കല്ലുമ്മക്കായ

(കല്ലുമ്മേക്കായ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടലിൽ പാറകെട്ടുകളിൽ ഒട്ടിപ്പിടിച്ചു വളരുന്ന കടൽ ജീവിയാണ് കല്ലുമ്മക്കായ/ കടുക്ക അഥവാ ഞവുണിക്ക. കക്കയുടെ വർഗത്തിലുള്ള കട്ടിയുള്ള പുറംതോടുള്ള മത്സ്യം (shell fish). കക്ക പോലെ തന്നെ ഇതും ഭക്ഷ്യയോഗ്യമായ ഒരു ജീവിയാണ്. ഇതിന്റെ തോടിന് പൊതുവെ നീല, പച്ചയും കറുപ്പും കലർന്ന നിറമാണ്. കേരളത്തിലെ മലബാർ തീരത്തു കൂടുതലായി കാണപ്പെടുന്നു.ഇത് ആദ്യം ആയി കഴിച്ചവർക്ക് ഇരട്ട കുട്ടികൾ ഉണ്ടാകും എന്നത് ഒരു മിത്ത് ആയി വടക്കൻ മലബാറിൽ കരുതി പോരുന്നു.. ഇന്ന് കേരളത്തിന്റെ തീരപ്രദേശത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും കല്ലുമ്മക്കായ കൃഷി ചെയ്തു വരുന്നുണ്ട്. മൈടിളിടെ (Mytilidae) എന്ന ജൈവ കുടുംബത്തിലെ അംഗമാണ് ഇവ. ഇതിൽ ഏകദേശം 32 അംഗങ്ങൾ ഉണ്ട്.

Blue mussel
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Subfamily:
Genus:
Species:
M. edulis
Binomial name
Mytilus edulis

മലബാറിൽ കല്ലുമ്മക്കായയ്ക്ക് കടുക്ക എന്നും പേരുണ്ട്. ഏറ്റവും ടേസ്റ്റ് ഉള്ള കല്ലുമക്കായ മുൻപന്തിയിൽ മുട്ടുങ്ങൽ ഉള്ളത് ആണ്‌ അത് കഴിഞ്ഞാൽ കാപ്പാട് ആണ്‌ ലഭ്യമാകുന്നതു കോഴിക്കോട് ജില്ലയിൽ പയ്യോളിക്കും, തിക്കോടിക്കും ഇടയ്ക്ക് നാലഞ്ചു കിലോമീറ്റർ പടിഞ്ഞാറ് കടലിൽ സ്ഥിതി ചെയ്യുന്ന വെള്ളിയാൻകല്ലിലും മ അനുബന്ധ പാറകളിലും പണ്ട് ഇവ ധാരാളമായി വളർന്നിരുന്നു. ഇക്കാലത്ത് (ക്രിസ്ത്വബ്ദം 2013) പരിസ്ഥിതി ആഘാതവും കടൽജല മലിനീകരണവും കൊണ്ടാവാം വിളവു വളരെ കുറവാണ് . അതുപോലെ പണ്ടുള്ളത്ര രുചിയുണ്ടോ എന്നു സംശയം. ഇവിടെക്കൂടാതെ വടക്കേ മലബാറിൽ കണ്ണൂരും മംഗലാപുരത്തും ഇവ വളരുന്നുണ്ട്. കേരളത്തിൽ മിക്ക ജില്ലകളിലും വളരുന്നു.

കടലിലെ മലിനീകരണത്തെ ചെറുക്കുവാൻ സഹായിക്കുന്നവയാണ് കല്ലുമ്മക്കായകളെന്നു പഠനങ്ങൾ തെളിയിക്കുന്നു. കടലിൽ അടിയുന്ന സൂക്ഷ്മ പ്ലാസ്റ്റിക്കുകളും കീടനാശിനിയും മറ്റ് മാലിന്യവുമൊക്കെ ജൈവ സൂചകങ്ങളായ കല്ലുമ്മക്കായ അകത്താക്കുന്നുണ്ട്. ഇവയൊക്കെ അകത്താക്കിയ ശേഷം ബാക്കി വരുന്ന ജലം ശുദ്ധീകരിച്ചു പുറത്തേക്ക് വിടുന്നു. ഒരു ദിവസം ഇങ്ങനെ 25 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ഓരോ കല്ലുമ്മകായക്കും കഴിവുണ്ട്. വെള്ളത്തിലെ മാലിന്യങ്ങൾ അകത്താക്കുന്ന ഇവയുടെ ശരീരത്തിൽ രാസമാലിന്യങ്ങളും മറ്റും ഉണ്ടാകാറുണ്ട്. അതിനാൽ ഇവയെ ഭക്ഷിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ജലത്തിലെ മലിനീകരണത്തിന്റെ തോത് അറിയുവാൻ കല്ലുമ്മക്കായകളെ പരിശോധിച്ചാൽ മതിയാകും എന്ന്‌ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കല്ലുമ്മക്കായ നിറച്ചത്

