കരിവെള്ളൂർ സമരം
കേരളത്തിലെ കരിവെള്ളൂരിൽ 1946 ൽ ജന്മിവ്യവസ്ഥക്കെതിരേ നടത്തിയ ഒരു സുപ്രധാന കർഷക സമരമായിരുന്നു കരിവെള്ളൂർ സമരം[1].
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് രാജ്യത്തെങ്ങും കടുത്ത ക്ഷാമവും പട്ടിണിയും നേരിട്ടു. കോളറ പിടിപെട്ട് ജനങ്ങൾ മരണപ്പെടാൻ തുടങ്ങി. എന്നാൽ ചിറക്കൽ കോവിലകത്തെ ജന്മികൾ ഇത്തരം കെടുതികൾ ഒന്നും കണ്ടെന്നു വച്ചില്ല. കുടിയാന്മാരിൽ നിന്നും ലഭിക്കേണ്ട പാട്ടവും, വരവും ഒന്നും കുറക്കാൻ അവർ തയ്യാറായിരുന്നില്ല. കൂടാതെ, സാധാരണക്കാരെ ചൂഷണം ചെയ്യാൻ നെല്ല് അവരുടെതന്നെ പത്തായത്തിൽ പൂഴ്ത്തിവെച്ചു. മിച്ചം വരുന്ന നെല്ല് സ്റ്റോറിൽ അടക്കണമെന്നും, കരിഞ്ചന്ത അവസാനിപ്പിക്കണമെന്നും എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലുള്ള കർഷകസംഘം 1946 ഡിസംബർ 16-ൻ കരിവെള്ളൂർ സെൻട്രൽ സ്കൂളിൽ വെച്ച് നടത്തിയ യോഗത്തിൽ ആവശ്യപ്പെട്ടു. നെല്ലു കടത്തുന്നതു തടയാൻ ഈ യോഗം തീരുമാനിച്ചു.
ഇതിനെ അവഗണിച്ചുകൊണ്ട് ചിറക്കൽ തമ്പുരാൻ നെല്ല് പോലീസിന്റേയും, ഗുണ്ടകളുടേയും സഹായത്താൽ ഡിസംബർ 20-നു കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചു. ഇതറിഞ്ഞ ജനം കരിവെള്ളൂരിലെ കുണിയൻ പുഴയിലേക്ക് കല്ലും വടിയും കവണയുമൊക്കെയായി എ.വി. കുഞ്ഞമ്പു , കൃഷ്ണൻ മാസ്റ്റർ, പി കുഞ്ഞിരാമൻ, കണിച്ചിവീട്ടിൽ കൃഷ്ണൻ നായർ, കൂലേരിക്കാരൻ കുഞ്ഞമ്പു, കെ വി കുഞ്ഞിക്കണ്ണൻ, കെ വി സദാനന്ദപൈ, കോളിയാടൻ നാരായണൻ മാസ്റ്റർ കുഞ്ഞമ്പുവിന്റെ കൂട്ടമായി എത്തി ഇത് തടഞ്ഞു. പോലീസും ജനങ്ങളും ഏറ്റുമുട്ടി. എം.എസ്.പി. തോക്കുപയോഗിച്ച് നിറയൊഴിച്ചു. 1946 ഡിസംബർ 20 ന് നടന്ന പോലീസ് വെടിവെപ്പിൽ കീനേരി കുഞ്ഞമ്പു, തിടിൽ കണ്ണൻ എന്നീ കർഷകർ മരിച്ചു[2]. മരിച്ചെന്നുകരുതി എ വി, കൃഷ്ണൻ മാസ്റ്റർ, പുതിയടത്ത് രാമൻ എന്നിവരെ പച്ചോലയിൽക്കെട്ടിക്കൊണ്ടുപോയി[2]. തോട്ടത്തിൽ കുഞ്ഞപ്പു, കോയ്യൻ കണ്ണൻ, കരുത്തുമ്മാട കൊടക്കൽ രാമൻ നായർ എന്നിവർക്കും വെടിയേറ്റു[2].
തുടർന്ന് കരിവെള്ളൂരിലും പരിസരത്തും പൊലീസും ജന്മി ഗുണ്ടകളും ചേർന്ന് തേർവാഴ്ച നടത്തി. കേസിൽ 197 പേരെ പ്രതികളാക്കി. 12 പേർ ഒളിവിൽ പോയി. 75 പേരെ വിചാരണചെയ്തു. 66 പേരെ ജയിലിലടച്ചു[2]. കരിവെള്ളൂർ കേസിൽ എ.വി. കുഞ്ഞമ്പു 1950 വരെ ജയിലിൽ കിടന്നു.
അവലംബം
തിരുത്തുക- ↑ "കരിവെള്ളൂർ സമരം 70-ാം വാർഷികം". ദേശാഭിമാനി പത്രം. 2016-11-27. Retrieved 2018-07-26.
- ↑ 2.0 2.1 2.2 2.3 "കരിവെള്ളൂരിന്റെ കനൽത്തിളക്കം ; രക്‌തസാക്ഷിത്വത്തിന്റെ 75 ാം വർഷം". https://www.deshabhimani.com. 19 ജനുവരി 2022. Archived from the original on 2022-01-19. Retrieved 19 ജനുവരി 2022.
{{cite web}}
: External link in
(help)CS1 maint: bot: original URL status unknown (link)|website=