കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ലേഖനം/2
ആലപ്പുഴ ജില്ലയിലെ, പുന്നപ്രയിൽ പറവൂർ കന്നിട്ടയിൽ വീട്ടിൽ പാപ്പിയമ്മയുടേയും ശങ്കരന്റേയും ഇളയമകളായാണു് ദേവയാനി ജനിച്ചത്. പനത്തിക്കാട്ട് കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാലു മുതൽ ഏഴു വരെ പുന്നപ്ര കരിഞ്ചിറ സ്കൂളിൽ വിദ്യാഭ്യാസം തുടർന്നു. എട്ടാം ക്ലാസ്സു മുതൽ പുന്നപ്ര ബി.ഇ.എം ഹൈസ്കൂളിലേക്കു മാറി. പുന്നപ്ര ഹൈസ്കൂളിലെ പഠനകാലത്തു് വി.എസ്.അച്യുതാനന്ദനും എം.കെ.സുകുമാരനും ദേവയാനിയുടെ സഹപാഠികളായിരുന്നു. പഠനത്തേക്കാളധികം പൊതുപ്രവർത്തനങ്ങളോടു് താൽപ്പര്യമുണ്ടായിരുന്ന ദേവയാനിക്കു്, ഒമ്പതാം ക്ലാസ്സിൽ വെച്ച് പഠനം നിർത്തേണ്ടി വന്നു. പ്രായപൂർത്തിയായ പെൺകുട്ടികൾ ഒറ്റക്ക് ഏറെ ദൂരം നടന്ന് പോകുന്നത് അന്നത്തെ മാതാപിതാക്കൾക്ക് താൽപര്യമുള്ള കാര്യമായിരുന്നില്ല.[3] പൊതു പ്രവർത്തനത്തിനിടെ പരിചയപ്പെട്ട, കൃഷ്ണൻ നായരെന്ന വ്യാജപ്പേരിൽ ആലപ്പുഴയിൽ ഒളിവിലിരുന്ന് പാർട്ടിപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്ന, എ വി കുഞ്ഞമ്പുവിനെ കല്യാണം കഴിച്ചു. അതിനു് ശേഷം കരിവെള്ളൂരിലായി താമസം. പ്രശസ്ത കവിയായ കരിവെള്ളൂർ മുരളിയടക്കം ആറു് മക്കളുണ്ടു്.