ഡിസംബർ 2 : ലൂക്കാ പാർമിറ്റാനോ, ഡ്യ്രൂ മോർഗൺ എന്നിവരുടെ മൂന്നാമത് ബഹിരാകാശനടത്തം. ആൽഫാ മാഗ്നറ്റിക് സ്പെക്ട്രോമീറ്റർ കേടുതീർക്കാനാണിത്.
ഡിസംബർ 3 : തൃക്കേട്ട ഞാറ്റുവേല തുടങ്ങുന്നു.
ഡിസംബർ 4 : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള വസ്തുക്കളുമായി ഡ്രാഗൺ സി.ആർ.എസ് 19 ദൗത്യം വിക്ഷേപിക്കുന്നു.
ഡിസംബർ 6 : റഷ്യയുടെ പ്രോഗ്രസ് കാർഗോ വാഹനം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു പുറപ്പെടുന്നു.
ഡിസംബർ 7 : സി.ആർ.എസ് 19 അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തുന്നു.
ഡിസംബർ 8 : പ്രോഗ്രസ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തുന്നു.
ഡിസംബർ 10 : റഷ്യയുടെ നാവിഗേഷൻ ഉപഗ്രഹം ഗ്ലോനാസ് എം വിക്ഷേപിക്കുന്നു.
ഡിസംബർ 12 : പൗർണ്ണമി
ഡിസംബർ 13,14 : ജമിനീഡ് ഉൽക്കാവർഷം
ഡിസംബർ 16 : ചൈനയുടെ CBERS 4A എന്ന വിദൂരസംവേദക ഉപഗ്രഹം വിക്ഷേപിക്കുന്നു.
സൂര്യൻ ധനു രാശിയിലേക്ക് പ്രവേശിക്കുന്നു.
മൂലം ഞാറ്റുവേല തുടങ്ങുന്നു.
ഡിസംബർ 21 : ദക്ഷിണ അയനാന്തം
ഡിസംബർ 21,22 : ഉർസീഡ് ഉൽക്കാവർഷം
ഡിസംബർ 22 : ചൊവ്വയുടെയും ചന്ദ്രന്റെയും സംയോഗം
ഡിസംബർ 24 : റഷ്യ ഇലക്ട്രോ-എൽ 3 എന്ന ഭൂസ്ഥിര കാലാവസ്ഥാ ഉപഗ്രഹം വിക്ഷേപിക്കുന്നു.
ഡിസംബർ 26 : വലയഗ്രഹണം. കേരളത്തിൽ വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ദൃശ്യമാണ്. മറ്റിടങ്ങളിൽ ഭാഗികഗ്രഹണവും കാണാം.
ഡിസംബർ 29 : പൂരാടം ഞാറ്റുവേല തുടങ്ങുന്നു.