പാള

കവുങ്ങിന്റെ ഇലയെ തടിയോടു ചേർത്തു നിറുത്തുന്ന ഭാഗം. ഇലയെ അതിന്റെ തണ്ടോടു കൂടി പട്ട എന്നും വിളിക്കുന്നു.

ഉപയോഗങ്ങൾതിരുത്തുക

 
പാളത്തൊപ്പി ധരിച്ച സ്ത്രീ

പട്ടയും പാളയും നിത്യജീവിതത്തിൽ ആവശ്യമായ അനേകം വസ്തുക്കൾ ഉണ്ടാക്കുന്നതിന് കേരളീയർ ഉപയോഗിക്കുന്നു.

  • പരിസ്ഥിതിക്ക് ഇണങ്ങുന്ന പാത്രങ്ങൾ, തൊപ്പികൾ എന്നിവ നിർമ്മിക്കുവാൻ ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ പാള ഉപയോഗിച്ചു വരുന്നു.
  • കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ പാള കെട്ടി പാത്രത്തിന്റെ രൂപമാക്കി ഉപയോഗിച്ചിരുന്നു. ഇപ്പോഴും ഗ്രാമപ്രദേശങ്ങളിൽ പാളയും കയറും ഉപയോഗത്തിലുണ്ട്.
  • ഉചിതമായ ആകൃതിയിൽ മുറിച്ചുണ്ടാക്കുന്ന പാളവിശറി ഉഷ്ണമകറ്റാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
  • നിലത്തു ചാണകം മെഴുകുമ്പോൾ പാളമുറിച്ചു കഷണങ്ങളാക്കി വടിക്കുകായാണ് ചെയ്യുക.
  • പാളത്തൊപ്പി തല മാത്രം നനയാതെ സംരക്ഷിക്കും (തൊപ്പിക്കുട പരന്നതും ദേഹം നനയാതെ സംരക്ഷിക്കുന്നതുമാണ്).
  • ഹിന്ദുക്കളുടെ മരണാനന്തരക്രിയയായ അസ്ഥിസഞ്ചയനത്തിന് (ചിതയിൽനിന്ന് അസ്ഥി പെറുക്കിയെടുക്കുന്ന കർമ്മം) പാളയാണ്‌ ഉപയോഗിക്കുന്നത്. പ്രത്യേകരീതിയിൽ പാളകൾ കെട്ടിവച്ചാണ്‌ ഈ പാത്രം ഉണ്ടാക്കുന്നത്.
  • പട്ടയുടെ പ്രധാന ഉപയോഗം ചൂൽ ഉണ്ടാക്കുന്നതിനായിരുന്നു.
  • നവജാത ശിശുവിനെ കുളിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു.
  • പാള പാത്രങ്ങൾ ഉത്പാതിപ്പിക്കാൻ ഉപയേഒഗിച്ചുവരുന്നു. ഇന്നു വിവിധ തരത്തിലും രൂപത്തിലുമുള്ള പാത്രങ്ങൾ ഉത്പതിപ്പിച്ചു വരുന്നു. ഇന്ത്യൻ റയിൽ വെയിൽ

ഇത്തരം പാത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. പരിസ്തിക്കു കോട്ടമുണ്ടാക്കാത്ത ഇത്തരം പാത്രങ്ങൾ വിവാഹ വിരുന്നുകൾക്കും മറ്റും ഉപയോഗിക്കുന്നുണ്ട്.

സംസ്കാരത്തിൽതിരുത്തുക

പാളയുടെ പരമ്പരാഗതമായ ഉപയോഗങ്ങൾ മിക്കതും കാലഹരണപ്പെട്ടെങ്കിലും കുത്തുപാളയെടുപ്പിക്കുക എന്ന ശൈലി നിലനില്ക്കുന്നു. ദാരിദ്ര്യത്തിലേക്കു തള്ളിവിടുക, പിച്ചതെണ്ടിക്കുക എന്ന അർത്ഥത്തിലാണ് ഈ ശൈലി ഉപയോഗിക്കുന്നത്. കുത്തുപാളയെന്നാൽ പാള കുമ്പിളുപോലെ കോട്ടി പാന്തമോ (തെങ്ങോലയുടെ മടലിന്റെ മേൽഭാഗത്തെ തൊലി ഒരു പ്രത്യേക മിടുക്കോടെ പറിച്ചെടുക്കുന്നത്, കെട്ടാനുള്ള ചരടായി ഉപയോഗിക്കുന്നു) മുളംചീന്തോ കൊണ്ട് കുത്തിക്കെട്ടിയുണ്ടാക്കുന്ന പാത്രം.

പാളയിലിരുത്തി വലിക്കുന്നത് ഒരു ഗ്രാമീണ വിനോദമാണ്.

ശയ്യാവലംബികളായ രോഗികളുടെയും വൃദ്ധന്മാരുടെയും വിസർജ്ജനപാത്രമായും പാള ഉപയോഗിച്ചു പോന്നു. പേടിച്ചു പാളവെയ്ക്കുക എന്ന ശൈലി ഇങ്ങനെയുണ്ടായതാണ്. കൂമ്പാള (കൂമ്പ്-പാള) കമുങ്ങിന്റെ കുലയുടെ ആവരണമാണ്. കന്നുകാലികൾക്ക് തീറ്റയായി കൂമ്പാള കൊടുക്കും.

ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക


കുറിപ്പുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പാള&oldid=1436247" എന്ന താളിൽനിന്ന് ശേഖരിച്ചത്