കരോനി നദി
കരോനി നദി വെനിസ്വേലയിലെ രണ്ടാമത്തെ പ്രധാന നദിയാണ്. ഉയർന്ന ജലപ്രവാഹത്തിന്റെ കാര്യത്തിലും രണ്ടാം സ്ഥാനമുള്ള ഈ നദി, തെപുയി കുക്കാനനിൽ നിന്ന് കുക്കാനൻ എന്ന പേരിൽത്തന്നെ ഉത്ഭവിച്ച് ഏകദേശം 952 കിലോമീറ്റർ (592 മൈൽ) പിന്നിട്ട് ഒറിനോകോ നദിയുമായി സംഗമിക്കുന്നു. കുക്കെനൻ നദിയുടെയും യൂറുവാന നദിയുടെയും സംഗമസ്ഥാനംമുതൽ കരോനി എന്ന പേര് ഉപയോഗിക്കാൻ തുടങ്ങുന്നു.ജലപ്രവാഹത്തിൻറെ ഉയർന്ന നിരക്കു കാരണമായി ഒറിനോക്കോയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകനദിയായി മാറുന്ന ഇത് ഒറിനോക്കോ നദിയുമായി ചേരുന്നത് വെനിസ്വേലയുടെ തെക്ക്, ബൊളിവർ സംസ്ഥാനത്തുവച്ചാണ്. കരോനി നദിയുടെ ഏറ്റവും ഉയർന്ന തടം ബ്രസീലിന്റെ അതിർത്തിയോട് ചേർന്നുള്ള ഗ്രാൻ സബാനയിലാണ് (കനൈമ ദേശീയോദ്യാനം) സ്ഥിതിചെയ്യുന്നത്.
കരോനി നദി | |
---|---|
Country | വെനിസ്വേല |
Physical characteristics | |
പ്രധാന സ്രോതസ്സ് | Confluence of the Kukenan- and the Yuruani Rivers 2,650 മീ (8,690 അടി) |
നദീമുഖം | ഒറിനോക്കോ നദി സ്യൂഡാഡ് ഗയാന |
നീളം | 952 കി.മീ (592 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 95,000 കി.m2 (37,000 ച മൈ) |
നദീതടത്തിന്റെ വിസ്തീർണ്ണം കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന ജലപ്രവാഹ നിരക്കുള്ള നദികളിലൊന്നാണ് കരോനി നദി. നനവുള്ള / വരണ്ട ഋതുക്കളുടെ വ്യതിയാനങ്ങൾ കണക്കാക്കിയുള്ള നദിയിലെ ശരാശരി ജലപ്രവാഹ നിരക്ക് സെക്കൻഡിൽ 4,850 ക്യുബിക് മീറ്ററാണ് (171,000 ക്യു അടി / സെ). ശരാശരിയിലുള്ള പരമാവധി പ്രവാഹം സെക്കൻഡിൽ 6,260 ക്യുബിക് മീറ്ററും (221,000 ക്യു അടി / സെ), ശരാശരി ഏറ്റവും കുറഞ്ഞ പ്രവാഹം സെക്കൻഡിൽ 3,570 ക്യുബിക് മീറ്ററും (126,000 ക്യു അടി / സെ) ആണ്. ചരിത്രപരമായ അതിരുകടന്ന പ്രവാഹം സെക്കൻഡിൽ 17,576 ക്യുബിക് മീറ്റർ (620,700 ക്യുബി / സെ) ആയിരുന്നു. ഒറിനോകോ നദിയിലെ ജലപ്രവാഹത്തിന്റെ 15.5 ശതമാനം കരോനി നദിയാണ് വിതരണം ചെയ്യുന്നത്. കരോനി നദിയിലെ ജലത്തിന്റെ സവിശേഷതകളിലൊന്ന് സസ്യഭാഗങ്ങളിലടങ്ങിയിരിക്കുന്ന ഫിനോളിന്റെ അപൂർണ്ണമായ വിഘടനം മൂലം ഉയർന്ന അളവിലുള്ള ഹ്യൂമിക് ആസിഡുകൾ കാരണമായുള്ള അതിന്റെ ഇരുണ്ട നിറമാണ്. അതിനാൽ നീഗ്രോ നദി, അല്ലെങ്കിൽ ബ്രസീൽ, വെനിസ്വേല, കൊളംബിയ എന്നിവിടങ്ങളിലെ റിയോ നീഗ്രോ നദികളേപ്പോലെ കരോനിയും ബ്ലാക്ക് വാട്ടർ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നു. 1940 കളുടെ അവസാനത്തിൽ വിമാനങ്ങൾക്കും ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾക്കും മാത്രം പ്രവേശനം സാദ്ധ്യമായിരുന്ന പ്രശസ്തമായ ലോസ്റ്റ് വേൾഡ് മേഖലയ്ക്കടുത്തുള്ള കരോനി തടത്തിൽ വജ്രനിക്ഷേപം കണ്ടെത്തിയിരുന്നു.[1]
അവലംബം
തിരുത്തുക- ↑ "Treasure Hunt In A Lost World." Popular Mechanics, September 1950, pp. 73–79.