കവാടം:ഹിന്ദുമതം/നിലവറ/നിങ്ങൾക്കറിയാമോ
2010 സെപ്റ്റംബർ
തിരുത്തുക...ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്...
...മഹാഭാരതത്തിന്റെ മറ്റൊരു പേരാണ് ജയസംഹിത....
...തത്വമസി എന്ന വാക്കിന്റെ അർത്ഥം 'അത് നീ ആകുന്നു' എന്നാണ്...
...ബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവിൽ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം.....
2010 ഒക്ടോബർ
തിരുത്തുക...ഋഗ്വേദത്തിലെ 'ഋക്' എന്ന പദത്തിനർത്ഥം 'സ്തുതി' എന്നാണെന്ന്
...'തമസോമ ജ്യോതിർഗമയ' എന്ന പ്രശസ്ത വാക്യം ബൃഹദാരണ്യകോപനിഷത്തിലേതാണെന്ന്
...മഹാഭാരതം ഭീഷ്മപർവ്വത്തിലാണു ഭഗവദ് ഗീത വരുന്നതെന്ന്
...ഭാരതീയ സംഗീതത്തിലെ സപ്തസ്വരങ്ങളെപ്പറ്റി ആദ്യമായി വിസ്തരിച്ചിരിക്കുന്നത് സാമവേദത്തിലാണെന്ന്.
നിലവറ |
2010 നവംബർ
തിരുത്തുക...ഉപനിഷത്തുകളിൽ ഏറ്റവും ചെറുത് 19 പദ്യങ്ങളുള്ള ഈശാവാസ്യോപനിഷത്താണെന്ന്
...അഥർവ്വമുനി രചിച്ചതിനാലാണ് അഥർവ്വവേദത്തിന് ആ പേര് ലഭിച്ചതെന്ന്
...മഹാപുരാണങ്ങളെ ബ്രാഹ്മം, വൈഷ്ണവം, ശൈവം എന്നിങ്ങനെ വേർതിരിക്കാറുണ്ടെന്ന്
...സംസ്കൃത ഭാഷ എഴുതാനുപയോഗിക്കുന്ന ദേവനാഗരി ലിപി, ബ്രാഹ്മിയിൽ നിന്നും രൂപം കൊണ്ടതാണെന്ന്
നിലവറ |
2010 ഡിസംബർ
തിരുത്തുക..സുശ്രുതൻ ആയുർവേദത്തെ, അഥർവ്വവേദത്തിന്റെ ഭാഗമായാണ് കണക്കാക്കിയിരുന്നതെന്ന്
...ശുക്ലയജുർവേദം, കൃഷ്ണ യജുർവേദം എന്നിങ്ങനെ യജുർവേദം രണ്ടു തരത്തിലുണ്ടെന്ന്
...കൃഷ്ണൻ എന്ന പദത്തിനർത്ഥം 'കറുത്ത വർണ്ണത്തോട് കൂടിയവൻ' എന്നാണേന്ന്
..മാതൃ ദേവോ ഭവ.. എന്ന് തുടങ്ങുന്ന പ്രശസ്ത വാക്യം തൈത്തിരീയോപനിഷത്തിലുള്ളതാണെന്ന്
നിലവറ |
2011 ജനുവരി
തിരുത്തുക..ധ്വജസ്തംഭത്തിന് ക്ഷേത്രശരീരത്തിലെ നട്ടെല്ലിന്റെ സ്ഥാനമാണുള്ളത്
...ബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവിൽ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം.
...ഭാരതീയ തത്ത്വചിന്തകനായ പതഞ്ജലിയാണ് യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവ്
..വേദത്തിന്റെ അവസാനം എന്നാണ് വേദാന്തം എന്ന വാക്കിന്റെ അർത്ഥം.
നിലവറ |