കല്ലളൻ വൈദ്യർ
ഒന്നാം കേരളാ നിയമസഭയിൽ നീലേശ്വരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കല്ലളൻ വൈദ്യർ (1895-1971). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം നിയമസഭയിൽ അംഗമായത്. ഇ.എം.എസിനൊപ്പം, നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്ന് സംവരണസീറ്റിൽ മത്സരിച്ച് ആണ് അദ്ദേഹം വിജയിച്ചത്.[1] സംവരണ മണ്ഡലത്തിൽ വൈദ്യരുടെ എതിരാളി കോൺഗ്രസിലെ പി. അച്ചു കോയൻ ആയിരുന്നു.[2] വടക്കേമലബാറിലെ അറിയപ്പെടുന്ന ഒരു വിഷവൈദ്യനും[3], കർഷകസംഘ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു കല്ലളൻ വൈദ്യർ.
കല്ലളൻ വൈദ്യർ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | ഒ. കോരൻ |
മണ്ഡലം | നീലേശ്വരം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1895 |
മരണം | 1971 | (പ്രായം 75–76)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
As of സെപ്റ്റംബർ 26, 2011 ഉറവിടം: നിയമസഭ |
ജീവിത രേഖ
തിരുത്തുകകാസർഗോഡ് ജില്ലയിൽ, നീലേശ്വരം മടിക്കൈയിൽ ജനനം. മടിക്കൈ ഗ്രാമപഞ്ചായത്തംഗമായിരുന്ന ഇദ്ദേഹം ദക്ഷിണ കാനറ ജില്ലാ ബോർഡിലും പ്രവർത്തിച്ചിരുന്നു. കർഷക സംഘത്തിന്റേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഒരു സജീവ പ്രവർത്തകനായിരുന്നു കല്ലളൻ വൈദ്യർ. 1971-ൽ ഇദ്ദേഹം അന്തരിച്ചു.
പുരസ്കാരങ്ങളും അംഗീകാരങ്ങളും
തിരുത്തുകകല്ലളൻ വൈദ്യരുടെ പേരിൽ നീലേശ്വരത്തിനടുത്ത മടിക്കൈ അമ്പലത്തുകരയിൽ കേരള സർക്കാർ നേതൃത്വത്തിൽ ഒരു സ്മാരക സാംസ്കാരിക നിലയം നിർമ്മിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ കലാ പരിശീലന - പ്രദർശന കേന്ദ്രം, ഗവേഷണ കേന്ദ്രം തുടങ്ങിയവ അടങ്ങുന്നതാണ് ഈ സമുച്ചയം.[4]
അവലംബം
തിരുത്തുക- ↑ മരിയ, ആഖിൻ. "കല്ലളൻ വൈദ്യരുടെ മകൻ ചോദിക്കുന്നു, ഞങ്ങളെ മറന്നു അല്ലേ...?". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2020-12-06. Retrieved 2020-11-28.
- ↑ "ഇ.എം. എസിന്റേയും എ.കെ.ജിയുടേയും വോട്ടഭ്യർഥന: കാലം സൂക്ഷിച്ച വി.ഐ.പി വോട്ടഭ്യർഥന നോട്ടിസ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു". Daily Indian Herald. 24 ഒക്ടോബർ 2015.
- ↑ http://niyamasabha.org/codes/members/m270.htm
- ↑ "കല്ലളൻ വൈദ്യർ സ്മാരക സാംസ്കാരിക സമുച്ചയം; സർക്കാർ രണ്ടുകോടി നീക്കിവെച്ചു". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-10-22. Retrieved 2020-11-28.