് അത്യപൂർവം പള്ളികളിൽ മാത്രമാണുള്ളത്. ഇവിടുത്തെമാമ്മോദീസാ തൊട്ടിൽ ഭീമാകാരമായ കരിങ്കല്ലിൽ നിർമ്മിച്ചതാണ്. ഇവിടുത്തെ ആനവിളക്കിലെ എണ്ണ ഒരു ദിവ്യ ഔഷധമായി ഭക്തർ ഉപയോഗിക്കുന്നു. ഈ ആനവിളക്ക് കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ പള്ളിയ്ക്ക് സമ്മാനിച്ചതാണ്.

നേർച്ച കാഴ്ച്ചകൾ

തിരുത്തുക

വിശുദ്ധ സെബസ്ത്യാനോസിന്റെ നെഞ്ചിലേക്ക് എയ്തു വിട്ട അമ്പുകളുടെ സ്മരണക്കായി തിരുനാൾ ദിവസം അമ്പെഴുന്നള്ളിക്കൽ ഒരു പ്രധാന നേർച്ചയായി നടത്തുന്നു.

എത്തിച്ചേരുവാനുള്ള വഴി

തിരുത്തുക

എറണാകുളം ജില്ലയിലെ കാലടി - അങ്കമാലി വഴിയിൽ നിന്നും 3 കിലോമീറ്റർ ദൂരം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

കാഞ്ഞൂർ പള്ളിയുടെ വെബ്‌സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=കാഞ്ഞൂർ_പള്ളി&oldid=4095228" എന്ന താളിൽനിന്ന് ശേഖരിച്ചത്