കനൈമ ദേശീയോദ്യാനം
കനൈമ ദേശീയോദ്യാനം, (സ്പാനിഷ് : Parque Nacional Canaima) തെക്കു കിഴക്കൻ വെനിസ്വേലയിൽ 30,000 km2 (12,000 ചതുരശ്ര മൈൽ) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കന്ന ഒരു ദേശീയോദ്യാനമാണ്. ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളുമായുള്ള അതിർത്തിക്കു സമീപം വെനിസ്വേലയിലെ ബൊളീവർ സംസ്ഥാനത്താണ് ഇതു സ്ഥിതി ചെയ്യുന്നത്.
കനൈമ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Jasper´s Creek (Canaima National Park) | |
Location | Bolívar State, Venezuela |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 6°10′N 62°30′W / 6.167°N 62.500°W |
Area | 30,000 കി.m2 (12,000 ച മൈ) |
Established | ജൂൺ 12, 1962 |
Type | Natural |
Criteria | vii, viii, ix, x |
Designated | 1994 (18th session) |
Reference no. | 701 |
State Party | Venezuela |
Region | Latin America and the Caribbean |



ചരിത്രം തിരുത്തുക
കനൈമാ ദേശീയോദ്യാനം സ്ഥാപിതമായത് 1962 ജൂൺ 12 നാണ്.
1990 കളുടെ തുടക്കത്തിൽത്തന്നെ, ആമസോണിയൻ സഹകരണ ഉടമ്പടിയിൽ ഉൾപ്പെട്ട രാജ്യങ്ങൾ, ടൂറിസം, ഗവേഷണം, സംരക്ഷണം എന്നിവയുടെ ഏകീകൃത നടത്തിപ്പിനായി, കനൈമ ദേശീയോദ്യാനം തെക്കുപടിഞ്ഞാറേക്ക് വികസിപ്പിച്ച് ബ്രസീലിലെ മോണ്ടെ റൊറൈമ ദേശീയോദ്യാനവുമായി ബന്ധിപ്പിക്കുന്നതിൻറെ ആവശ്യകതയെക്കുറിച്ച് ശുപാർശ ചെയ്തിരുന്നു.[1]
1994 ൽ കനൈമാ നാഷണൽ പാർക്ക് യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടു.
സ്ഥാനം തിരുത്തുക
കനൈമ ദേശീയോദ്യാനം, പരിമ-തപിറാപിക്കോ കഴിഞ്ഞാൽ വെനിസ്വേലയിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനമാണ്. അതുപോലെതന്നെ ഇത് ലോകത്തലെ ആറാമത്തെ വലിയ ദേശീയോദ്യാനവുംകുടിയാണ്. ഇതിൻറെ ഏകദേശ വലിപ്പം കണക്കാക്കിയാൽ ബെൽജിയം, മേരിലാൻറ് എന്നിവയുടെ അത്ര വലിപ്പം വരുന്നതാണ്.
ഈ പാർക്ക് ഗ്വയാനൻ ഹൈലാൻറ്സ് ആർദ്ര വനങ്ങളടങ്ങിയ പരിസ്ഥിതിമേഖലയുടെ ഭാഗങ്ങളെയും സംരക്ഷിക്കുന്നു.[2] പാർക്കിൻറെ ഏകദേശം 65 ശതമാനം പ്രദേശങ്ങൾ ടെപ്യൂയിസ് എന്ന പാറക്കൂട്ടങ്ങളടങ്ങിയതാണ്. ഇവ മില്യൺ കണക്കിന് പഴക്കമുള്ള ടേബിൽ ടോപ്പ് പർവ്വതനിരകളാണ്. ഈ പർവ്വതനിരകളുടെ വക്കുകൾ ലംബമായിട്ടുള്ളതും മുകൾ ഭാഗം പരന്നു വിശാലമായതുമാണ്. ഇവ അതുല്യമായ ജൈവ പരിസ്ഥിതിയും ഭൌമവൈവിദ്ധ്യവും പ്രദാനം ചെയ്യുന്നു. ഈ മനോഹരങ്ങളായ പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളും (1,002 മീറ്റർ (3,287 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ എയ്ഞ്ചൽ ഫാൾസ് ഉൾപ്പെടെ) മനോഹരമായ ഭൂപ്രകൃതി സൃഷ്ടിക്കുന്നു.
ഈ ദേശീയോദ്യാനത്തിലെ ഏറ്റവും പ്രശസ്തമായ ടെപ്യൂയിസുകൾ ഏറ്റവും ഉയരമുള്ളതും കയറാൻ എളുപ്പമുള്ളതും “മൗണ്ടൻ റൊറൈമ”, എയ്ഞ്ചൽ ഫാൾസ് നിലനിൽക്കുന്ന “ ഔയാന്തെപ്പൂയി” എന്നിവയാണ്. ചരിത്രാതീതകാലത്ത് തെക്കേ അമേരിക്കയും ആഫ്രിക്കയും ഒരു സൂപ്പർ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നതെന്നു വിശ്വസിക്കുന്ന കാലഘട്ടത്തിലുള്ള മണൽക്കല്ലുകളാണ് ടെപ്യൂയിസുകൾ.
