പശ്ചിമാർദ്ധഗോളത്തിൽ കാണപ്പെടുന്ന കെബസ് ജനുസ്സിൽ പെട്ട ഒരിനം കുരങ്ങാണ്‌ കപ്പൂച്ചിൻ കുരങ്ങ്. മദ്ധ്യ അമേരിക്ക മുതൽ തെക്കേ അമേരിക്കയുടെ വടക്കുഭാഗം വരെയുള്ള ഭൂപ്രദേശത്താണ്‌ ഇവ കാണപ്പെടുന്നത്. കപ്പൂച്ചിനുകൾ ഉൾപ്പെടുന്ന കെബീനേ ഉപകുടുംബത്തിൽ കെബസ് എന്ന ഒറ്റ ജനുസ്സ് മാത്രമേയുള്ളൂ.

ഒരു കപ്പൂച്ചിൻ കുരങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. capucinus
Binomial name
Cebus capucinus
(Linnaeus, 1758)
Distribution of Cebus capucinus
Synonyms
  • C. albulus (Pusch, 1942)
  • C. curtus (Bangs, 1905)
  • C. hypoleucus (É. Geoffroy, 1812)
  • C. imitator (Thomas, 1903)
  • C. limitaneus (Hollister, 1914)
  • C. nigripectus (Elliot, 1909)

ഫ്രാൻസിസ്കൻ സന്യാസസമൂഹത്തിലെ ചെറിയസഹോദരന്മാർക്കിടയിൽ (Friars Minor), തവിട്ടുനിറത്തിൽ, വലിയ ശിരോഭാഗത്തോടു കൂടിയ സന്യാസവസ്ത്രം ധരിക്കുന്ന ഒരു വിഭാഗമാണ്‌ കപ്പൂച്ചിനുകൾ. പതിനഞ്ചാം നൂറ്റാണ്ടിൽ പശ്ചിമാർദ്ധഗോളത്തിലെത്തിയ യൂറോപ്യന്മാർ, അവിടെ കണ്ട ഈയിനം കുരങ്ങുകളെ, കപ്പൂച്ചിൻ സന്യാസികളുമായി കാഴ്ചയിൽ അവയ്ക്കുള്ള സാമ്യം മൂലം "കപ്പൂച്ചിൻ കുരങ്ങുകൾ" എന്നു വിളിച്ചു.[2] എന്നാൽ ഇവ ഉൾപ്പെടുന്ന ജനുസ്സിന്റെ കെബസ് എന്ന പേരിന്റെ ഉത്ഭവം,[3] നീണ്ട വാലിനെ സൂചിപ്പിക്കുന്ന കെബോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്‌‌.

 
തൊപ്പിക്കാരൻ കപ്പൂച്ചിൻ(Tufted Capucin Cebus apella)

കപ്പൂച്ചിനുകൾക്ക് അവയുടെ പേരിനു കാരണക്കാരായ സന്യാസികളെ അനുസ്മരിപ്പിക്കുന്ന രൂപമാണുള്ളത്. ശരീരവും, കൈകാലുകളും, വാലും, കറുത്തോ കടുത്ത തവിട്ടു നിറത്തിലോ ആയിരിക്കുമ്പോൾ മുഖവും കഴുത്തും നെഞ്ചും വെളുത്താണ്‌. തലയിൽ അവയ്ക്ക് കറുപ്പുനിറത്തിൽ, തൊപ്പിപോലെ കാണപ്പെടുന്ന രോമാവരണമുണ്ട്. പ്രായപൂർത്തിയെത്തിയ ഒരു കപ്പൂച്ചിന്‌, 30 മുതൽ 54 വരെ സെന്റീമീറ്റർ നീളം ഉണ്ടാകാം. വാലിന്‌ ബാക്കിയുള്ള ശരീരത്തിന്റെ അത്രയും തന്നെ നീളമുണ്ടാകും.

ജീവിതരീതി

തിരുത്തുക

പശ്ചിമാർദ്ധഗോളത്തിലെ മറ്റു മിക്കവാറും കുരങ്ങുകളെപ്പോലെ കപ്പൂച്ചിനുകളും ദിനചാരികളും, വൃക്ഷങ്ങളിൽ വസിക്കുന്നവയും ആണ്‌. ഉച്ചയുറക്കത്തിനു ചെലവഴിക്കുന്ന അല്പസമയം ഒഴിച്ചുള്ള പകൽ മുഴുവൻ ഭക്ഷണം തേടി നടക്കുന്ന അവ, രാത്രിയിൽ വൃക്ഷശാഖകളിൽ ഉറങ്ങുന്നു. പ്രത്യേക തരത്തിലുള്ള ഒരാവസസ്ഥാനം ഉണ്ടായിരിക്കണമെന്ന നിർബ്ബന്ധമില്ലാത്തതിനാൽ ഇവയ്ക്ക്, വിവിധങ്ങളായ ചുറ്റുപാടുകളിൽ ജീവിക്കാൻ കഴിയുന്നു. പുള്ളിപ്പുലി, കയോട്ടി, തയാര, പാമ്പുകൾ, ചീങ്കണ്ണി, ഇരപിടിയൻ പക്ഷികൾ എന്നിവ കപ്പൂച്ചിനുകളെ ഭക്ഷണമാക്കാറുണ്ട്.[2] തൊപ്പിക്കാരൻ കപ്പൂച്ചിന്റെ(Tufted Capuchin) പ്രധാന ശത്രു ഹാർപ്പി കഴുകനാണ്‌‌. കപ്പൂച്ചിനുകളെ ഈ പക്ഷികൾ അവയുടെ കൂടുകളിലേയ്ക്ക് കൊണ്ടുവരുന്നതായി പലപ്പോഴും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[2]

കെബിഡേ വർഗ്ഗത്തിൽ പെട്ട മറ്റു കുരങ്ങുകളുടേതിനേക്കാൾ വൈവിദ്ധ്യം നിറഞ്ഞ ഭക്ഷണരീതിയാണ്‌ കപ്പൂച്ചിനുകളുടേത്. സർവ‌ഭോജികളായ ഇവയ്ക്ക്, പഴങ്ങൾ, വിത്തുകൾ, മൊട്ടുകൾ, എന്നിവയ്ക്കു പുറമേ, ഷഡ്‌പദങ്ങളും, എട്ടുകാലികളും, പക്ഷിമുട്ടയും, ചെറിയ സസ്തനികളും ആഹാരമാകുന്നു. ജലാശയങ്ങൾക്കു സമീപം ജീവിക്കുന്ന കപ്പൂച്ചിനുകൾ ഞണ്ട്, കക്ക തുടങ്ങിയ ജീവികളേയും ആഹാരമാക്കുന്നു‌.[4]

  1. "Cebus capucinus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 7 October 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. 2.0 2.1 2.2 Fragaszy; et al. (2004). The complete capuchin : the biology of the genus Cebus. Cambridge University Press. p. 5. ISBN 9780521661164. OCLC 55875701. {{cite book}}: Explicit use of et al. in: |author= (help)
  3. William Rossiter (1879). An illustrated dictionary of scientific terms. London&Glasgow, William Collins, Sons, and Company.
  4. Port-Carvalhoa, M., Ferraria, S. F. & Magalhãesc, C. (2004). "Predation of Crabs by Tufted Capuchins (Cebus apella) in Eastern Amazonia". Folia Primatol. 75 (3): 154–156. doi:10.1159/000078305. PMID 15240980.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കപ്പൂച്ചിൻ_കുരങ്ങ്&oldid=3458963" എന്ന താളിൽനിന്ന് ശേഖരിച്ചത്