കശ്മീർ പ്രശ്നം
ഇന്ത്യയും പാകിസ്താനും തമ്മിൽ കശ്മീർ പ്രദേശത്തെ ചൊല്ലി നിലനിൽക്കുന്ന അതിർത്തി പ്രശ്നത്തിനെയാണ് കശ്മീർ തർക്കം (ആംഗലേയം: Kashmir conflict, ഹിന്ദി: कश्मीर विवाद, ഉറുദു: مسئلہ کشمیر) എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. ഇന്ത്യ ജമ്മുവും കശ്മീരും അടങ്ങുന്ന മുഴുവൻ പ്രദേശത്തിന്റെ മേൽ അവകാശമുന്നയിക്കുകയും മൊത്തം ഭൂവിഭാഗത്തിന്റെ 43% (2010-ലെ കണക്കനുസരിച്ച്) പ്രദേശങ്ങളുടെ മേൽ ഭരണം നടത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ കൈവശം ഏകദേശം മുഴുവൻ ജമ്മുവും കശ്മീർ താഴവരയും ലഡാക്കും സിയാചിൻ ഹിമാനിയും ഇപ്പോഴുണ്ട്. ഇന്ത്യയുടെ വാദത്തിനെതിരായി മുഴുവൻ കശ്മീരിന്റെ മേലും അവകാശമുന്നയിക്കുന്ന പാകിസ്താന്റെ നിയന്ത്രണത്തിൽ ഭുപ്രദേശത്തിന്റെ ഏകദേശം 37% ആസാദ് കശ്മീർ എന്നറിയപ്പെടുന്ന പ്രദേശവും വടക്ക് ഗിൽഗിറ്റ് എന്നും ബാൾട്ടിസ്താൻ എന്നും അറിയപ്പെടുന്ന പ്രദേശങ്ങളുണ്ട്.
ഇന്ത്യയുടെ ഔദ്യോഗിക നിലപാട് പ്രകാരം 'കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടക'മാണ്. എന്നിരുന്നാലും, 2010-ലെ കശ്മീറിൽ നടന്ന കലഹത്തെതുടർന്ന് മൻമോഹൻ സിംഗ് - ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയനുസരിച്ച് പ്രശ്നത്തിന് ഒരു സമവായമുണ്ടാകുന്ന പക്ഷം ഇന്ത്യയുടെ ഭരണകൂടം കാശ്മീരിന് ഇന്ത്യൻ ഭരണഘടനയുടെ തണലിൽ സ്വയംഭരണാവകാശം നൽകാൻ തയ്യാറാണ്.
പാകിസ്താന്റെ നിലപാടനുസരിച്ച് 'കശ്മീർ പാകിസ്താന്റെ ജുഗുലാർ(Jugular = കഴുത്തിലെ) സിരയാണ്'. ഇപ്പോൾ തർക്കവിഷയമായ പ്രദേശത്തിന്റെ ആത്യന്തികമായ ഉടമസ്ഥാവകാശം കാശ്മീരിജനങ്ങളുടെ അഭിപ്രായപ്രകാരം നടപ്പിൽ വരുത്തണം.
അക്സായ് ചിൻന്റെ മുകളിലുള്ള ചൈനയുടെ അവകാശവാദം അനുസരിച്ച് അക്സായ് ചിൻ ചൈനയുടെ ഭാഗമാണ്, കശ്മീരിന്റെ കൂടെ അതിനെ ചേർത്തുകൊണ്ടുള്ള നിലയെ ചൈന അംഗീകരിക്കുന്നില്ല. കശ്മീരിലെ ചില സ്വാതന്ത്ര്യ സംഘടനകളുടെ അഭിപ്രായത്തിൽ കശ്മീരിന് ഇന്ത്യയിൽ നിന്നും പാകിസ്താനിൽനിന്നും സ്വതന്ത്രമായ ഒരു നിലനില്പുണ്ടാകണം എന്നാണ്.
