ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ എഴുതിയ കവിതയാണ് കവിമൃഗാവലി. 1899 ഡിസംബറിലെ വിദ്യാവിനോദിനിയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഏതാനു കവികളെ മൃഗങ്ങളായി രൂപണം ചെയ്തുകൊണ്ടുള്ള ഈകവിതയിൽ മുപ്പത്തിയഞ്ച് ശ്ലോകങ്ങളാണ് ഉണ്ടായിരുന്നത്.

വെണ്മണി അച്ഛൻ എഴുതിയ കവിപക്വാവലി വെണ്മണി മഹന്റെ കവിപുഷ്പമാല, മൂലൂർ പദ്മനാഭപ്പണിക്കർ രചിച്ച കവിരാമായണം, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കവിഭാരതം തുടങ്ങിയവയുടെ ചുവടുവപിടിച്ചാണ് ഒടുവിൽ ഈ കവിതയെഴുതിയത്. കവിരാമായണയുദ്ധം പോലെ കാര്യമായ ചലനങ്ങളൊന്നുമുണ്ടാക്കാൻ കവിമൃഗാവലിക്ക് കഴിഞ്ഞിട്ടില്ല. കേരളചന്ദ്രിക എന്ന പത്രത്തിൽ വന്ന ചില ആഖ്യാന പ്രത്യാഖ്യാനങ്ങൾ മറ്റ് പത്രങ്ങൾ ഏറ്റെടുക്കാനാരംഭിച്ചെങ്കിലും അത് വളരെവേഗം കെട്ടടങ്ങുകയാണുണ്ടായത്.[1]

അവലംബം തിരുത്തുക

  1. ചെങ്ങാരപ്പള്ളി നാരായണൻപോറ്റി (1987). മലയാളസാഹിത്യസർവസ്വം (1 ed.). കേരളസാഹിത്യ അക്കാദമി. p. 230.
"https://ml.wikipedia.org/w/index.php?title=കവിമൃഗാവലി&oldid=2293974" എന്ന താളിൽനിന്ന് ശേഖരിച്ചത്