കലാചരിത്രം

മനുഷ്യ സൃഷ്ടിയുടെ ചരിത്രം

സൗന്ദര്യാനുഭൂതിക്കുവേണ്ടി മനുഷ്യൻ ദൃശ്യമാത്രകയിൽ നിർമ്മിക്കുന്ന കലാ വസ്തുക്കളുടെ ചരിത്രമാണ് കലാചരിത്രം.ദൃശ്യകലകൾ പല വിധത്തിൽ തരം തിരിക്കാം. കലകളിൽ നിന്ന് ലളിതകലകളെ മാറ്റിയും, ചെയ്യുന്ന മാധ്യമങ്ങളെ അതായത് ചിത്രകല, ശില്പകല, ഛായാഗ്രഹണം മുതലായവയെ അടിസ്ഥാനമാക്കിയും ഇത് ചെയ്യാവുന്നതാണ്. സമീപകാലത്തെ സാങ്കേതികവിദ്യാ മുന്നേറ്റം ചലച്ചിത്രം, ഗണികാരകല, ആനിമേഷൻ, വീഡിയോ ഗെയിമുകൾ മുതലായ നൂതന കലാരീതികളും ഉത്ഭവിക്കാൻ കാരണമായി.

The 1504-ൽ പൂർത്തിയായ മൈക്കെൽ ആഞ്ചലോയുടെ ദാവീദ്, നവോത്ഥാനകാലത്തെ ഏറ്റവും പ്രസിദ്ധമായ ശില്പങ്ങളിലൊന്നാണ്.

ഓരോ സാംസ്കാരിക കാലഘട്ടങ്ങളിലും സൃഷ്ഠിക്കപ്പെട്ട ഏറ്റവും മികച്ച കലാസൃഷ്‌ടിയുടെ സമയക്രമം വെച്ച് കലയുടെ ചരിത്രം പറയുന്നതായി കാണാറുണ്ട്. ലോകാത്ഭുതങ്ങൾ സംക്ഷേപിക്കുന്ന സംസ്കാരോന്നതിയുടെ കഥയായി അതിനെ കാണാം. കലാചരിത്രത്തിന്റെ ഇടനാഴികളിൽ പ്രാദേശിക കലാപാരമ്പര്യങ്ങൾക്കും അവരുടേതായ ഇടമുണ്ട്. താഴ്ന്ന സാംസ്കാരിക പാരമ്പര്യം എന്നാക്ഷേപിക്കപ്പെടുന്ന നാടൻ കലകളിലും കൂടി ശ്രദ്ധപതിപ്പിക്കുമ്പോളാണ് ശരിയായ കലാചരിത്രം ഉരുത്തിരിഞ്ഞു വരുന്നത്. അതിലൂടെ നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം മുതലായ മേഖലകളിൽ കൂടി വെളിച്ചമെത്തിക്കാൻ കലാചരിത്രകാരന് കഴിയുന്നു. കാരണം പല കലാവസ്തുക്കളും പുരാവസ്തുക്കളുംകൂടിയാണ്.

"https://ml.wikipedia.org/w/index.php?title=കലാചരിത്രം&oldid=2889552" എന്ന താളിൽനിന്ന് ശേഖരിച്ചത്