ഭക്ഷണത്തിനായി പൊതുവേ മൂന്നിനം കല്ലുമ്മക്കായകളാണ് ഉപയോഗിക്കാറുള്ളത്. പച്ച പുറം തോടുള്ളത് (Green Mussels, ശാസ്ത്രീയനാമം - Perna viridis), തവിട്ടുനിറമുള്ള പുറം തോടുള്ളത് (Brown Mussels, ശാസ്ത്രീയനാമം -Perna indica), നീല പുറംതോടുള്ളത് (Blue Mussels, ശാസ്ത്രീയനാമം -Mytilus edulis) എന്നിവയാണവ.

വാസസ്ഥാനം

തിരുത്തുക

കല്ലുമ്മേക്കായ ലോകത്തിന്റെ പലസ്ഥലങ്ങളിലായി കാണപ്പെടുന്നു. പാറക്കെട്ടുകളിലും, പരുത്ത പ്രതലത്തിലും മറ്റും പുറംതോടിന്റെ അടിഭാഗത്തുള്ള നാരുപോലെയുള്ള വസ്തു കൊണ്ട് ഒട്ടിപിടിച്ചു കിടക്കുന്നു. കല്ലുമ്മേക്കായയുടെ അടിഭാഗത്തുള്ള ബ്യ്സ്സൽ (byssal) എന്ന ഗ്രന്ഥി ഉത്പാദിപ്പിക്കുന്നതാണ് ഈ നാരുകൾ.

 
കല്ലുമ്മക്കായ വടകരയിൽ നിന്നും എടുത്തത്

ബാഹ്യ ഘടന

തിരുത്തുക

ത്രികോണ ആകൃതിയും എന്നാൽ ഒരു വശം വളഞ്ഞതുമായ പുറംതോടാണ് കല്ലുമ്മേക്കായക്കുള്ളത്. ഇത് മിനുസമായതും വളരെ മനോഹരമായ നേർത്ത വരകളോടു കൂടിയതുമാണ്. വെള്ളത്തിന്റെ ഏറ്റകുറച്ചിൽ അനുസരിച്ച് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനുള്ള കഴിവ് ഇതിനുണ്ട്.

പ്രത്യുൽപാദനം

തിരുത്തുക

കല്ലുമ്മേക്കായയിൽ ആൺ പെൺ വർഗ്ഗങ്ങൾ ഉണ്ട്. പുരുഷബീജം, അണ്ഡം ഇവ പ്രായമായി കഴിഞ്ഞാൽ അത് ബീജസംയോഗത്തിനായി വെള്ളത്തിലേക്ക് സ്രവിക്കുന്നു. പതിനായിരക്കണക്കിനു പുരുഷബീജം, അണ്ഡം ഉണ്ടെങ്കിലും അവയിൽ 1% മാത്രമേ പ്രായപൂർത്തിയായ കല്ലുമ്മേക്കായ ആവാറുള്ളൂ.

ഉപയോഗങ്ങൾ

തിരുത്തുക

കല്ലുമ്മേക്കായ ലോകമെമ്പാടും ഭക്ഷണമായി ഉപയോഗിച്ചുവരുന്നു. ഇതിൽ ധാരാളം കാൽത്സ്യം അടങ്ങിയിട്ടുണ്ട്. കല്ലുമ്മേക്കായ നിറച്ചത് (അരി ഉപയോഗിച്ചുള്ളത്) മലബാർ പ്രദേശത്ത് വളരെ പ്രസിദ്ധമാണ്. അമിതമായ ഉപയോഗം കാരണം ഇന്ന് കല്ലുമ്മേക്കായയുടെ അളവ് കടലിൽ കുറഞ്ഞു വരികയാണ്‌.

 
കല്ലുമ്മക്കായ നിറച്ചത്
"https://ml.wikipedia.org/w/index.php?title=കല്ലുമ്മക്കായ&oldid=3905928" എന്ന താളിൽനിന്ന് ശേഖരിച്ചത്