മാറ്റിയെഴുതുക  

സ്ത്രീ സമത്വം

സ്ത്രീ സമത്വം ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണു്. ധാരാളം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, കലാസംഘങ്ങൾ, തത്വജ്ഞാനികൾ ഒക്കെ സമൂഹ പുരോഗതിയുടെ പ്രധാന അളവുകോലായി സ്ത്രീ സമത്വlത്തെ കാണുന്നുണ്ടു്

മാറ്റിയെഴുതുക  

തെരഞ്ഞെടുത്ത ലേഖനം

ബർലിനിൽ സ്ഥാപിച്ച റോസാ ലക്സംബർഗിന്റെ സ്മാരകം
പോളിഷ്-ജൂത-ജർമ്മൻ മാർക്സിസ്റ്റ് സൈദ്ധാന്തികയും സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രജ്ഞയും വിപ്ലവകാരിയുമായിരുന്നു റോസാ ലക്സംബർഗ് (മാർച്ച് 5, 1871 - ജനുവരി 15, 1919)[1]. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമ്മനി, ഇൻഡിപ്പെൻഡന്റ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ജർമ്മനി എന്നിവയ്ക്ക് വേണ്ടി പ്രവർത്തിച്ചു.

1914-ൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി പങ്കുകൊള്ളുന്നതിനെ അനുകൂലിച്ചപ്പോൾ കാൾ ലിബ്നെക്റ്റുമൊത്ത് സ്പാർട്ടകുസ്ബുണ്ട് (സ്പാർട്ടസിസ്റ്റ് ലീഗ്) എന്ന വിപ്ലവപാർട്ടി രൂപവത്കരിച്ചു. 1919 ജനുവരി 1-ന് ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ജർമ്മനി ആയി മാറി. 1918 നവംബറിൽ ജർമ്മൻ വിപ്ലവസമയത്ത് ഡീ റോട്ട ഫാന (ചെങ്കൊടി) എന്ന ഇടതുപക്ഷവിപ്ലവകാരികളുടെ കേന്ദ്രസംഘടന രൂപവത്കരിച്ചു.

മാറ്റിയെഴുതുക  

തെരഞ്ഞെടുത്ത ചിത്രം

"ചാർലോട്ടെ കോർഡായി" യുടെ ചിത്രം (1860)
"ചാർലോട്ടെ കോർഡായി" യുടെ ചിത്രം (1860)
Credit: Paul-Jacques-Aimé Baudry

ഫ്രഞ്ചു വിപ്ലവത്തിൽ പങ്കെടുത്ത സ്ത്രീയാണു് "ചാർലോട്ടെ കോർഡായി"

"https://ml.wikipedia.org/w/index.php?title=കവാടം:സ്ത്രീ_സമത്വം&oldid=2146607" എന്ന താളിൽനിന്ന് ശേഖരിച്ചത്