കരിന്തണ്ടൻ (ചലച്ചിത്രം)
ലീല സന്തോഷ് സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ഒരു ഇന്ത്യൻ മലയാളം ചരിത്ര ചലച്ചിത്രമാണ് കരിന്തണ്ടൻ (Karinthandan).[1][2] സംവിധായകൻ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള ഫേസ് വൺ കളക്ടീവ് എന്ന ബാനറിൽ നിർമ്മിക്കുന്ന സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത് വിനായകനാണ്.[2] ചിത്രത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നുവരികയാണ്.[3][4][5]
കരിന്തണ്ടൻ | |
---|---|
സംവിധാനം | ലീല സന്തോഷ് |
നിർമ്മാണം | ഫേസ് വൺ കളക്ടീവ് |
രചന | ലീല സന്തോഷ് |
അഭിനേതാക്കൾ | വിനായകൻ |
ഭാഷ | മലയാളം |
ഐതിഹ്യം
തിരുത്തുകകോളനി വാഴ്ച കാലത്ത് കോഴിക്കോട് തമ്പടിച്ചിരുന്ന ബ്രട്ടീഷുകാർക്ക് അതുവരെ അനന്യമായ ഒന്നായിരുന്നു വയനാട് വഴി മൈസൂരിലേക്കുള്ള മാർഗ്ഗം. സുഗന്ധവ്യഞ്ജനങ്ങളും മറ്റും സുലഭമായിരുന്ന വയനാടൻ കാടുകൾ കുറച്ചൊന്നുമല്ല ബ്രട്ടീഷുകാരെ മോഹിപ്പിച്ചത്. അതിനുമുപരി ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാനുള്ള മാർഗ്ഗമായാണ് അവർ ഈ പാതയെ നോക്കിക്കണ്ടത്. പക്ഷേ അതൊരു സ്വപ്‌നമായി തന്നെ അവശേഷിച്ചു. വയനാടൻ കുന്നുകളുടെ അടിവാരത്ത് ആടുമേച്ചു നടക്കുന്ന ആജാനുബാഹുവായ കരിന്തണ്ടനെ കണ്ടതോടുകൂടിയാണ് ഈ സ്വപ്‌നത്തിന്റെ യാഥാർത്ഥ്യത്തിലേക്കുള്ള വഴി തുറന്നത്. കാടിന്റെ ഒരോ മുക്കും മൂലയും അറിയാമായിരുന്ന കരിന്തണ്ടന്റെ സഹായത്തോടെ ഇംഗ്ലണ്ടിൽ നിന്നെത്തിയ എഞ്ചിനീയറുടെ നേതൃത്വത്തിൽ പാതതേടി മുന്നേറി. അടിവാരത്തിൽ നിന്നും ലക്കിടിയിലേക്കുള്ള ആ എളുപ്പവഴി കണ്ടെത്തിയപ്പോൾ ബ്രട്ടീഷ് സംഘത്തിന് സന്തോഷം അടക്കാനായില്ല. വയനാടൻ കാടിനെയറിഞ്ഞ കരിന്തണ്ടന്റെ സഹായത്തോടെ പുതിയൊരു ചരിത്രപാത അവിടെ തുറക്കുകയായിരുന്നു. എന്നാൽ വഴി കണ്ടുപിടിച്ചത് കരിന്തണ്ടന്റെ സഹായത്തോടെയാണെന്ന് മറ്റാരും അറിയാതിരിക്കുവാനായി അവർ കരിന്തണ്ടനെ വകവരുത്തി. എന്നാൽ കരിന്തണ്ടന്റെ ആത്മാവ് ഗതി കിട്ടാതെ അലഞ്ഞു. പലർക്കും ഭീഷണിയായ കരിന്തണ്ടന്റെ ആത്മാവിനെ ഒടുവിൽ ഏതോ ഒരു മന്ത്രവാദി ചങ്ങലയിൽ ആവാഹിച്ച് ലക്കിടയിലെ ഒരു മരത്തിൽ ബന്ധിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.ഈ ആത്മാവിനെ ഇരുമ്പു ചങ്ങല ബന്ധിച്ച ചങ്ങലമരം ലക്കിടിയിൽ ഇപ്പോഴുണ്ട്.[6][7]
അഭിനയിക്കുന്നവർ
തിരുത്തുകഇതുകൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "കരിന്തണ്ടൻ (ചലച്ചിത്രം)- ഫില്മി ബീറ്റ്".
- ↑ 2.0 2.1 "വയനാട് ചുരം കണ്ടുപിടിച്ച കരിന്തണ്ടന്റെ സിനിമയിൽ നായകനായി വിനായകൻ - ടൈംസ് ഓഫ് ഇന്ത്യ - ന്യൂസ്".
- ↑ "കരിന്തണ്ടൻ വെള്ളിത്തിരയിലേക്ക് - ദി ഹിന്ദു ന്യൂസ്".
- ↑ "കമ്മട്ടിപ്പാടത്തിലെ വിനായകൻ, ലീല സന്തോഷിന്റെ ചിത്രത്തിൽ കരിന്തണ്ടന്റെ വേഷം ചെയ്യുന്നു. - സ്ക്രോൾ. ഇൻ".
- ↑ "ലീല സന്തോഷിന്റെ സിനിമ കരിന്തണ്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ - മലയാളം സമയം.കോം".
- ↑ "വയനാടൻ ചുരത്തിന്റെ കഥ; കരിന്തണ്ടന്റെയും". ഇ-വാർത്ത. ജനുവരി 15, 2014. Archived from the original (പത്രലേഖനം) on 2014-02-06 14:03:11. Retrieved 2014 ഫെബ്രുവരി 6.
{{cite news}}
: Check date values in:|accessdate=
and|archivedate=
(help) - ↑ "ഒരു കരിന്തണ്ടൻ വീരഗാഥ". മാതൃഭൂമി. 13 August 2016. Archived from the original on 2018-06-21. Retrieved 2018 July 08.
{{cite news}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കരിന്തണ്ടൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കരിന്തണ്ടൻ (ചലച്ചിത്രം) - ഫില്മി ബീറ്റ്