കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം

ടാസ്മേനിയൻ ഡെവിൾ
ടാസ്മേനിയൻ ഡെവിൾ

ഓസ്ട്രേലിയൻ ദ്വീപായ ടാസ്മേനിയയിൽ മാത്രം കണ്ടുവരുന്ന ഡേസിയുറിഡെ കുടുംബത്തിൽപ്പെടുന്ന മാംസഭോജിയായ ഒരു സഞ്ചിമൃഗമാണ് ടാസ്മേനിയൻ ഡെവിൾ (ശാസ്ത്രീയനാമം: Sarcophilus harrisii). ഏകദേശം ഒരു ചെറിയ നായയുടെ വലുപ്പമുണ്ട് ഇവയ്ക്ക്. 1936-ൽ ടാസ്മേനിയൻ ചെന്നായ്ക്ക് വംശനാശം സംഭവിച്ചതിനെ തുടർന്ന് ടാസ്മാനിയൻ ഡെവിൾ മാർസൂപ്പേലിയ കുടുംബത്തിലെ ഏറ്റവും വലിയ സസ്തനികളായി മാറി. ക്വോളുകളുമായി ബന്ധമുള്ള ഇവയ്ക്ക് ടാസ്മേനിയൻ ചെന്നായുമായും വിദൂര ബന്ധമുണ്ട്.

കരുത്തുറ്റ പേശികളുള്ള ശരീരം, കറുത്ത രോമങ്ങൾ, ദുർഗന്ധം, വളരെ ഉച്ചത്തിലുള്ളതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ അലർച്ച എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഇരയെ വേട്ടയാടുന്നതിനൊപ്പം മനുഷ്യർ സമീപത്ത് താമസിക്കുന്നുണ്ടെങ്കിൽ വീട്ടിലെ ഭക്ഷണങ്ങളും ഇവ കഴിക്കുന്നു. മറ്റ് ഡാസ്യുറിഡേകളിൽ നിന്ന് വ്യത്യസ്തമായി ഡെവിൾ താപനിയന്ത്രണം നടത്തുകയും പകൽ സമയങ്ങളിൽ അവയുടെ ശരീരം അമിതമായി ചൂടാക്കാതെ സജീവമാവുകയും ചെയ്യുന്നു. കൊഴുത്തുരുണ്ട രൂപം ഉണ്ടായിരുന്നിട്ടുകൂടിയും അതിശയിപ്പിക്കുന്ന വേഗതയും സ്ഥിരതയും ഡെവിളിനുണ്ട്. കൂടാതെ, മരങ്ങളിൽ കയറാനും നദികളിലൂടെ നീന്താനും ഇവയ്ക്കു കഴിയുന്നു.

...പത്തായം കൂടുതൽ വായിക്കുക...