കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2019 സെപ്റ്റംബർ

...ഒരു ഭൗമ സവിശേഷതയുടെ (ടേബിൾ പർ‌വ്വതം) പേരിലുള്ള ഒരേയൊരു നക്ഷത്രരാശി ആണ് മേശ

...എ.ഡി.964-ൽ പേർഷ്യൻ ജ്യോതിശാസ്ത്രജ്ഞൻ ആയ അൽ-സൂഫി ആണ് ആദ്യമായി വലിയ മഗല്ലനിക് മേഘത്തെപറ്റി സൂചിപ്പിച്ചത്

...നെബുലകളിലാണ് കൂടുതലും പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്

...പുരാതന കാലങ്ങളിൽ സൂപ്പർനോവകൾ ഏതോ ഗ്രഹത്തിൽ പുതിയ രാജാവിന്റെ പിറവി അല്ലെങ്കിൽ കിരീട ധാരണം തുടങ്ങിയ സംഭവങ്ങൾ മൂലമാണെന്നു കരുതപ്പെട്ടിരുന്നു

...സൂര്യൻ 100 കോടി വർഷം കൊണ്ട് പുറത്തു വിടുന്ന ഊർജ്ജത്തിനു സമാനമായ ഊർജ്ജം സൂപ്പർനോവ പുറത്തു വിടുന്നു