കേരളീയയായ നർത്തകിയാണ് കലാമണ്ഡലം രാജലക്ഷ്മി. മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്ത ഇനങ്ങളിൽ വിദഗ്ദ്ധയാണ്. കേരള കലാമണ്ഡലത്തിൽ 1984 മുതൽ മുപ്പതു വർഷത്തോളം കുച്ചിപ്പുടി അധ്യാപികയായിരുന്നു. 2019 ൽ കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു. ദൂരദർശനിലെ എ ഗ്രേഡ് ആർട്ടിസ്റ്റാണ്. സ്വദേശത്തും വിദേശത്തും നിരവധി വേദികളിൽ നൃത്താവതരണം നടത്തിയിട്ടുണ്ട്.

ജീവിതരേഖതിരുത്തുക

എറണാകുളത്തെ ആലുവ സ്വദേശിയാണ്. ഏരൂർ ഗവ ഹൈസ്കൂളിലും സെന്റ് ഫ്രാൻസിസ് സ്കൂളിലും ഫാക്റ്റ് ഹൈസ്കൂളിലുമായിരുന്നു പഠനം. പന്ത്രണ്ടാം വയസ്സു മുതൽ കലാമണ്ഡലത്തിൽ പഠനമാരംഭിച്ചു. കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ലീല എന്നിവരുടെ ശിഷ്യയാണ്. പതിനേഴാം വയസ്സിൽ വിവാഹനന്തരം ആലുവയിലേക്കു താമസം മാറി. കലാമണ്ഡലം ചന്ദ്രികയുടെ പക്കൽ കുച്ചിപുഡി അഭ്യസിച്ചു. പിന്നീട് ആന്ധ്രയിലെ എലൂരിലെ വേദാന്തം പ്രഹ്ളാദ ശർമ്മയുടെ പക്കൽ വിദഗ്ദ്ധ പരിശീലനം നേടി. 1984ൽ കുച്ചിപുഡി കേരള കലാമണ്ഡലത്തിൽ പഠന വിഷയമായതോടെ അവിടെ അധ്യാപികയായി.[1]

പുരസ്കാരങ്ങൾതിരുത്തുക

  • 2019 ൽ കേരള സംഗീതനാടക അക്കാദമി പുരസ്കാരം
  • കേരള കലാമണ്ഡലം പുരസ്കാരം[2]

അവലംബംതിരുത്തുക

  1. Paul, G.S (November 8, 2008). "Unflinching devotion to Kuchipudi". The Hindu. ശേഖരിച്ചത് September 19, 2020.
  2. "കലാമണ്ഡലം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". മാധ്യമം. October 19, 2016. ശേഖരിച്ചത് September 19, 2020.
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_രാജലക്ഷ്മി&oldid=3440010" എന്ന താളിൽനിന്ന് ശേഖരിച്ചത്