കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2019 സെപ്റ്റംബർ
നികൊളാസ് ലൂയി ദെ ലകലൈൽ
തിരുത്തുകമുമ്പ് ഡി ലാ കെയ്‌ലെ,എന്നറിപ്പെട്ടിരുന്ന നികൊളാസ് ലൂയി ദെ ലകലൈൽ 88 നക്ഷത്രസമൂഹങ്ങളിൽ 15 എണ്ണത്തിന് നാമകരണം ചെയ്ത ഒരു ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായിരുന്നു. 1750-1754 വരെ അദ്ദേഹം ഇന്നത്തെ ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിൽ നിന്നു നോക്കിയാൽ കാണപ്പെടുന്ന ആകാശം പഠനവിധേയമാക്കിയിരുന്നു. അര ഇഞ്ച് അപവർത്തന ദൂരദർശിനി ഉപയോഗിച്ച് പതിനായിരത്തിലധികം നക്ഷത്രങ്ങളെ ലകലൈൽ നിരീക്ഷിച്ചിരുന്നു.