കവാടത്തിന്റെ സംവാദം:ഭൗതികശാസ്ത്രം/പ്രതിഭാസങ്ങൾ
Latest comment: 14 വർഷം മുമ്പ് by Aneeshgs in topic 2010 ആഴ്ച 37 പരിഗണിക്കാം
2010 ആഴ്ച 37 പരിഗണിക്കാം
തിരുത്തുകകോംപ്റ്റൺ പ്രതിഭാസം നോക്കുക.
- കോംപ്റ്റൺ പ്രതിഭാസം
- എക്സ് കിരണം, ഗാമാ കിരണം തുടങ്ങിയ വൈദ്യുത കാന്തിക തരംഗങ്ങൾ വസ്തുക്കളിൽ പതിക്കുമ്പോൾ അവയുടെ തരംഗദൈർഘ്യത്തിലുണ്ടാകുന്ന വർദ്ധനവും (അഥവാ ആവൃത്തിയിലുണ്ടാകുന്ന കുറവ്) ഊർജ്ജവ്യതിയാനവുമാണ് കോംപ്റ്റൺ പ്രതിഭാസം (Compton effect) എന്നറിയപ്പെടുന്നത്. ഇത് വിദ്യുത്കാന്തിക തരംഗങ്ങളുടെ വിസരണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കോംപ്റ്റൺ വിസരണം (Compton scattering) എന്നും അറിയപ്പെടുന്നു. ആർതർ ഹോളി കോംപ്റ്റൺ എന്ന ശാസ്ത്രജ്ഞനാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. വിപ്ലവകരമായ ഈ കണ്ടുപിടിത്തത്തിന് 1927-ലെ നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു.
2010 ആഴ്ച 37 ഇത് കൊടുക്കുന്നു.| ഇങ്ങനെ അക്കിയാലോ--Aneeshgs | അനീഷ് 13:12, 11 സെപ്റ്റംബർ 2010 (UTC)
- അങ്ങനെ ആയാലും മതി. പ്രതിഭാസങ്ങൾ 2010 കഴിയുമ്പോൾ പെട്ടിക്കുള്ളിൽ അടച്ചു വെക്കേണ്ടി വരില്ലേ ? അപ്പോഴോ ?--എഴുത്തുകാരി ശ്രീ സംവദിക്കൂ 13:35, 11 സെപ്റ്റംബർ 2010 (UTC)
2010 കഴിയുമ്പോൾ മാത്രമേ ഇത് ഉപയോഗിക്കാൻ പറ്റു.അല്ലെങ്കിൽ എല്ലാ പ്രതിഭാസങ്ങളും ഒന്നാമത്തെ ആഴ്ച മുതൽ അതിൽ ചേർക്കേണ്ടി വരും.എങ്കിലേ അതിനൊരു ഭംഗിവരു, നമുക്ക് ഇത് 2011ൽ ഉപയോഗിക്കാം.കവാടം:ഭൗതികശാസ്ത്രം/തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ പോലെ ഇതിനും ഒന്ന് തുടങ്ങണോ.... അങ്ങനായാൽ കവാടത്തിലെ പേജുകളുടെ എണ്ണം കൂടില്ലേ?--Aneeshgs | അനീഷ് 16:43, 11 സെപ്റ്റംബർ 2010 (UTC)
2010 അഴ്ച 38
തിരുത്തുകപൂർണ്ണ ആന്തരിക പ്രതിഫലനം കാണുക.
- രണ്ട് മാധ്യമങ്ങളെ തമ്മിൽ വേർതിരിക്കുന്ന ഒരു തലത്തിൽ സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് ഒരു പ്രകാശ രശ്മി ഒരു പ്രത്യേക ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ കോണിൽ പതിച്ചാൽ ആ രശ്മി, സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് കടന്നു പോകൂന്നതിനു പകരം തിരിച്ച് സാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് തന്നെ പ്രതിഫലിപ്പിക്കപ്പെടും.പ്രകാശത്തിന്റെ ഈ പ്രതിഭാസം ആണ് പൂർണ്ണ ആന്തരിക പ്രതിഫലനം എന്നറിയപ്പെടുന്നത്.ഇത് ഒപ്റ്റിക്കൽ ഫൈബെറിൽ വിവരങ്ങൾ കൈമാറുന്നതിന് ഉപയോഗിക്കുന്നു.