കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/4
ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകയാണ് ബൃന്ദ കാരാട്ട് (ബംഗാളി:বৃন্দা কারাট ഒക്ടോബർ 17 1947) 2005 ഏപ്രിൽ 11 മുതൽ ഇവർ പശ്ചിമ ബംഗാളിൽ നിന്നു സി.പി.ഐ.എമ്മിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005-ൽ സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി ബൃന്ദ കാരാട്ട് മാറി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി 1993 മുതൽ 2004 വരെ പ്രവർത്തിച്ചിട്ടുള്ള ബൃന്ദ[ ഇപ്പോൾ അതിന്റെ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുന്നു.