നാൾവഴി
തിരുത്തുകആദ്യ ചരിത്രം
തിരുത്തുകവിഭജനവും തർക്കങ്ങളും
തിരുത്തുക1947-ലെ യുദ്ധം
തിരുത്തുക1965-ലെയും 71-ലെയും യുദ്ധങ്ങൾ
തിരുത്തുകഭീകരവാദവും വിഘടനവാദവും
തിരുത്തുകകാർഗിൽ പ്രശ്നം
തിരുത്തുകകാരണങ്ങൾ
തിരുത്തുകകശ്മീർ തർക്കം ഇന്ത്യാ-പാകിസ്താൻ വിഭജന കാലത്തോളം പഴക്കമുള്ളതാണ്. സ്വാതന്ത്ര്യാനന്തരം രണ്ടു രാജ്യങ്ങളും കശ്മീരിനുമേൽ ചരിത്രപരവും മതപരവുമായ കാരണങ്ങൾ നിരത്തി അവകാശം ഉന്നയിച്ചു പോരുന്നു. അഫ്ഗാനിസ്താനോടും ചൈനയോടും അതിർത്തി പങ്കിടുന്ന വിധത്തിൽ ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറായി കിടക്കുന്ന ജമ്മു കശ്മീർ എന്ന സംസ്ഥാനം ബ്രിട്ടിഷ് ഇന്ത്യയുടെ പരമാധികാരത്തിന്റെ കീഴിൽ മഹാരാജാ ഹരി സിംഹ് ഭരിച്ചിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു. സ്വാതന്ത്ര്യാനന്തരം ഭൂമിശാസ്ത്രപരമായോ നിയമപരമായോ മഹാരാജാവിന് ഇന്ത്യയോടോ പാകിസ്താനോടോ ചേരാമായിരുന്നു. അന്നത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റന്റെ നിർബന്ധത്തിനുമുപരിയായി സ്വന്തം രാജ്യത്തിന്റെ ഭാവിയെപ്പറ്റി രാജാവ് ചിന്താഗ്രസ്ഥനായിരുന്നു. പക്ഷേ 1947 ഒക്ടോബറിൽ നടന്ന പാകിസ്താന്റെ അധിനിവേശത്തോടെ രാജാവ് ഇന്ത്യയിലേക്കു ചേരുവാൻ തീരുമാനിക്കുകയും, പക്ഷേ യുദ്ധാനന്തരം രണ്ടു രാജ്യങ്ങൽക്കുമിടയിൽ വിഭജിക്കപ്പെട്ടു പോകുകയും ചെയ്തു.
ഭരിക്കുന്നത് | ഭൂവിഭാഗം | ജനസംഖ്യ | % ഇസ്ലാം | % ഹിന്ദു | % ബുദ്ധമതം | % Other |
---|---|---|---|---|---|---|
ഇന്ത്യ | കശ്മീർ താഴ്വര | ~4 ദശലക്ഷം | 95% | 4% | – | – |
ജമ്മു | ~3 ദശലക്ഷം | 30% | 66% | – | 4% | |
ലഡാക്ക് | ~0.25 ദശലക്ഷം | 46% (ഷിയ) | – | 50% | 3% | |
പാകിസ്താൻ | വടക്കൻ പ്രവിശ്യ | ~1 ദശലക്ഷം | 99% | – | – | – |
ആസാദ് കശ്മീർ | ~2.6 ദശലക്ഷം | 100% | – | – | – | |
ചൈന | അക്സായ് ചിൻ | – | – | – | – | – |
|
ഇന്ത്യയുടെ കണ്ണിൽ
തിരുത്തുകപാകിസ്താന്റെ കണ്ണിൽ
തിരുത്തുകചൈനയുടെ കണ്ണിൽ
തിരുത്തുകഅതിർത്തി പ്രശ്നങ്ങൾ
തിരുത്തുകവെള്ളത്തിനെ ചുറ്റിയുള്ള പ്രശ്നങ്ങൾ
തിരുത്തുകപാകിസ്താനും വിഘടനവാദികളും
തിരുത്തുകമനുഷ്യാവകാശ ലംഘനങ്ങൾ
തിരുത്തുകഇന്ത്യയുടെ കീഴിൽ
തിരുത്തുകപാകിസ്താന്റെ കീഴിൽ
തിരുത്തുകഭൂപടത്തിലെ പ്രശ്നങ്ങൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ Ganguly, Sumit; Paul Kapur (7 August 2012). India, Pakistan, and the Bomb: Debating Nuclear Stability in South Asia. Columbia University Press. pp. 27–28. ISBN 978-0231143752.
- ↑ "Is China protecting terrorists in Kashmir?". Rediff News. Retrieved 8 July 2010.