കല്ലൻ കീരൻ
ഉൾനാടൻ ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരിനം മൽസ്യമാണ് കല്ലൻ കീരൻ. Terapon jarbua, Target Fish, Crescent Bass, Crescent Perch, Tiger Bass, Tiger pearch എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.[1] പുഴകളിലും തോടുകളിലും കൈപ്പാടുകളിലുമെല്ലാം കാണപ്പെടുന്ന ഇതിനെ അക്വേറിയങ്ങളിലും വളർത്താറുണ്ട്. ഇത് 36 സെന്റിമീറ്റർ വലുപ്പത്തിൽ വരെ വളരുന്നുവെങ്കിലും അക്വേറിയത്തിൽ പകുതിയോളം വലിപ്പം മാത്രം കാണപ്പെടുന്നു.[2] മുതുക് ഭാഗത്തുള്ള ഇരുണ്ട പാറ്റേണുകളാണ് Tiger pearch എന്ന വിളിപ്പേരിന് കാരണം.
കല്ലൻ കീരൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം |
Terapon jarbua | |
---|---|
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. jarbua
|
Binomial name | |
Terapon jarbua (Forsskål, 1775)
|
ചില ഭാഗങ്ങളിൽ ഉപ്പുവെള്ളത്തിൽ ഈ ഇനത്തെ കാണാം. ഇവ മിശ്രഭോജികളാണ്. ജലസസ്യങ്ങൾ ചെറിയ മീനുകൾ, വിരകൾ, ചെമ്മീനുകൾ തുടങ്ങിയവയാണ് ഭക്ഷണം. പൊതുവെ ആഴംകുറഞ്ഞ സ്ഥലങ്ങൾ ഇഷ്ടപ്പെടുന്നു. മുട്ടയിടുന്നത് ഉപ്പുവെള്ളത്തിലാണ്. മുട്ടകൾ സംരക്ഷിക്കേണ്ട ജോലി ആൺമത്സ്യത്തിനാണ്. മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ ഉൾനാടുകളിലെ ശുദ്ധജലത്തിലേക്ക് സഞ്ചരിക്കുകയും അവിടെ വളരുകയും ചെയ്യും.[3]
അവലംബം
തിരുത്തുക- ↑ Fish names
- ↑ Froese, Rainer, and Daniel Pauly, eds. (2008). "Terapon jarbua" in ഫിഷ്ബേസ്. December 2008 version.
- ↑ മാനത്തുകണ്ണി, ഉൾനാടൻ മൽസ്യങ്ങൾ ഒരു പഠനം, പേജ് 20