കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം
ശ്രദ്ധിക്കുക
തിരുത്തുകഈ ഉപതാളുകളുടെ രൂപഘടന കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/രൂപഘടന എന്ന കണ്ണിയിൽ ലഭിക്കും.
- പുതിയ തെരഞ്ഞെടുത്ത ലേഖനം അടുത്ത ഉപതാളിൽ ചേർക്കുക.
- പുതിയ ഉപതാൾ ചേർക്കുമ്പോൾ പ്രധാന താളിലെ "max=" എണ്ണം പുതുക്കുക {{Random portal component}} on the main page.
തെരഞ്ഞെടുത്ത ലേഖനങ്ങളുടെ പട്ടിക
തിരുത്തുകകവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/1
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയുമായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി (1914 ഒക്ടോബർ 24 - 2012 ജൂലൈ 23[2]). ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള ഝാൻസി റാണി റെജിമെന്റിന്റെ കേണലായി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ 'ആസാദ് ഹിന്ദ്' ഗവർമെന്റിൽ വനിതാക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. യഥാർത്ഥ നാമം ഡോ. ലക്ഷ്മി സൈഗാൾ.
കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/2
ആലപ്പുഴ ജില്ലയിലെ, പുന്നപ്രയിൽ പറവൂർ കന്നിട്ടയിൽ വീട്ടിൽ പാപ്പിയമ്മയുടേയും ശങ്കരന്റേയും ഇളയമകളായാണു് ദേവയാനി ജനിച്ചത്. പനത്തിക്കാട്ട് കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാലു മുതൽ ഏഴു വരെ പുന്നപ്ര കരിഞ്ചിറ സ്കൂളിൽ വിദ്യാഭ്യാസം തുടർന്നു. എട്ടാം ക്ലാസ്സു മുതൽ പുന്നപ്ര ബി.ഇ.എം ഹൈസ്കൂളിലേക്കു മാറി. പുന്നപ്ര ഹൈസ്കൂളിലെ പഠനകാലത്തു് വി.എസ്.അച്യുതാനന്ദനും എം.കെ.സുകുമാരനും ദേവയാനിയുടെ സഹപാഠികളായിരുന്നു. പഠനത്തേക്കാളധികം പൊതുപ്രവർത്തനങ്ങളോടു് താൽപ്പര്യമുണ്ടായിരുന്ന ദേവയാനിക്കു്, ഒമ്പതാം ക്ലാസ്സിൽ വെച്ച് പഠനം നിർത്തേണ്ടി വന്നു. പ്രായപൂർത്തിയായ പെൺകുട്ടികൾ ഒറ്റക്ക് ഏറെ ദൂരം നടന്ന് പോകുന്നത് അന്നത്തെ മാതാപിതാക്കൾക്ക് താൽപര്യമുള്ള കാര്യമായിരുന്നില്ല.[3] പൊതു പ്രവർത്തനത്തിനിടെ പരിചയപ്പെട്ട, കൃഷ്ണൻ നായരെന്ന വ്യാജപ്പേരിൽ ആലപ്പുഴയിൽ ഒളിവിലിരുന്ന് പാർട്ടിപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്ന, എ വി കുഞ്ഞമ്പുവിനെ കല്യാണം കഴിച്ചു. അതിനു് ശേഷം കരിവെള്ളൂരിലായി താമസം. പ്രശസ്ത കവിയായ കരിവെള്ളൂർ മുരളിയടക്കം ആറു് മക്കളുണ്ടു്.
കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/3
പോളിഷ്-ജൂത-ജർമ്മൻ മാർക്സിസ്റ്റ് സൈദ്ധാന്തികയും സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രജ്ഞയും വിപ്ലവകാരിയുമായിരുന്നു റോസാ ലക്സംബർഗ് (മാർച്ച് 5, 1871 - ജനുവരി 15, 1919)[1]. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമ്മനി, ഇൻഡിപ്പെൻഡന്റ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ജർമ്മനി എന്നിവയ്ക്ക് വേണ്ടി പ്രവർത്തിച്ചു.
1914-ൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി പങ്കുകൊള്ളുന്നതിനെ അനുകൂലിച്ചപ്പോൾ കാൾ ലിബ്നെക്റ്റുമൊത്ത് സ്പാർട്ടകുസ്ബുണ്ട് (സ്പാർട്ടസിസ്റ്റ് ലീഗ്) എന്ന വിപ്ലവപാർട്ടി രൂപവത്കരിച്ചു. 1919 ജനുവരി 1-ന് ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ജർമ്മനി ആയി മാറി. 1918 നവംബറിൽ ജർമ്മൻ വിപ്ലവസമയത്ത് ഡീ റോട്ട ഫാന (ചെങ്കൊടി) എന്ന ഇടതുപക്ഷവിപ്ലവകാരികളുടെ കേന്ദ്രസംഘടന രൂപവത്കരിച്ചു.
കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/4
ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകയാണ് ബൃന്ദ കാരാട്ട് (ബംഗാളി:বৃন্দা কারাট ഒക്ടോബർ 17 1947) 2005 ഏപ്രിൽ 11 മുതൽ ഇവർ പശ്ചിമ ബംഗാളിൽ നിന്നു സി.പി.ഐ.എമ്മിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005-ൽ സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി ബൃന്ദ കാരാട്ട് മാറി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി 1993 മുതൽ 2004 വരെ പ്രവർത്തിച്ചിട്ടുള്ള ബൃന്ദ[ ഇപ്പോൾ അതിന്റെ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുന്നു.
കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/5
കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/5
കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/6
കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/6
കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/7
കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/7
കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/8
വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രശസ്തയായ കെ.ആർ. ഗൗരിയമ്മ കമ്യൂണിസ്റ്റു നേതാവും ഒന്നാമത് കേരളമന്ത്രിസഭയിലെ മന്ത്രിയുമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്ന ഗൗരിയമ്മ; കെ.എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 ന് ചേർത്തല താലൂക്കിലെ അന്ധകാരനഴി ഗ്രാമത്തിൽജനിച്ചു. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോർഡുകൾ ഇവരുടെ പേരിലുണ്ട്. കേരളത്തിലെ ആദ്യ നിയമ വിദ്യാർത്ഥിനിയും ഗൗരിയമ്മയായിരുന്നു
നിർദ്ദേശങ്ങൾ
തിരുത്തുക- ലേഖനങ്ങൾ ചേർക്കു
- സ്ത്രീകളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ ചേർക്കൂ.
- സംശയങ്ങൾ സംവാദതാളിൽ കുറിക്കുക