കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2015 ജൂൺ
...ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്.
...ഗുരുത്വാകർഷണത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതിരുന്ന കാലത്ത്,ഭൂമിയിലേക്ക് വസ്‌തുക്കൾ പതിക്കുന്നതിന് അടിസ്ഥാനം ചില `ബല'ങ്ങളാണെന്ന് അഭിപ്രായപ്പെട്ട ഭാരതീയ ശാസ്‌ത്രകാരനാണ് വരാഹമിഹിരൻ.
...ബഹിരാകാശ സഞ്ചാരികൾക്ക് ഭക്ഷണവും വസ്ത്രവും കൊണ്ട് പോകുന്നതിനും അവിടുത്തെ അവശിഷ്ടങ്ങൾ തിരികെ കൊണ്ട് വരുന്നതിനും ആണ് കാർഗോഷിപ്പുകൾ ഉപയോഗിക്കുന്നത്.
... ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് മാർസ് അറ്റ്മോസ്ഫിയർ ആന്റ് വോളറ്റൈൽ എവലൂഷൻ(Mars Atmosphere and Volatile EvolutioN) അഥവാ മാവെൻ(MAVEN).
...നക്ഷത്രരാശികളായ ഏകശൃംഗാശ്വത്തിനും ബൃഹച്ഛ്വാനത്തിനും നടുവിലായി കാണപ്പെടുന്ന ഒരു നീഹാരികയാണ് സീഗൾ നെബുല എന്നറിയപ്പെടുന്ന IC 2177.
...ട്രിറ്റോൺ നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ് ട്രിറ്റോൺ.
...1994 ജൂലൈ മാസത്തിൽ വ്യാഴം ഗ്രഹവുമായി കൂട്ടിയിടിച്ച വാൽനക്ഷത്രമാണ് ഷുമാക്കർ ലെവി 9.