കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/2011 സെപ്റ്റംബർ

നായ
നായ

പുഷ്പങ്ങളിൽ നിന്നും മധു ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച‍. ഇവ‍ പൂക്കളിൽ നിന്ന് മധുവിനോടൊപ്പം പുമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കന്നത്. മനുഷ്യർക്ക് ഇണക്കി വളർത്താൻ കഴിയുന്ന ഇനം തേനീച്ചകൾ ഞൊടീയൽ ‌തേനീച്ചകളെന്ന് കേരളത്തിൽ അറിയപ്പെടുന്നു. മരപ്പൊത്തുകളിലും പാറയിടുക്കുകളിലും ഞൊടീയൽ കൂടുകൾ കാണാൻ കഴിയും. ഇവയെ തേനീച്ചപെട്ടികളിൽ വളർത്തിയാണ് വ്യാവസായികമായി തേനീച്ചക്കൃഷി ചെയ്യുന്നത്. റാണിത്തേനീച്ചയാണ് കൂട്ടിലെ എല്ലാ തേനീച്ചയുടെയും മാതാവ്. റാണി കൂട്ടിൽ ഒരു ഭരണാധികാരിയെ പോലെ പെരുമാറുകയൊന്നുമില്ല. പക്ഷേ മുകളിൽ തങ്ങുന്നു, ഭക്ഷിക്കുന്നു, ജോലിക്കാരി തേനീച്ചകാളാൽ സംരക്ഷിക്കപെടുന്നു. റാണിക്ക് ഒരു ജോലി മത്രമേ കൂട്ടിലുള്ളൂ. പ്രത്യുല്പാദനം നടത്തുക. ഒരിക്കൽ മാത്രമേ റാണി ഇണ ചേരുകയുള്ളൂ.കൂട്ടിലെ ആൺ തേനീച്ചകൾ മടിയന്മാർ എന്നറിയപ്പെടുന്നു. ഇവർ ജോലിക്കാരേക്കാൾ വലുതായിരിക്കും. വലിയ, ഉരുണ്ട, കറുത്ത ഉദരമുള്ള തേനീച്ചക്കളായിരിക്കും ഇവ. ഒരു കൂട്ടിലെ കൂടുതൽ തേനീച്ചകളും പെൺ ജോലിക്കാരായിരിക്കും. എന്നാലും ഇവക്ക് പ്രത്യുല്പാദന ശേഷി ഉണ്ടാവുകയില്ല. ഇവ വളരെ കുറച്ച് സമയമേ കൂട്ടിൽ ഉണ്ടാവുകയുള്ളൂ. കോളനിക്ക് മുഴുവൻ വേണ്ട പൂമ്പൊടി, മധു(nectar), വെള്ളം തുടങ്ങിയവ ശേഖരിക്കലാണ് ഇവയുടെ ജോലി.

...പത്തായം കൂടുതൽ വായിക്കുക...