കാക്കപ്പൂവ്
കേരളത്തിൽ കാണപ്പെടുന്ന ഒരു പുഷ്പമാണ് കാക്കപ്പൂവ്. പുല്ലിനോടൊപ്പമാണ് കാണപ്പെടുന്നത്. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തിന്റെ ഒൻപതാം വാല്യത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. [1][2]. ഓഗസ്റ്റ് - ഒക്ടോബർ മാസങ്ങളിലാണ് ഈ ചെടി സാധാരണയായി പൂവിടാറുള്ളത്. ഓണത്തോടനുബന്ധിച്ചുള്ള പൂക്കളങ്ങളിൽ ഉപയോഗിക്കുന്ന പൂക്കളിൽ പ്രധാനമായ ഒന്നാണ് കാക്കപ്പൂവ്. കിണ്ടിപ്പൂ എന്ന പേരിലും അറിയപ്പെടുന്നു.
കാക്കപ്പൂവ് | |
---|---|
കാക്കപ്പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | U. reticulata
|
Binomial name | |
Utricularia reticulata Sm.
| |
Synonyms | |
|
നന്നായി ജലമുള്ള ഇടങ്ങളിൽ കാക്കപ്പൂ നന്നായി വിരിയുന്നു. ഉറവയുള്ള പാറയിലും വയലുകളിലും കാണപ്പെടുന്നു. വയലിൽ വിരിയുന്ന പൂക്കൾക്ക് വലിപ്പം കൂടുതലാണുള്ളത്. നെൽവയലിൽ കാണപ്പെടുന്നതിനാൽ നെല്ലിപ്പൂവ് എന്നും ഇതറിയപ്പെടുന്നു. ചെടിയുടെ വേരുകളിൽ കാണപ്പെടുന്ന ചെറിയ അറകൾ ഇവയുടെ സമീപത്തെത്തുന്ന സൂക്ഷ്മജീവികളെ ഭക്ഷിക്കുന്നു[3]. ഒപ്പം വേരിലൂടെ മണ്ണിലെ പോഷകങ്ങളും വലിച്ചെടുക്കുന്നു.
-
Utricularia reticulata- കാക്കപ്പൂവ്
അവലംബം
തിരുത്തുക- ↑ http://www.carnivorousplants.org/cpn/samples/NatHist282Nelipu.htm
- ↑ Taylor, Peter. (1989). The genus Utricularia - a taxonomic monograph. Kew Bulletin Additional Series XIV: London.
- ↑ "ഇരപിടിയൻ കാക്കപ്പൂ". Archived from the original on 2012-08-21. Retrieved 2012-08-21.