കഹൂസി-ബീഗ ദേശീയോദ്യാനം
കഹൂസി-ബീഗ ദേശീയ ഉദ്യാനം കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബുക്കാവ് ടൗണിനടുത്തുള്ള ഒരു സംരക്ഷിത പ്രദേശമാണ്. കിവു തടാകത്തിൻറെ പടിഞ്ഞാറൻ തീരത്തിനു സമീപം റുവാണ്ടൻ അതിർത്തിയിലായിട്ടാണീ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1970-ൽ ബെൽജിയൻ ഫോട്ടോഗ്രാഫറും പ്രകൃതി സംരക്ഷകനുമായിരുന്ന അഡ്രിയെൻ ഡെസ്‍ച്രിവർ നിർമിച്ച ഈ ദേശീയോദ്യാനത്തിന് അതിൻറെ പരിധിയിലുള്ള മൌണ്ട് കഹൂസി, മൌണ്ട ബീഗ എന്നീ രണ്ട് നിഷ്‍ക്രിയ അഗ്നിപർവ്വതങ്ങളുടെ പേരാണ് നൽകിയിട്ടുള്ളത്. 6,000 ചതുരശ്ര കിലോമീറ്റർ (2,300 സ്ക്വയർ മൈൽ)വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കഹൂസി-ബീഗ രാജ്യത്തെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിലൊന്നാണ്.
കഹൂസി-ബീഗ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Democratic Republic of the Congo |
Coordinates | 2°30′0″S 28°45′0″E / 2.50000°S 28.75000°E |
Area | 6,000 km² |
Established | 1970 |
Governing body | l'Institut Congolais pour la Conservation de la Nature (ICCN) |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
സ്ഥാനം | ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ |
മാനദണ്ഡം | (x) [1] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്137 137 |
രേഖപ്പെടുത്തിയത് | 1980 (4th വിഭാഗം) |
Endangered | 1997 – |
വെബ്സൈറ്റ് | www |
മലഞ്ചെരിവും താഴ്ന്ന പ്രദേശങ്ങളിലും ഇടകലർന്നു സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം, അപൂർവ്വ ജനുസുകളായ ഈസ്റ്റേൺ ലോലാൻറ് ഗോറില്ലകളുടെ (Gorilla beringei graueri) അവസാന അഭയകേന്ദ്രങ്ങളിലൊന്നാണ്. വംശനാശഭീഷണി നേരിടുന്ന ഈ ഗോറില്ലകളെ IUCN ചുവന്ന വിഭാഗത്തിലുൾപ്പെടുത്തിയിരിക്കുന്നവയാണ്.
ഈ ദേശീയോദ്യാനത്തിലെ അത്യപൂർവ്വമായ ജൈവവൈവിദ്ധ്യവും മഴക്കാടുകളിലെ സ്വാഭാവിക ആവാസവ്യവസ്ഥയും ഈസ്റ്റേൺ ലോലാൻറ് ഗോറില്ലകളുടെ സാന്നിദ്ധ്യവും മുൻനിറുത്തി 1980-ൽ യുനെസ്കോ ഇതൊരു ലോക പൈതൃക സ്ഥാനമായി അംഗീകരിച്ചു.
ഭൂമിശാസ്ത്രം
തിരുത്തുകതെക്കൻ കിവൂ പ്രവിശ്യയിലെ,ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ബക്കാവു പട്ടണത്തിനു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം 6000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു പരന്നുകിടക്കുന്നു. ഗ്രേറ്റ് റിഫ്റ്റ് താഴ്വരയിലെ ആൽബർട്ടൈൻ റിഫ്റ്റിൻറെ ഭാഗമായ മിറ്റംബ മലനിരകളിലാണ് ദേശീയോദ്യാനത്തിൻറെ ഒരു ചെറിയ ഭാഗം സ്ഥിതി ചെയ്യുന്നത്. വലിയ ഭാഗം താഴ്ന്ന ഭൂപ്രദേശത്തായും സ്ഥിതിചെയ്യുന്നു.[3]
അവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/137.
{{cite web}}
: Missing or empty|title=
(help) - ↑ https://www.kahuzi-biega.com.
{{cite web}}
: Missing or empty|title=
(help) - ↑ "Kahuzi-Biega National Park". UNESCO. Retrieved 27 October 2013.