കാർഗോ ഷിപ്പ്
ചരക്ക്, വസ്തുക്കൾ എന്നിവ ഒരു തുറമുഖത്തു നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്ന ഒരു വ്യാപാര കപ്പലാണ് ചരക്ക് കപ്പൽ, ഫ്രൈറ്റേഴ്സ് അല്ലെങ്കിൽ കാർഗോ ഷിപ്പ് എന്ന് അറിയപ്പെടുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിന്റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് ചരക്ക് കപ്പലുകൾ വഴിയാണ്.
തരങ്ങൾ
തിരുത്തുകഅവ വഹിക്കുന്ന ചരക്ക് അനുസരിച്ച് ചരക്കുകപ്പലുകൾ ഏഴ് ഗ്രൂപ്പുകളായി തിരിക്കാം. ഈ ഗ്രൂപ്പുകൾ ഇവയാണ്:
ജനറൽ കാർഗൊ വെസ്സൽസ്
തിരുത്തുകപൊതുവായ ചരക്ക് കപ്പലുകൾ ആയ ജനറൽ കാർഗൊ വെസ്സൽസ് രാസവസ്തുക്കൾ, ഭക്ഷണങ്ങൾ, ഫർണിച്ചർ, യന്ത്രങ്ങൾ, മോട്ടോർ/സൈനിക വാഹനങ്ങൾ, പാദരക്ഷകൾ, വസ്ത്രങ്ങൾ തുടങ്ങിയ പാക്കേജുചെയ്ത ഇനങ്ങൾ വഹിക്കുന്നു.
കണ്ടെയ്നറൈസേഷൻ എന്ന സാങ്കേതികതയിൽ ട്രക്ക് വലുപ്പത്തിലുള്ള ഇന്റർമോഡൽ കണ്ടെയ്നറുകളിൽ എല്ലാ ലോഡുകളും വഹിക്കുന്ന ചരക്ക് കപ്പലുകളാണ് കണ്ടെയ്നർ കപ്പലുകൾ. വാണിജ്യപരമായ ഇന്റർമോഡൽ ചരക്ക് ഗതാഗതത്തിനുള്ള ഒരു പൊതു മാർഗ്ഗമാണ് അവ. കണ്ടെയ്നർ കപ്പലിൻ്റെ ശേഷി ട്വൻ്റി ഫൂട്ട് ഇക്വലൻ്റ് യൂണിറ്റുകളിൽ (ടിഇയു) അളക്കുന്നു.
ടാങ്കറുകൾ പെട്രോളിയം ഉൽപന്നങ്ങളോ മറ്റ് ദ്രാവക ചരക്കുകളോ വഹിക്കുന്നു
ഡ്രൈ ബൾക്ക് കാരിയറുകൾ കൽക്കരി, ധാന്യം, അയിര്, മറ്റ് സമാന ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്നു.
മൾട്ടി പർപ്പസ് വെസ്സൽസ്, പേര് സൂചിപ്പിക്കുന്നത് പോലെ വിവിധ തരം ചരക്കുകൾ വഹിക്കുന്നു (ഉദാ. ദ്രാവകവും പൊതുവായതുമായ ചരക്കുകൾ ഒരേ സമയം)
ഒരു റീഫർ കപ്പൽ താപനിയന്ത്രണത്തിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.[1] അവ കൂടുതലും പഴങ്ങൾ, മാംസം, മത്സ്യം, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ പോലെ താപനിയന്ത്രണം ആവശ്യമുള്ള നശിക്കുന്ന ചരക്കുകൾ അയയ്ക്കുന്നതിന് ഉപയോഗിക്കുന്നു.
റോൾ ഓൺ/റോൾ ഓഫ് വെസ്സൽസ്
തിരുത്തുകറോൾ-ഓൺ / റോൾ-ഓഫ് (റോറോ അല്ലെങ്കിൽ റോ-റോ) കപ്പലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് കാറുകൾ, ട്രക്കുകൾ, സെമി ട്രെയിലർ ട്രക്കുകൾ, ട്രെയിലറുകൾ, റെയിൽറോഡ് കാറുകൾ എന്നിവ പോലുള്ള ചക്രങ്ങളുള്ള ചരക്കുകൾ വഹിക്കുന്നതിനാണ്.
കടൽക്കൊള്ള
തിരുത്തുകചില സമുദ്രങ്ങളിൽ കടൽക്കൊള്ള ഇപ്പോഴും സാധാരണമാണ്, പ്രത്യേകിച്ചും ഇന്തോനേഷ്യയ്ക്കും സിംഗപ്പൂർ/മലേഷ്യയ്ക്കും ഇടയിലുള്ള ഒരു ഇടുങ്ങിയ ചാനൽ ആയ മലാക്ക കടലിടുക്കിൽ. ചരക്ക് കപ്പലുകൾ ആണ് കൊള്ളക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് മികച്ച സംരക്ഷണം നൽകാൻ 2004 ൽ ഈ മൂന്ന് രാജ്യങ്ങളിലെ സർക്കാരുകൾ കൂട്ടായി തീരുമാനിച്ചു. സൊമാലിയ, നൈജീരിയ എന്നിവിടങ്ങളോട് ചേർന്ന കടലിലും കടൽക്കൊള്ളയ്ക്ക് സാധ്യതയുണ്ട്. തെക്കേ അമേരിക്കൻ, തെക്കുകിഴക്കൻ ഏഷ്യൻ തീരങ്ങളിലും കരീബിയൻ കടലിനടുത്തും ചെറിയ കപ്പലുകൾ പോലും കടൽകൊള്ളയുടെ അപകടത്തിലാണ്.[2][3]
അവലംബം
തിരുത്തുക- ↑ [1] Archived 2009-03-26 at Archive-It Article: from publication on types of Reefer Ships by Capt. Pawanexh Kohli
- ↑ "BBC World Service - Documentaries - Pirates - Part Two".
- ↑ "Pirates, Warlords and Rogue Fishing Vessels in Somalia's Unruly Seas".
- ഗ്രന്ഥസൂചിക
- Greenway, Ambrose (2009). Cargo Liners: An Illustrated History. Barnsley, South Yorkshire, UK: Seaforth Publishing. ISBN 9781848320062.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള കാർഗോ ഷിപ്പ് യാത്രാ സഹായി