ഹൈഡ്രോഗ്രാഫി തിരുത്തുക
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളായ ഏയ്ഞ്ചൽ ഫാൾസ്, കുക്കെനാൻ, മറ്റനേകം ഉയരം കുറഞ്ഞ വെള്ളച്ചാട്ടങ്ങൾ എന്നിവയുൾപ്പെടെ കറോനി നദിയുടെ വലതു ഭാഗത്തുള്ള മുഴുവൻ നീർത്തടങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.
ജന്തുജാലം തിരുത്തുക
കനൈമ ദേശീയോദ്യാനത്തിൽ വ്യത്യസ്തങ്ങളായ നിരവധി ജീവികളുണ്ട്.
പ്രദേശത്തിൻറെ ഉയരം, സസ്യഭക്ഷണ വൈവിദ്ധ്യം തുടങ്ങിയ നിരവധി പരിസ്ഥിതി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഈ ജന്തുക്കൾ ഉദ്യാനത്തിനു ചുറ്റുമുള്ള മേഖലകളിൽ കാണപ്പെടുന്നു. താഴെപ്പറയുന്നവയാണ് ഇവിടെ പൊതുവായി കാണപ്പടുന്ന ജീവജാലങ്ങൾ :
· രാക്ഷസ ഇത്തിൾപ്പന്നി (Giant armadillo) (Priodontes maximus)
· രാക്ഷസ നീർനായ് (Giant otter) (Pteronura brasiliensis)
· ഭീമൻ ഉറുമ്പുതീനി (Giant anteater) (Myrmecophaga tridactyla)
· സിംഹപ്പുലി (Cougar) (Puma concolor)
· അമേരിക്കൻ കടുവ (ജഗ്വാർ) (Panthera onca)
· രണ്ടുവിരലുള്ള തേവാങ്ക് Linnaeus's two-toed sloth (Choloepus didactylus)
· ധവളമുഖൻ അമേരിക്കൻ കുരങ്ങ്White-faced saki (Pithecia pithecia)
· തവിട്ടുപുറവും താടിയുള്ള കുരങ്ങ് (Brown-backed bearded saki) (Chiropotes israelita)
· റൊറൈമ മൂഷികൻ (Roraima mouse) (Podoxymys roraimae)
· ടൈലേറിയ മൌസ് ഒപ്പോസം (ഒരിനം എലി) Tyleria mouse opossum (Marmosa tyleriana)
· ഹാർപ്പി ഈഗിൾ (Harpy eagle) (Harpia harpyja)
· ചുവന്ന ചുമലുള്ള തത്ത (Red-shouldered macaw) (Diopsittaca nobilis)
· ഇരുളൻ തത്ത (Dusky parrot) (Pionus fuscus)
· മഞ്ഞ നിറമുള്ള വിഷം തെറിപ്പിക്കുന്ന തവള Yellow-banded poison dart frog (Dendrobates leucomelas)
· പച്ച ഉടുമ്പ് (Green iguana) (Iguana iguana)
· ഹമ്മിങ്ബേഡ് (Hummingbirds) (Trochilinae)
· ടൌക്കാൻസ് പക്ഷി (Toucans) (Ramphastidae).
· സൌത്ത് അമേരിക്കൻ ബുഷ്‍മാസ്റ്റർ പാമ്പ് (South American bushmaster )(Lachesis muta)
ടൂറിസ്റ്റ് ആകർഷണങ്ങൾ തിരുത്തുക
പടിഞ്ഞാറൻ മേഖല തിരുത്തുക
|
|
കിഴക്കൻ മേഖല തിരുത്തുക
|
|
ചിത്രശാല തിരുത്തുക
-
ടെപുലിസ്, കുകെനാൻ, റൊറൈമ എന്നീ മലകൾ
-
കനൈമ ലഗൂൺ
-
കുകേനാനിലെ സൂര്യാസ്തമനം
-
ജാസ്പേഴ്സ് ക്രീക്ക്
-
റൊറൈമ പർവ്വതം
-
കുകേനാൻ ടെപുലി
-
ലഗ്രാൻ സബാന
-
കനേകാനിലെ ടെപുയീസ്
-
ചിനാക്-മെരു
-
റൊറൈമ പർവ്വതം
-
കമ വെള്ളച്ചാട്ടം
-
കനൈമയിലെ വെള്ളച്ചാട്ടം
-
കുകേനാൻ ടെപുലി
-
കനൈമ ലഗൂൺ വിമാനത്തിൽ നിന്നുള്ള കാഴ്ച
-
റൊറൈമ ബ്ലാക് ഫ്രോഗ്
അവലംബം തിരുത്തുക
- ↑ McNeely, Jeffrey A.; Harrison, Jeremy (1994), Protecting Nature: Regional Reviews of Protected Areas, IUCN, പുറം. 377, ISBN 978-2-8317-0119-6, ശേഖരിച്ചത് 2016-06-08
- ↑ Sears, Robin, South America: Southern Venezuela, northern Brazil, western Guyana, and eastern Colombia (NT0124), WWF: World Wildlife Fund, ശേഖരിച്ചത് 2017-04-01