വൈ ഐ ആം നോട്ട് എ ഹിന്ദു (പുസ്തകം)
കാഞ്ച ഐലയ്യ എന്ന ആന്ധ്രപ്രദേശ് എഴുത്തുകാരൻ ഇംഗ്ലീഷ് ഭാഷയിൽ രചിച്ച കൃതിയാണ് വൈ ഐ ആം നോട്ട് എ ഹിന്ദു (ISBN 81-85604-18-5). ഹൈന്ദവ തത്ത്വശാസ്ത്രം, സംസ്കാരം, രാഷ്ട്രീയസാമ്പത്തിക വ്യവസ്ഥിതി എന്നിവയെ ശൂദ്രവീക്ഷണത്തിൽ നിന്നുള്ള വിമർശനാത്മകകൃതിയാണിത്[1]
കർത്താവ് | കാഞ്ച ഇളയ്യ |
---|---|
യഥാർത്ഥ പേര് | Why I am not a Hindu |
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
പ്രസിദ്ധീകരിച്ച തിയതി | 1996 |
ISBN | 8185604185 |
കൊൽക്കത്തയിലെ സമയ എന്ന പ്രസാധകരാണ് ഈ പുസ്തകം 1996 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചത്. ഗ്രന്ഥകർത്താവിന്റെ അഭിപ്രായപ്രകാരം ദളിത് ബഹുജനമുന്നേറ്റപ്രസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളിൽ കണ്ടുമുട്ടിയ ദളിതരുമായുള്ള നിരന്തരസമ്പർക്കത്തിലൂടെ അവരുടെ സംസ്കാരം രാഷ്ട്രീയം സാമ്പത്തികസ്ഥിതി എന്നിവയെക്കുറിച്ച് അവർതന്നെ നൽകിയ വിവരണങ്ങളുടെ സംക്ഷിപ്തമാണ് ഈ കൃതി.
ജീവിതത്തിന്റെ സമസ്തമേഖലകളിലേയും ഹൈന്ദവജീവിതരീതിയും ദളിതരുടെ ജീവിതരീതികളും തമ്മിലുള്ള വ്യത്യാസം ഈ കൃതിയിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ച് ഗ്രന്ഥകാരൻ പറയുന്നു.
“ | എന്റെ കുട്ടിക്കാലത്ത് ഞങ്ങൾ (ഇന്ത്യയിലെ ദളിതർ) ഒരു വാക്കായോ, ഒരു സംസ്കാരം എന്ന നിലയിലോ, ഒരു മതം എന്ന നിലയിലോ ഹിന്ദു എന്ന വാക്ക് കേട്ടിട്ടേയില്ല. എന്നാൽ മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ബ്രാഹ്മണർ, ബനിയകൾ എന്നിങ്ങനെ ഞങ്ങളിൽ നിന്ന് വ്യത്യസ്തരായ ജനങ്ങളെക്കുറിച്ചേ കേട്ടിട്ടുള്ളൂ | ” |
ഗ്രന്ഥകർത്താവ്
തിരുത്തുകകാഞ്ച ഇളയ്യ ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ രാഷ്ട്രതന്ത്രത്തിൽ പ്രൊഫസറാണ്. കൂടാതെ ആന്ധ്രാപ്രദേശിലെ ദളിത് ബഹുജനമുന്നേറ്റപ്രവർത്തനങ്ങളിൽ സജീവപങ്കാളിയുമാണ്.
ഹിന്ദുക്കളും ദളിതരും തമ്മിലുള്ള സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ വ്യത്യാസങ്ങളാണ് തന്റെ രചനകൾക്ക് വിഷയമാക്കാറുള്ളത്.
കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ ഇളയ്യ, കാഞ്ച (1996). Why I am not a Hindu. SAMYA. ISBN 8185604185.