എരുമദേശീയത:ആത്മീയ ഫാസിസത്തിൻറെ വിമർശം(പുസ്തകം)
സാമൂഹ്യപ്രവർത്തകനും ഗ്രന്ഥകാരനുമായ കാഞ്ച ഐലയ്യ ഇന്ത്യൻ ദേശീയദിനപത്രങ്ങളിൽ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഒൻപതുഭാഗങ്ങളിലായി നാൽപ്പത്തിരണ്ടു ലേഖനങ്ങൾ ഈ കൃതിയിലുണ്ട്. ഈ ലേഖനങ്ങൾ ചേർത്ത് 2004-ൽ Buffalo Nationalism A critique of Spiritual Fascism എന്ന കൃതി പ്രസിദ്ധീകരിച്ചിരുന്നു [1]. ഡെക്കാൻ ക്രോണിക്കിളിൽ വന്ന ലേഖനങ്ങളിൽ നിന്നാണ് ഈ കൃതി രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ഈ കൃതി മലയാളത്തിലേയ്ക്ക് അജിത്കുമാർ.എ.എസ്സ് പരിഭാഷപ്പെടുത്തി[2].
ഉള്ളടക്കം
തിരുത്തുക1.വർഗ്ഗീയ ആക്രമണങ്ങളെക്കുറിച്ച് 2.സംസ്കൃതികൾ തമ്മിലുള്ള പോരാട്ടം 3.സാമൂഹിക നീതിയെപ്പറ്റി 4.ജാതിയെക്കുറിച്ച് 5.മതസ്വാതന്ത്ര്യത്തെക്കുറിച്ച് 6.തെരഞ്ഞെടുപ്പുരാഷ്ട്രീയത്തെക്കുറിച്ച് 7.സംസ്ക്കാരത്തെക്കുറിച്ച് 8.ആഗോളവത്കരണത്തെക്കുറിച്ച് 9.വിദ്യാഭ്യാസത്തെക്കുറിച്ച്
അവലംബം
തിരുത്തുക- ↑ "Buffalo Nationalism". ഹിന്ദുസ്ഥാൻ ടൈംസ്. Feb 19, 2004. Retrieved 11 മാർച്ച് 2018.
- ↑ B. R. P. BHASKAR (Dec 28, 2004). "In defence of the dispossessed". ദി ഹിന്ദു. Retrieved 11 മാർച്ച് 2018.